ന്യൂ ഡൽഹി: ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധ സമരത്തിനെതിരെ പൊലീസ് നടപടി. ആംആദ്മി പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി, എഎ റഹീം എംപി എന്നിവരെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രദേശത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഐസ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്