ഇന്ന് 2026 ഒക്ടോബർ 16 (1202 കന്നി 30) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ
കലണ്ടർ പ്രകാരം ഒക്ടോബർ 16 വർഷത്തിലെ 289-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 76 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 290)
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
ലോക അപ്പ ദിനം
ലോക ഭക്ഷ്യ ദിനം
ലോക നട്ടെല്ല് ദിനം
ലോക വിദ്യാർത്ഥി ദിനം
ലോക അനസ്തേഷ്യ ദിനം
ഫിയാനോ ദിനം
ആഗോള പൂച്ച ദിനം
സ്റ്റീവ് ജോബ്സ് ദിനം
വേൾഡ് റീസ്റ്റാർട്ട് എ ഹാർട്ട് ഡേ
വികസന ഭാഷാ വൈകല്യ അവബോധ ദിനം
ദേശീയ കായിക ദിനം
ദേശീയ മാമോഗ്രാഫി ദിനം
ദേശീയ വാക്ക് പഠിക്കൽ ദിനം
ദേശീയ ക്രെഡിറ്റ് കാർഡ് ദിനം
ദേശീയ ഡിപ്പാർട്ട്മെന്റ് സ്റ്റോർ ദിനം
അധ്യാപക ദിനം (ചിലി)
അലർജിസ്റ്റ് ദിനം (റഷ്യ)
ദേശീയ മദ്യ ദിനം (യുഎസ്എ)
വ്യോമസേനാ ദിനം (ബൾഗേറിയ)
ദേശീയ ബോസ് ദിനം (യുഎസ്എ)
ദേശീയ നിഘണ്ടു ദിനം (യുഎസ്എ)
ഒറോക്വീറ്റ സിറ്റി ദിനം (ഫിലിപ്പീൻസ്)
അർമേനിയൻ പത്രദിനം (അർമേനിയ)
താജിക് സിനിമാ ദിനം (താജിക്കിസ്ഥാൻ)
ചരിത്ര സംഭവങ്ങൾ
1793 – ഫ്രാൻസിലെ ലൂയി പതിനാറാമൻ രാജാവിന്റെ ഭാര്യം മേരി ആന്റോയ്നെറ്റ് ചെയ്തെന്ന് പറയുന്ന കുറ്റങ്ങൾക്ക് തെളിവില്ലാഞ്ഞിട്ട് പോലും ഗില്ലറ്റിൽ ഉപയോഗിച്ച് വധിക്കപ്പെട്ടു.
1799 – വീരപാണ്ഡ്യകട്ടബൊമ്മനെ ബ്രിട്ടീഷുകാർ തമിഴ്നാട്ടിലെ കയ്ത്താർ എന്ന സ്ഥലത്ത് വച്ച് തൂക്കിക്കൊന്നു.
1834 – മധ്യ കാലഘട്ടത്തിൽ നിർമിച്ച ഇംഗ്ലണ്ടിലെ തെയിംസ് നദീതീരത്ത് സ്ഥിതി ചെയ്തിരുന്ന വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം തീപിടിച്ച് നശിച്ചു.
1888 – തിരുവിതാംകൂർ അഞ്ചൽ വകുപ്പ് ആദ്യമായി ഒട്ടിക്കാവുന്ന സ്റ്റാമ്പുകൾ പുറത്തിറക്കി.
1905 – വൈസ്രോയി കഴ്സൺ പ്രഭു ബംഗാൾ വിഭജനം നടപ്പിലാക്കി.
1916 – അമേരിക്കയിലെ ബ്രൂക്ക്ലിനിൽ ലോകത്തിലെ ആദ്യത്തെ ജനനനിയന്ത്രണ ക്ലിനിക് ആരംഭിച്ചു. മാർഗരറ്റ് സാംഗർ എന്ന സാമൂഹിക പ്രവർത്തകയാണ് ഇതിനു മുൻകൈ എടുത്തത്.
1923 – വാൾട്ട് ഡിസ്നി കമ്പനി സ്ഥാപിതമായി.
1945 – ഐക്യരാഷ്ട്രസംഘടനയുടെ ഭക്ഷ്യ കാർഷിക സംഘടനയായ FAO റോം ആസ്ഥാനമായി രൂപീകരിക്കപ്പെട്ടു.
1951 – പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലിയാഖത് അലി ഖാൻ റാവൽപിണ്ടിയിൽ വധിക്കപ്പെട്ടു.
1978 – പോളണ്ട് കർദ്ദിനാൾ ആയ കരോൾ വോജ്തൈല ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ആയി നിയമിക്കപ്പെട്ടു.
1984 – ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായി.
2013 – ലാവോ എയർലൈൻസ് ഫ്ലൈറ്റ് 301 ലാവോസിലെ പാക്സെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ അപകടത്തിൽ 49 പേർ മരിച്ചു.
2017 – ഒഫെലിയ കൊടുങ്കാറ്റ് യുകെ, അയർലൻഡ് എന്നിവിടങ്ങളിൽ വലിയ നാശനഷ്ടങ്ങൾ വരുത്തി.
ജന്മദിനങ്ങൾ
വള്ളത്തോൾ നാരായണമേനോൻ – മലയാളത്തിലെ മഹാകവിയും, കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ (ജനനം: 1878 ഒക്ടോബർ 16 - മരണം: 1958 മാർച്ച് 13). ആധുനികമലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സർഗ്ഗാത്മകതകൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ നാരായണമേനോൻ, തികഞ്ഞ മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ വക്താവും ആയിരുന്നു.
പൃഥ്വിരാജ് – കേരളത്തിലെ യുവ ചലച്ചിത്രനടനാണ് പൃഥ്വിരാജ് (ജനനം: ഒക്ടോബർ 16 1982) . മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണിഗായകനും സിനിമാ നിർമ്മാതാവുമാണ് ഇദ്ദേഹം.2002 സെപ്റ്റംബർ 13 ന് റിലീസ് ആയ രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും ലഭിച്ചു. അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.
ഹേമ മാലിനി – ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും, എഴുത്തുകാരിയും സംവിധായികയും നിർമ്മാതാവും ഭരതനാട്യ നർത്തകിയും സർവ്വോപരി ഒരു രാഷ്ട്രീയക്കാരിയുമാണ് ഹേമ മാലിനി (ജനനം: ഒക്ടോബർ 16, 1948). 1961 ൽ ഇതു സത്തിയം എന്ന തമിഴ് സിനിമയിലൂടെ അവർ ചലച്ചിത്ര ലോകത്ത് പ്രവേശിച്ചു.976 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ ഇന്ത്യൻ നടിമാരിൽ ഒരാളായിരുന്നു അവർ.
അലിഷ മുഹമ്മദ് – ഇന്ത്യൻ ചലച്ചിത്ര നടിയാണ് അലിഷ മുഹമ്മദ് (ജനനം: 16 ഒക്ടോബർ 1987). മമ്മൂട്ടിയുടെ നായികയായി 2013 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായ കടൽ കടന്നൊരു മാത്തുക്കുട്ടിയിലൂടെയാണ് അലീഷ മുഹമ്മദ് സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
സാബുമോൻ അബ്ദുസമാദ് – ഒരു ഇന്ത്യൻ നടനും ടെലിവിഷൻ അവതാരകനുമാണ് സബുമോൻ അബ്ദുസമാദ് (ജനനം: ഒക്ടോബർ 16, 1979). ബിഗ് ബോസിന്റെ ആദ്യ സീസണിലെ വിജയിയായിരുന്നു ഇദ്ദേഹം.
ഓസ്കാർ വൈൽഡ് – ഓസ്കാർ ഫിൻഗൽ ഒ ഫ്ലഹെർട്ടി വിൽസ് വൈൽഡ് (ഒക്ടോബർ 16, 1854 – നവംബർ 30, 1900) ഒരു ഐറിഷ് നോവലിസ്റ്റും, കവിയും, ചെറുകഥാകൃത്തും വിക്ടോറിയൻ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ നാടകകൃത്തുകളിൽ ഒരാളും ആയിരുന്നു.
റെമി ഒക്ലിക് – പ്രമുഖനായ ഒരു ഫ്രഞ്ച് ഫോട്ടോ ജേണലിസ്റ്റാണ് റെമി ഒക്ലിക് (16 October 1983 – 22 February 2012) ഒക്ലിക്ക് പകർത്തിയ യുദ്ധ രംഗങ്ങളുടെയും ആഭ്യന്തര കലാപങ്ങളുടെയും ഫോട്ടോകൾ ലോകമാകെയുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. സിറിയയിലെ ആഭ്യന്തര കലാപം ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റ് മരണമടഞ്ഞു.
ഗുന്തർ ഗ്രാസ് – വിഖ്യാത ജർമൻ നോവലിസ്റ്റും നാടകകൃത്തുമാണ് ഗുന്തർ ഗ്രാസ്(16 ഒക്ടോബർ 1927 - 13 ഏപ്രിൽ 2015).നോവൽ, കവിത, നാടകം തുടങ്ങിയ സാഹിത്യത്തിന്റെ സമസ്തമേഖലകളിലും ഗുന്തർ ഗ്രാസ് വ്യക്തിമുദ്ര പതിപ്പിച്ചു. ശിൽപനിർമ്മാണം, ഗ്രാഫിക് ആർട്ട് എന്നിവയിലും മികവ് പുലർത്തി.
ചന്ദ്രശേഖര റെഡ്ഡി –തെലുഗു സാഹിത്യകാരനും അദ്ധ്യാപകനുമാണ് രാച്ചപലം ചന്ദ്രശേഖര റെഡ്ഡി(ജനനം 16 ഒക്ടോബർ 1948). മന നവലലു- മന കതനികലു എന്ന സാഹിത്യ നിരൂപണ ഗ്രന്ഥത്തിന്റെ രചനയ്ക്ക് 2014 ൽ നിരൂപണത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പതിമൂന്നോളം നോവലുകളും പതിനൊന്ന് ചെറുകഥൈ സമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ജാക്ക് കാലിസ് –ദക്ഷിണാഫ്രിക്കയിലെ ഒരു ക്രിക്കറ്റ് താരമാണ് ജാക്ക്വസ് ഹെൻറി കാലിസ്. 1975 ഒക്ടോബർ 16 നാണ് ജനിച്ചത്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഒരു ഓൾ റൗണ്ടറാണ് അദ്ദേഹം. ഏകദിനത്തിലും ടെസ്റ്റിലും 11,000 റൺസും 250 വിക്കറ്റുകളും നേടിയ ഒരേയൊരു ക്രിക്കറ്റ് താരമാണ് കാലിസ്. ഏറ്റവും കൂടൂതൽ ടെസ്റ്റ് സെഞ്ച്വറി എന്ന പട്ടികയിൽ സച്ചിനും റിക്കി പോണ്ടിങിനും പിന്നിലായി നിൽക്കുന്നു.
ഡേവിഡ് ബെൻ-ഗുരിയൻ – ഇസ്രായേലിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു ഡേവിഡ് ബെൻ-ഗുരിയൻ (ഒക്ടോബർ 16 1886 - ഡിസംബർ 1 1973). ഡേവിഡ് ഗ്ര്യൂൻ എന്നതായിരുന്നു ജനനനാമം.
തിക്കുറിശ്ശി സുകുമാരൻ നായർ* – മലയാളത്തിലെ കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവും നടനും സംവിധായകനുമായിരുന്നു തിക്കുറിശ്ശി സുകുമാരൻ നായർ (ഒക്ടോബർ 16 1916 – മാർച്ച് 11 1997
മരിയ ഗൊരെത്തി –കത്തോലിക്ക സഭയിലെ രക്തസാക്ഷിയായ ഒരു വിശുദ്ധയാണ് മരിയ ഗൊരെത്തി (ഒക്ടോബർ 16, 1890 - ജൂലൈ 6, 1902). തന്റെ കന്യകാത്വം സംരക്ഷിക്കുന്നതിനു വേണ്ടി പന്ത്രണ്ടാം വയസ്സിൽ ഈ ബാലിക രക്തസാക്ഷിയാകുകയായിരുന്നു. കത്തോലിക്ക സഭ വിശുദ്ധരായി പ്രഖ്യാപിച്ചവരിൽ വച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മരിയ ഗൊരെത്തി.
യൂജീൻ ഒ നീൽ – ലോകവിഖ്യാതനായ നാടകകൃത്താണ് യൂജീൻ ഒ നീൽ (ജനനം 1888 ഒക്ടോബർ 16 - മരണം 1953 നവംബർ 27). അമേരിക്കക്കാരനായ യൂജീൻ നൊബേൽ സമ്മാനജേതാവാണ്. ഡ്രാമാറ്റിക് റിയലിസത്തിന്റെ പ്രയോക്താവായി സാഹിത്യലോകം അദ്ദേഹത്തെ കാണുന്നു.
റൈഫി വിൻസെന്റ് ഗോമസ് –റൈഫി വിൻസെന്റ് ഗോമസ് (ജനനം: 1985 ഒക്ടോബർ 16) കേരളത്തിൽ നിന്നുള്ള ഒരു ക്രിക്കറ്ററാണ്. കേരള രഞ്ജി ടീമിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹം ഒരു വലംകൈയൻ ബാറ്റ്സ്മാനും വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറുമാണ്.
സ്മരണകൾ
വീരപാണ്ഡ്യ കട്ടബ്ബൊമ്മൻ – ബ്രിട്ടീഷുഭരണത്തിനെതിരെ പടനയിച്ച പാഞ്ചാലക്കുറിച്ചിയിലെ ഒരു ഭരണാധികാരിയായിരുന്നു വീരപാണ്ഡ്യ കട്ടബ്ബൊമ്മൻ (ജനനം ജനുവരി 3, 1761 - മരണം ഒക്ടോബർ 16, 1799).ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ആറു ദശകങ്ങൾക്കുമുമ്പ് ബ്രിട്ടീഷുകാർക്കെതിരെ കട്ടബ്ബൊമ്മൻ പടനയിച്ചു എങ്കിലും ബ്രിട്ടീഷുകാർ, രക്തരൂക്ഷിതമായ ഒരു യുദ്ധത്തിനൊടുവിൽ കട്ടബ്ബൊമ്മനെ തടവിലാക്കുകയും 1799-ൽ തൂക്കിലേറ്റുകയും അദ്ദേഹത്തിന്റെ കോട്ട തകർക്കുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്തു. ഇന്ന് പാഞ്ചാലക്കുറിച്ചി തമിഴ് നാട്ടിലെ തൂത്തുക്കുടിയിലെ ചരിത്രപ്രധാനമായ ഒരു സ്ഥലമാണ്.
ചെമ്പൈ വൈദ്യനാഥ ഭാഗവതർ – കർണാടക സംഗീതത്തിലെ സുവർണകാലഘട്ടത്തിലെ തലയെടുപ്പുള്ള സംഗീതാചാര്യനായിരുന്നു ചെമ്പൈ വൈദ്യനാഥ അയ്യർ (1896 ഓഗസ്റ്റ് 28 - 1974 ഒക്ടോബർ 16).ശക്തവും ഉന്മേഷവും ശ്രുതി ബദ്ധവുമായ ശബ്ദത്തിനുടമയായിരുന്നു അദ്ദേഹം. ശാസ്ത്രീയ സംഗീതത്തിലെ അഗാധ പാണ്ഡിത്യം, അദ്വിതീയമായ സ്വരശുദ്ധി, അചഞ്ചലമായ ശ്രുതിബദ്ധത, മധുരമായ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം എന്നിങ്ങനെ ചെമ്പൈയുടേതായ പ്രത്യേകതകൾ ധാരാളം.ധാരാളം ബഹുമതികൾ ചെമ്പൈക്കു ലഭിച്ചിട്ടുണ്ട്. 1951-ലെ “സംഗീത കലാനിധി“ പദവി, കേന്ദ്ര നാടക അക്കാഡമി അവാർഡ്, രാഷ്ട്രപതിയുടെ പദ്മഭൂഷൺ അവാർഡ്, ഗാനഗന്ധർവ പദവി എന്നിവ അതിൽ ചിലതു മാത്രം. കൊച്ചി, മൈസൂർ , ബറോഡ, വിജയനഗരം, ബോബ്ബിലി, ജെയ്പൂർ എന്നിവിടങ്ങളിലെ രാജാക്കന്മാരും പല അംഗീകാരങ്ങളും നൽകി ആദരിച്ചിട്ടുണ്ട്.പാലക്കാട് ഗവ: മ്യൂസിക് കോളേജ് അദ്ദേഹത്തിന്റെ സ്മരണക്കായി ചെമ്പൈ മെമ്മോറിയൽ ഗവ: മ്യൂസിക് കോളേജ് എന്ന് നാമകരണം ചെയ്തു.
ഇടശ്ശേരി ഗോവിന്ദൻ നായർ –മലയാളകവിതയിൽ കാല്പനികതയിൽ നിന്നുള്ള വഴിപിരിയലിനു തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദൻ നായർ (ഡിസംബർ 23, 1906 - ഒക്ടോബർ 16, 1974). പൂതപ്പാട്ട്, കാവിലെപ്പാട്ട്, പുത്തൻകലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതകളിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി.
കിഗെലി അഞ്ചാമൻ – റുവാണ്ടയിലെ അവസാന രാജാവായിരുന്നു ബോൺ ജീൻ ബാപ്തിസ്റ്റ് ണ്ടഹിന്ദുർവ എന്ന കിഗെലി അഞ്ചാമൻ (ജനനം: 1936 ജൂൺ 29 - മരണം: 16 ഒക്ടോബർ 2016). ദീർഘകാലം റുവാണ്ടയിൽ അധികാരം കൈയാളിയിരുന്ന തുത്സി ന്യൂനപക്ഷവിഭാഗത്തിലെ അവസാന രാജാവായിരുന്നു കിഗെലി
ഗോവിന്ദ് പുരുഷോത്തം ദേശ്പാണ്ഡെ – മറാത്തി സാഹിത്യകാരനും രാഷ്ട്രീയ ചിന്തകനും പണ്ഡിതനുമായിരുന്നു ഗോപു എന്നും ജിപിഡി എന്നും അറിയപ്പെടുന്ന പ്രൊഫ. ഗോവിന്ദ് പുരുഷോത്തം ദേശ്പാണ്ഡെ (1938 – 16 ഒക്ടോബർ 2013). മറാത്തിക്കു പുറമെ സംസ്കൃതം, ഉർദു, ചൈനീസ്, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അവഗാഹമുണ്ടായിരുന്ന ഇദ്ദേഹം കവിതകളുമെഴുതിയിരുന്നു.
തൃക്കൊടിത്താനം സച്ചിദാനന്ദൻ – നടനും ഗായകനുമായിരുന്നു തൃക്കൊടിത്താനം സച്ചിദാനന്ദൻ എന്നറിയപ്പെട്ടിരുന്ന സജിത് കുമാർ (14 ജൂലൈ 1962-16 ഒക്ടോബർ 2014). പഴയകാല നാടക-സിനിമാ ഗാനങ്ങൾ കച്ചേരിയുടെ രൂപത്തിൽ വേദിയിൽ അവതരിപ്പിച്ച സച്ചിദാനന്ദൻ ഏറെ ജനപ്രീതി നേടിയിരുന്നു. കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.
മോഷെ ദയാൻ – ഇസ്രയേലിലെ പ്രമുഖ സൈനിക ജനറലും രാഷ്ട്രീയ നേതാവുമായിരുന്നു മോഷേ ദയാൻ (20 മേയ് 1915 – 16 ഒക്ടോബർ 1981).
ലിയാഖത്ത് അലി ഖാൻ –പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രിയാണ് ലിയാഖത്ത് അലി ഖാൻ (ജനനം: 1895 ഒക്ടോബർ - മരണം: 1951 ഒക്ടോബർ 16. മുഹമ്മദ് അലി ജിന്നയ്ക്കൊപ്പം വ്യത്യസ്ത മുസ്ലീം രാഷ്ട്രത്തിനായി വാദിച്ച പ്രധാനികളിൽ ഒരാളായിരുന്നു ലിയാഖത്ത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രിയായിരുന്നു ഇദ്ദേഹം.
ഹരീഷ് ചന്ദ്ര – ഇന്ത്യൻ-അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും ഭൗതികശാത്രജ്ഞനും മാതൃക സിദ്ധാന്തത്തിന്റെ ,പ്രതേകിച്ച് സ്വരചേർച്ച വിശകലനംസെമി സിമ്പിൾ ലീ ഗ്രൂപിന്റെ അടിസ്ഥാന പഠനങ്ങൾ നടത്തിയ വ്യക്തിയാണ് “‘ഹരീഷ് ചന്ദ്ര”’ (11 October 1923 – 16 October 1983).
ജോൻ പോസ്റ്റൽ – ജോൺ പോസ്റ്റൽ (ഓഗസ്റ്റ് 6, 1943 - ഒക്ടോബർ 16, 1998) എന്ന ജോനാതൻ ബ്രൂസ് പോസ്റ്റൽ ഇൻറർനെറ്റിൻറെ പ്രവർത്തനത്തിൽ നിർണായക സ്റ്റാൻഡേർഡുകൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു.




LEAVE A REPLY