ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം

ദേശീയ കാലെ ദിനം

ദേശീയ പ്രൊപ്പെയ്ൻ ദിനം

ദേശീയ എൽഇഡി ലൈറ്റ് ദിനം

ദേശീയ ക്ഷമാ, സന്തോഷ ദിനം

ദേശീയ ആന്തരിക സൗന്ദര്യ ദിനം

ലോക പരുത്തി ദിനം

ലോക മാന്യമായ ജോലി ദിനം

അന്താരാഷ്ട്ര സ്കൂൾ ദിനം

അന്താരാഷ്ട്ര ട്രൈജമിനൽ ന്യൂറൽജിയ അവബോധ ദിനം

ബാത്ത് ടബ് ദിനം

ടീം മാർഗോട്ട് സ്റ്റെം സെൽ ആൻഡ് ബോൺ മാരോ രജിസ്ട്രേഷൻ ദിനം

ദേശീയ പുഷ്പ ദിനം

ദേശീയ മത്തങ്ങ വിത്ത് ദിനം (യുഎസ്എ)

സിവിൽ ഏവിയേഷൻ ദിനം (കിർഗിസ്ഥാൻ)

ദേശീയ ചോക്ലേറ്റ് കവേർഡ് പ്രെറ്റ്സൽ ദിനം

അധ്യാപക ദിനം (ലാവോസ്)

ദേശീയ ഫ്രാപ്പെ ദിനം (യുഎസ്എ)

ലൈബ്രേറിയൻ ദിനം (അർമേനിയ)

മെക്സിക്കൻ വൈൻ ദിനം (മെക്സിക്കോ)

സായുധ സേനാ ദിനം (മോണ്ടിനെഗ്രോ)

ചരിത്ര സംഭവങ്ങൾ

  • 1737 – ബംഗാളിന്റെ തീരത്തുണ്ടായ നാല്പ്പതടി ഉയരത്തിലുണ്ടായ തിരമാലകളില് 3,00,000 പേര് കൊല്ലപ്പെടുകയും 20,000 ചെറു വള്ളങ്ങളും കപ്പലുകളും മുങ്ങുകയും ചെയ്തു.
  • 1769 – ഇംഗ്ലീഷ് പര്യവേഷകനായ തോമസ് കൊക്ക് ന്യൂസിലാന്റ് കണ്ടെത്തി.
  • 1919 – ആൽബർട്ട് പ്ലസ്‌മാൻ എന്ന പൈലറ്റ് നെതർലാൻഡ്‌സിൽ കെ.എൽ.എം. എയർലൈൻസ് തുടങ്ങി.
  • 1931 – ന്യൂയോർക്കിലെ റോചെസ്‌സ്റ്ററിൽ ആദ്യത്തെ ഇൻഫ്രാ റെഡ് ഫോട്ടോഗ്രാഫ് എടുക്കപ്പെട്ടു.
  • 1950 – മദർ തെരേസ കൊൽക്കത്തയിൽ മിഷണറീസ് ഓഫ് ചാരിറ്റി എന്ന സന്യാസിനി സംഘം സ്ഥാപിച്ചു.
  • 1952 – അമേരിക്കൻ ശാസ്ത്രജ്ഞരായ ബർണാർഡ് സിൽവർ, നോർമൻ ജോസഫ് വുഡ്ലാന്റ് എന്നിവർ ബാർകോഡിൽ പ്ലേറ്റന്റ് നേടി.
  • 1959 – ആദ്യമായി ചന്ദ്രൻറെ മറുഭാഗത്തിന്റെ ചിത്രം റഷ്യൻ സ്പേസ് ക്രാഫ്റ്റായ ലൂണ 3 പകർത്തി.
  • 1975 – കേരളത്തിൽ കർഷകത്തൊഴിലാളി നിയമം പ്രാബല്യത്തിൽ വന്നു.
  • 2001 – അമേരിക്കയുടേയും ബ്രിട്ടന്റേയും സംയുക്ത പട്ടാളം താലിബാന് എതിരെ അഫ്‌ഗാനിസ്ഥാനിൽ വ്യോമാക്രമണം ആരംഭിച്ചു.
  • 2007 – താലിബാനെതിരായ യു.എസ് ആക്രമണം (operation enduring freedom) തുടങ്ങി..
  • 2012 – ഹ്യൂഗോ ഷാവസ് രണ്ടാം വട്ടറും വെനസ്വലൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു..

ജന്മദിനങ്ങൾ

നാലപ്പാട്ട് നാരായണമേനോൻ – പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനായിരുന്നു നാലപ്പാട്ട് നാരായണമേനോൻ (ജീവിതകാലം: 1887 ഒക്ടോബർ 7 - 1954 ഒക്ടോബർ 31). വിവർത്തനം, കവിതാരചന തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു

അശ്വിനി അക്കുഞ്ഞി
– ഇന്ത്യയിലെ ഒരു കായിക താരമാണ് അശ്വിനി അക്കുഞ്ഞി (ജനനം 1987 ഒക്ടോ 7).അശ്വിനി ചിതാനന്ദ ഷെട്ടി അക്കുഞ്ഞി എന്നാണ് പൂർണ്ണ പേര്. വേഗതയേറിയ ഓട്ടക്കാരിയാണിവർ.2010ലെ കോമൺവെൽത്ത് ഗെയിംസിലും ഏ‌ഷ്യൻ ഗെയിംസിലും സ്വർണ്ണമെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.ഇതിന് പുറമെ 2010ൽ തന്നെ ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡിൽസിലും വ്യക്തിഗത ഇനത്തിൽ സ്വർണ്ണം നേടി. കർണ്ണാടക സർക്കാറിൻറെ രാജ്യോത്സവ പ്രശസ്തി ബഹുമതിയും (2010) ലഭിച്ചിട്ടുണ്ട്.

വ്ലാദിമിർ പുടിൻ – റഷ്യൻ ഫെഡറേഷനിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും 2012 മേയ് 7 മുതൽ റഷ്യൻ പ്രസിഡണ്ടുമാണ് വ്ലാദിമിർ പുടിൻ എന്നറിയപ്പെടുന്ന വ്ലാദിമിർ വ്ലാദിമിറോവിച്ച് പുടിൻ (ജനനം: 7 ഒക്ടോബർ 1952).

അഖ്‌തർ ബീഗം – ബീഗം അഖ്തർ എന്ന പേരിൽ അറിയപ്പെടുന്ന അഖ്താറിഭായ് ഫൈസാബാദി ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞയായിരുന്നു അഖ്‌തർ ബീഗം (ജനനം: 7 ഒക്ടോബർ 1914 - മരണം: 30 ഒക്ടോബർ 1974). ഗസലുകളുടെ രാജ്ഞി എന്ന് അറിയപ്പെട്ടു
വൈക്കം വിജയലക്ഷ്മി – ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണു് വൈക്കം വിജയലക്ഷ്മി (ജനനം: 7 ഒക്ടോബർ 1981). സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിലൂടെ ചലച്ചിത്രഗാനരംഗത്ത് ശ്രദ്ധേയയായി. ഗായത്രി വീണ എന്ന സംഗീത ഉപകരണത്തിന്റെ സഹായത്തോടെ സംഗീതക്കച്ചേരികൾ നടത്താറുണ്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയസംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

സഹീർ ഖാൻ – ഒരു ഇന്ത്യൻ ക്രിക്കറ്ററാണ് സഹീർ ഖാൻ (ജനനം 1978 ഒക്ടോബർ 7) . 2000 മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അംഗമാണ്. ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ധാക്കയിലും ഏകദിനത്തിൽ കെനിയക്കെതിരെ നെയ്റോബിയിലും അരങ്ങേറ്റം നടത്തി. ഇടം കയ്യൻ പേസ് ബൗളറായ സഹീറിനെ ശ്രദ്ധേയനാക്കിയത് പന്ത് രണ്ട് ദിശയിലേക്കും സ്വിങ് ചെയ്യിക്കാനുള്ള കഴിവാണ്.


അമൽ നീരദ് – ചലച്ചിത്രസംവിധായകൻ, ഛായാഗ്രാഹകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. എറണാകുളം സ്വദേശിയാണ് അമൽ നീരദ് (ജനനം: 7 ഒക്ടോബർ 1976).

ജ്ഞാനക്കൂത്തൻ – ആധുനിക തമിഴ് കവിതയുടെ തുടക്കക്കാരിലൊരാളായിരുന്നു ജ്ഞാനക്കൂത്തൻ എന്ന പേരിലെഴുതിയിരുന്ന ആർ. രംഗനാഥൻ (ഒക്ടോബർ 7, 1938 - ജൂലൈ 27, 2016).

ടി. ഉബൈദ് – ഒരു മലയാള കവിയും മാപ്പിളസാഹിത്യ പണ്ഡിതനുമായിരുന്നു ടി. ഉബൈദ് (ജനനം 1908 ഒക്ടോബർ 7 - മരണം 1972 ഒക്ടോബർ 3). ഉബൈദിന്റെ കവിതകളിലെ പ്രധാന അന്തർധാര ഇസ്‌ലാമും ദേശസ്നേഹവുമായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.


യുക്താ മുഖി – യുക്ത മുഖി (ജനനം: 1978 ഒക്ടോബർ 7) ഒരു മോഡലും ബോളിവുഡ് ചലച്ചിത്ര അഭിനേത്രിയുമാണ്. മുംബൈയിലുള്ള മുളുന്ദ് എന്ന സ്ഥലമാണ് യുക്തയുടെ സ്വദേശം. 1999-ൽ ലണ്ടനിലുള്ള ഒളിമ്പ്യ തിയറ്ററിൽ വച്ച് നടന്ന മിസ്സ് വേൾഡ് മത്സരത്തിൽ യുക്ത വിജയിയായിരുന്നു.

ഡെസ്മണ്ട് ടുട്ടു – തെക്കേ ആഫ്രിക്കക്കാരനായ ഒരു വൈദികനും സന്നദ്ധപ്രവർത്തകനുമാണ്‌ ഡെസ്മണ്ട് ടുട്ടു എന്ന ഡെസ്മണ്ട് പിലൊ ടുട്ടു (ജനനം: 7 ഒക്ടോബർ 1931 - മരണം: 2021 ഡിസംബർ 26).

ഡ്വെയ്ൻ ബ്രാവോ – ഒരു വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരമാണ് ഡ്വെയ്ൻ ബ്രാവോ (ജനനം 7 ഒക്ടോബർ 1983).

ദുർഗ്ഗാവതി ദേവി – ഒരു ഇന്ത്യൻ വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയുമാണ് ദുർഗ്ഗാവതി ദേവി (1907 ഒക്ടോബർ 7 - 1999 ഒക്ടോബർ 15).

നീൽസ് ബോർ – ശാസ്ത്രലോകത്തിന് വളരെയധികം സംഭാവനകൾ ചെയ്തിട്ടുള്ള ഒരു ഡാനിഷ് ഊർജ്ജതന്ത്രഞ്ജനാണ് നീൽസ് ഹെന്രിക് ഡേവിഡ് ബോർ (7 ഒക്ടോബർ 1885 — 18 നവംബർ 1962).

പൂജാ ഗാന്ധി – ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും നിർമ്മാതാവുമാണ് പൂജാ ഗാന്ധി (ജനനം: 7 ഒക്ടോബർ 1983). അവർ മുഖ്യമായി കന്നഡ ഭാഷാ ചിത്രങ്ങളിലാണ് അഭിനയിക്കാറുള്ളതെങ്കിലും തമിഴ്, മലയാളം, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

സ്മരണകൾ

കെ. കേളപ്പൻ – കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്നു കെ. കേളപ്പൻ (കെ. കേളപ്പൻ നായർ). (ജനനം: 1889 ഓഗസ്റ്റ് 24; മരണം: 1971 ഒക്ടോബർ 7). നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റാണ് കേരളഗാന്ധി എന്നറിയപെടുന്ന കെ. കേളപ്പൻ.

എഡ്ഗാർ അല്ലൻ പോ – എഡ്ഗാർ അല്ലൻ പോ (ജനുവരി 19, 1809 – ഒക്ടോബർ 7, 1849) അമേരിക്കൻ കവിയും, ചെറുകഥാകൃത്തും എഴുത്തുകാരനും, നാടകകൃത്തും, എഡിറ്ററും, നിരൂപകനും, ഉപന്യാസകാരനും അമേരിക്കൻ റൊമാന്റിക് പ്രസ്ഥാനത്തിന്റെ നായകരിൽ ഒരാളുമായിരുന്നു.

ആഗ്നസ് ഡി മില്ലെ – അമേരിക്കൻ നൃത്തസംവിധായികയായിരുന്നു ആഗ്നസ് ഡി മില്ലെ (ജനനം: 1905 സെപ്റ്റംബർ 18 - മരണം: 7 ഒക്ടോബർ 1993). 1905-ൽ ന്യൂയോർക്കിലെ ഒരു തിയെറ്റർ കുടുംബത്തിൽ ജനിച്ചു. പിതാവ് നാടകകൃത്തും തിരക്കഥാകൃത്തും ആയിരുന്നു.

ആൽഫ്രഡ് ഡീക്കിൻ – ആസ്ട്രേലിയയിലെ പ്രമുഖനായ രാഷ്ട്രീയ പ്രവർത്തകനായിരുന്നു ആൽഫ്രഡ് ഡീക്കിൻ(3 ആഗസ്റ്റ് 1856 – 7 ഒക്ടോബർ 1919). ആസ്റ്റ്രേലിയയ്ക്ക് ഒരു ഏകീകൃത ഭരണം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. 1903 മുതൽ 10 വരെ ആസ്റ്റ്രേലിയയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.


മരിയോ ലാൻസ – പ്രമുഖ ഒപ്പറെ ഗായകനും, ചലച്ചിത്രതാരവുമായിരുന്നു മരിയോ ലാൻസ. ഇറ്റലിയിൽ നിന്നു അമേരിയ്ക്കയിലേയ്ക്ക് കുടിയേറിയ ദമ്പതികളുടെ പുത്രനായി ആണ് മരിയോ ലാൻസ ജനിച്ചത്. (ജനുവരി 31, 1921 – ഒക്ടോ: 7, 1959) യഥാർത്ഥ നാമം ആൽഫ്രെഡ് ആർനോൾഡ് കൊക്കോസ എന്നായിരുന്നു.

ഗുരു ഗോബിന്ദ് സിങ് – സിഖ് മതത്തിന്റെ പത്താമത്തെ ഗുരു ആയിരുന്നു ഗുരു ഗോബിന്ദ് സിങ് (ജനനം: 1666 ഡിസംബർ 22 - 7 ഒക്ടോബർ 1708).

എം.എസ്. ബാബുരാജ് – മലയാള സിനിമയിലെ പ്രമുഖനായ സംഗീത സംവിധായകനായിരുന്നു എം എസ് ബാബുരാജ് (ജനനം: 1921 മാർച്ച് 9 - മരണം: 7 ഒക്ടോബർ 1978). കോഴിക്കോട്ടുകാരനായ ഇദ്ദേഹത്തിന്റെ മുഴുവൻ പേര് മുഹമ്മദ് സബീർ ബാബുരാജ് എന്നാണ്.