ഡൽഹി : ഗ്യാനേഷ് വിരുദ്ധ പ്രക്ഷോഭത്തിനിടെ സാരമായി പരിക്കേറ്റ എൻഎസ്‌യുഐ പ്രവർത്തകരെ അണിനിരത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മലയാളിയായ ആതിരയുടെ ഒരു ചെവിക്ക് കേൾവി ശക്തി നഷ്ടപ്പെട്ടെന്ന് രാഹുൽ പറഞ്ഞു. പൊലീസ് അതിക്രമം വിവരിച്ച ഋതു എന്ന പ്രവർത്തകയെ സിംഹക്കുട്ടിയെന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. വിദ്യാർഥികൾക്ക് നേരെ കൈ ഉയർത്തുന്നത് ആരായാലും പരമാവധി ശിക്ഷ വാങ്ങി നൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി പൊലീസ് അതിക്രൂരമായി മർദിച്ചു. സ്വകാര്യഭാഗത്ത് പോലും മർദിച്ചെന്നും പൊലീസ് ആതിര പ്രതികരിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും മിന്നൽ സമരങ്ങൾ തുടരുകയാണ്. എസ്എഫ്ഐ- ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷന് സമീപം യൂത്ത് കോൺഗ്രസ് മാർച്ച് പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.