ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം
ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം. ഇടതു കോട്ടയിൽ സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്. കുറുമല സീറ്റാണ് പിടിച്ചെടുത്തത്.
ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം. ഇടതു കോട്ടയിൽ സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്. കുറുമല സീറ്റാണ് പിടിച്ചെടുത്തത്.
മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡ് 139 വോട്ടിന് എൽഡിഎഫ് വിജയിച്ചു. യുഡിഎഫിൻ്റെ കയ്യിലുണ്ടായിരുന്ന വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു.
പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് 13 ആം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി പി. ഗിരീശന് വിജയം. 48വോട്ടുകൾക്കാണ് പി. ഗിരീശൻ്റെ വിജയം.
തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കോലഞ്ചേരി ഈസ്റ്റ് വാർഡ് നിലനിർത്തി ട്വൻ്റി – ട്വൻ്റി. ട്വൻ്റി – 20 സ്ഥാനാർഥി ദീനമ്മ ജേക്കബാണ് വിജയിച്ചത്.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തിരുവല്ല കുറ്റൂരിൽ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാർഥി രബീഷ് മോൻ ജയിച്ചു. എൽഡിഎഫിൽ നിന്നാണ് പിടിച്ചെടുത്തത്. എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ചാലക്കുടി മുനിസിപ്പാലിറ്റി ഇരുപത്തിനാലാം വാർഡ് കോൺഗ്രസ് നിലനിർത്തി. വി.ഒ. പൈലപ്പൻ വിജയിച്ചു. 345 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജയം.
പാലക്കാട് : തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു കുമാരി വിജയിച്ചു. 18 വോട്ടിനാണ് എൽഡിഎഫ് ജയിച്ചത്.
കൊച്ചി: കോർപ്പറേഷൻ അയ്യപ്പൻകാവ് തിരിച്ചുപിടിച്ച് യുഡിഎഫ്. അജിത്ത് കുമാറാണ് വിജയിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 58.81 ശതമാനം പോളിങ്. 84,070 പുരുഷന്മാരും 98,090 സ്ത്രീകളും ഉൾപ്പെടെ 1,82,160 പേരാണ് വോട്ട് ചെയ്തത്. ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും അധികം പോളിങ് രേഖപ്പെടുത്തിയത്…
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമത്തില്‍ നിന്നും നീക്കി മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ ഒ ജെ ജനീഷ്. മന്ത്രിയുടെ ഔദ്യോഗിക പേജിൽ പ്രതിഷേധത്തിന്റെ വീഡിയോ…