ഇന്ന് 2026 ഒക്ടോബർ 17 (1202 കന്നി 31) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ
കലണ്ടർ പ്രകാരം ഒക്ടോബർ 17 വർഷത്തിലെ 290-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 75 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 291)
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
ലോക ട്രോമ ദിനം
ലോക ഗാനാലാപന ദിനം
അന്താരാഷ്ട്ര മടിയൻ ദിനം
അന്താരാഷ്ട്ര നന്നാക്കൽ ദിനം
അന്താരാഷ്ട്ര ദാരിദ്ര്യ നിർമാർജന ദിനം
അന്താരാഷ്ട്ര സ്വതന്ത്ര വീഡിയോ സ്റ്റോർ ദിനം
അന്താരാഷ്ട്ര അസംസ്കൃത പാൽ ചീസ് അഭിനന്ദന ദിനം
ഹോം മൂവി ഡേ
മുള്ളിഗൻ ദിനം
നാല് പ്രൂൺസ് ദിനം
സ്പ്രെഡ്ഷീറ്റ് ദിനം
കറുത്ത കവിതാ ദിനം
വെയർ സംതിംഗ് ഗൗഡി ഡേ
വേദനയ്ക്കെതിരായ ആഗോള ദിനം
ദേശീയ എഡ്ജ് ദിനം
ദേശീയ ഫെച്ച് ദിനം
ദേശീയ പ്ലെയിംഗ് കാർഡ് ശേഖരണ ദിനം
ഡിജിറ്റൽ സൊസൈറ്റി ദിനം (ഇന്ത്യ)
ദേശീയ പാസ്ത ദിനം (യുഎസ്എ)
വിശ്വസ്തതാ ദിനം (അർജന്റീന)
ദേശീയ പോലീസ് ദിനം (തായ്ലൻഡ്)
തീരസംരക്ഷണ ദിനം (ഫിലിപ്പീൻസ്)
ദേശീയ സാംസ്കാരിക ദിനം (ഇന്തോനേഷ്യ)
പ്രാഥമികാരോഗ്യ ഡോക്ടർമാരുടെ ദിനം (റഷ്യ)
ചരിത്ര സംഭവങ്ങൾ
1604 – ജർമ്മൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ജൊഹാനസ് കെപ്ലർ, ഒഫ്യൂക്കസ് താരഗണത്തിൽ ഒരു പുതിയ തിളക്കമാർന്ന വസ്തു പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി സമീപകാലത്ത് ദർശിച്ച അവസാന സൂപ്പർനോവയായിരുന്നു അത്.
1905 – USSR ഒക്ടോബർ മാനിഫെസ്റ്റോ പ്രഖ്യാപിച്ചു.
1918 – യുഗോസ്ലാവ്യ സ്വതന്ത്രമായി.
1920 – എം എൻ റോയിയും കൂട്ടരും communist Party of India എന്ന സംഘടന താഷ് കെന്റിൽ രൂപീകരിച്ചു.
1933 – ആൽബർട്ട് ഐൻസ്റ്റീൻ ജർമ്മനി വിട്ട് അമേരിക്കയിലേക്കു കുടിയേറി.
1940 – മഹാത്മാഗാന്ധി വ്യക്തി സത്യാഗ്രഹം ആരംഭിച്ചു.
1940 – സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി ആചാര്യ വിനോബാ ഭാവേ വ്യക്തി സത്യാഗ്രഹത്തിന് തുടക്കം കുറിച്ചു.
1943 – ജപ്പാനീസ് ആർമിക്കു വേണ്ടി സഖ്യ കക്ഷികൾ ബർമയിൽ നിർമിച്ച റെയിൽവേ ലൈൻ പൂർത്തിയായി..
1956 – game of the century എന്നറിയപ്പെട്ട ചെസ് മത്സരം ബോബി ഫിഷർ നേടി.
1961 – ഫ്രഞ്ച് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ 200 അൾജീരിയക്കാരെ ഫ്രഞ്ച് പൊലീസ് പാരീസിൽ വെച്ച് കൊല ചെയ്തു.
1979 – മദർ തെരേസക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
1989 – സാൻ ഫ്രാൻസിസ്ക്കോയിൽ റിൿടർ സ്ക്കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂകമ്പം 9 പേരെ കൊല്ലുകയും നൂറുകണക്കിന് ആൾക്കാരെ പരിക്കേൽപ്പിക്കുകയും ചെയ്യുന്നു.
1994 – കപിൽ ദേവിന്റെ അവസാന ഏകദിന ക്രിക്കറ്റ് മത്സരം നടന്നു.
2000 – ഇന്ത്യയിൽ ഐ.ടി. ആക്ട് നിലവിൽ വന്നു.
2008 – ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരൻ എന്ന ബ്രയാൻ ലാറയുടെ റെക്കോർഡ് സച്ചിൻ ടെണ്ടുൽക്കർ തകർത്തു.
2017– Lincoln in the bardow എന്ന പ്രഥമ കൃതിക്ക് George Sanders Man booker Prize നേടി.
ജന്മദിനങ്ങൾ
ഇന്ദ്രജ– എഫ്ഐആര്‍,ഉസ്താദ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഇന്ദ്രജ (ജനനം 17 ഒക്ടോബർ 1977). മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഇന്ദ്രജ പ്രതിനായിക വേഷങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രദ്ധ, ഉന്നതങ്ങളില്‍, ചേരി, ക്രോണിക് ബാച്ച്ലര്, മയിലാട്ടം,അഗ്നിനക്ഷത്രം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
സയ്യിദ് അഹമ്മദ് ഖാൻ – സർ സയ്യിദ് എന്ന് പരക്കെ അറിയപ്പെട്ട സർ സയ്യിദ് അഹമ്മദ് ഖാൻ ബഹദൂർ, ജി.സി.എസ്.ഐ. (സയ്യിദ് അഹമ്മദ് ഖാൻ എന്നും അറിയപ്പെടുന്നു) (ഒക്ടോബർ 17 1817 – മാർച്ച് 27 1898).
അനിൽ കുംബ്ലെ – അനിൽ കുംബ്ലെ (ജനനം. ഒക്ടോബർ 17, 1970, ബാംഗ്ലൂർ, കർണ്ണാടക) ഒരു മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. 1990-ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കുംബ്ലെയാണ് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കു വേണ്ടി ഏറ്റവുംകൂടുതൽ വിക്കറ്റുകൾ നേടിയ കളിക്കാരൻ.
അലക്സി ചാപൈഗിൻ – അലക്സി പാവ്ലോവിച്ച് ചാപൈഗിൻ (17 October [O.S. 5 October] 1870 - 21 October 1937) റഷ്യയിലെ ഒരു എഴുത്തുകാരനും സോവിയറ്റ് ചരിത്രനോവൽ പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളുമായിരുന്നു.
എമിനെം – എമിനെം എന്ന പേരിലറിയപ്പെടുന്ന മാർഷൽ ബ്രൂസ് മാതെർസ് III (ജനനം: ഒക്ടോബർ 17, 1972) ഒരു അമേരിക്കൻ റാപ്പറും റെക്കോർഡ് നിർമാതാവും ചലച്ചിത്രനടനുമാണ്.
എവുപ്രാസ്യാമ്മ –ചാവറയച്ചൻ സ്ഥാപിച്ച സി.എം.സി. സന്യാസസഭയിലെ അംഗമായിരുന്നു സിസ്റ്റർ എവുപ്രാസ്യമ്മ (17 ഒക്ടോബർ 1877 - 29 ഓഗസ്റ്റ് 1952). 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ഇവരെ വിശുദ്ധ എന്ന് നാമകരണം ചെയ്തു
ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ – 1978 ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 28 വരെ റോമൻ കത്തോലിക്കാ സഭയുടെ മാർപ്പാപ്പയായിരുന്നു ആൽബിനോ ലൂച്ചിയാനി എന്ന ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ (17 ഒക്ടോബർ 1912 - 28 സെപ്റ്റംബർ 1978).
ബൃന്ദ കാരാട്ട് – ഇന്ത്യയിലെ ഒരു കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകയാണ് ബൃന്ദ കാരാട്ട് (ഒക്ടോബർ 17 1947). 2005 ഏപ്രിൽ 11 മുതൽ ഇവർ പശ്ചിമ ബംഗാളിൽ നിന്നു സി.പി.ഐ.എമ്മിന്റെ പ്രതിനിധിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മുഹമ്മദ് ഹഫീസ് – ഒരു പാകിസ്താൻ ക്രിക്കറ്റ് താരമാണ് മുഹമ്മദ് ഹഫീസ് (ജനനം: 17 ഒക്ടോബർ 1980). മുൻ പാകിസ്താൻ ടി20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ്
വി. അരവിന്ദാക്ഷൻ നിരൂപണത്തിനും പഠനത്തിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള സാഹിത്യകാരനാണ് വി. അരവിന്ദാക്ഷൻ (ജനനം : 17 ഒക്ടോബർ 1930, മരണം: 26 ഡിസംബർ 2015). മാർക്സിസ്റ്റ് ക്ലാസിക്കുകൾ പലതും ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ഇദ്ദേഹമാണ്
സഞ്ജയ് കപൂർ – ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് സഞ്ജയ് കപൂർ (ജനനം: 17 ഒക്ടോബർ 1965). പ്രമുഖ നടനായ അനിൽ കപൂർ, ബോണി കപൂർ എന്നീവർ സഹോദരന്മാരാണ്
സ്മിത പാട്ടിൽ – 1970-80 കാലഘട്ടത്തിലെ ഒരു ബോളിവുഡ് ചലച്ചിത്രനടിയായിരുന്നു സ്മിത പാട്ടിൽ (ഒക്ടോബർ 17, 1955 – 13 ഡിസംബർ, 1986). ഇന്ത്യൻ സമാന്തരചിത്രങ്ങളിൽ ഒരു നടിയായിരുന്നു സ്മിത.
സ്മരണകൾ
കുണ്ടറ ജോണി – 1980-കളിലെ മലയാള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ പ്രശസ്തനായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവായിരുന്നു കുണ്ടറ ജോണി.(1951-17 ഒക്ടോബർ 2023) 44 വർഷം നീണ്ട അഭിനയജീവിതത്തിൽ കൂടുതലായി ചെയ്ത വില്ലൻ വേഷം കൂടാതെ തന്നെ സ്വഭാവനടനായും കോമേഡിയനായും മറ്റ് റോളുകളിലും അഭിനയമികവ് പ്രകടമാക്കി. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി ഇതുവരെ 500 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
പി.എം. അബൂബക്കർ – പി.എം. അബൂബക്കർ (മരണം 1994 ഒക്റ്റോബർ 17) കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു. പൂവണിത്തെരുവത്ത് മാളിയേക്കൽ അബൂബക്കർ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. ഇദ്ദേഹം ചന്ദ്രിക ദിനപത്രത്തിന്റെ ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്.
കണ്ണദാസൻ – പ്രശസ്തനായ തമിഴ് കവിയും ഗാനരചയിതാവുമായിരുന്നു കണ്ണദാസൻ (ജനനം: 24 ജൂൺ 1927 - മരണം: 1981 ഒക്ടോബർ 17). പൊതുവെ അദ്ദേഹം അറിയപ്പെട്ടിരുന്നത് തന്നെ- കവിയരസ് എന്നായിരുന്നു. കവിയരസ് എന്നാൽ കവികളിലെ രാജാവ് എന്നർത്ഥം. ആയിരത്തോളം തമിഴ് സിനിമാ ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1980-ൽ ചേരമാൻ കാതലി എന്ന വിവർത്തിത കഥക്ക് സാഹിത്യ അക്കാദമി അവാർഡും കിട്ടി.
പി. ദേവൂട്ടി – ആറും ഏഴും കേരള നിയമസഭകളിൽ അഴീക്കോട് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് പി. ദേവൂട്ടി(1934 - 17 ഒക്ടോബർ 1997). സി.പി.എം. പ്രതിനിധിയായാണ് രണ്ടു തെരഞ്ഞെടുപ്പുകളിലും മത്സരിച്ചത്.
ഫിലിപ്പ് സിഡ്നി – പ്രശസ്തനായ ഒരു ആംഗലേയ കവിയും, വിമർശകനും , സൈനികനുമായിരുന്നു സർ ഫിലിപ്പ് സിഡ്നി (ജനനം: 1554 നവംബർ 30 - മരണം: 1586 ഒക്ടോബർ 17).
മർഗരീത്ത മറിയം അലക്കോക്ക് – ഫ്രെഞ്ചുകാരിയായ ഒരു റോമൻ കത്തോലിക്കാ സന്യാസിയും ആത്മീയദർശകയും (mystic) ആയിരുന്നു മർഗരീത്ത മറിയം അലക്കോക്ക് (ജനനം: 1647 ജൂലൈ 22; മരണം: 1690 ഒക്ടോബർ 17. യേശുവിന്റെ ഹൃദയത്തെ കേന്ദ്രമാക്കിയുള്ള "തിരുഹൃദയഭക്തി" അതിന്റെ ആധുനികരൂപത്തിൽ കത്തോലിക്കാ സഭയിൽ പ്രചരിപ്പിച്ചത് അവരാണ്. കത്തോലിക്കാ സഭ മർഗരീത്തയെ വിശുദ്ധയായി വണങ്ങുന്നു.
ഴാങ് ജാക്വിസ് ഡെസ്സാലൻ – ഹെയ്തിയിലെ രാഷ്ട്രീയ നേതാവായിരുന്നു ഴാങ് ജാക്വിസ് ഡെസ്സാലൻ സെപ്റ്റംബർ 20, 1758 – ഒക്ടോബർ 17, 1806).
സരോജിനി വരദപ്പൻ – തമിഴ്നാടിൽ നിന്നുള്ള സാമൂഹ്യപ്രവർത്തകയാണ് സരോജിനി വരദപ്പൻ (സെപ്റ്റംബർ 21, 1921 − 17 ഒക്ടോബർ 2013).




LEAVE A REPLY