ന്യൂ ഡൽഹി: ഡൽഹി ജില്ലാ കോടതികളിലെ വിവിധ തസ്തികകളിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ്, പ്രോസസ് സർവർ, തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 641 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ ഒക്ടോബർ 6 മുതൽ നവംബർ 4 രാത്രി 11 മണി ഓൺലൈൻ ആയി സമർപ്പിക്കാം.
- സീനിയർ പേഴ്സണൽ അസിസ്റ്റന്റ് തസ്തികയിൽ 27 ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം.
മറ്റ് യോഗ്യതകൾ:
ഷോർട്ട്ഹാൻഡ് വേഗത: മിനിറ്റിൽ 110 വാക്ക്
ടൈപ്പിംഗ് വേഗത: മിനിറ്റിൽ 40 വാക്ക്
- പേഴ്സണൽ അസിസ്റ്റന്റ് തസ്തികയിൽ 206 ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത
മറ്റ് യോഗ്യതകൾ:
ഷോർട്ട്ഹാൻഡ് വേഗത: മിനിറ്റിൽ 100 വാക്ക്
ടൈപ്പിംഗ് വേഗത: മിനിറ്റിൽ 40 വാക്ക്
കംപ്യുട്ടർ പരിജ്ഞാനം.
- ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ 174 ഒഴിവുകളുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നിർബന്ധമാണ്. കമ്പ്യൂട്ടറിൽ മിനിറ്റിൽ കുറഞ്ഞത് 40 വാക്ക് ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം.
മറ്റ് യോഗ്യതകൾ:
പ്രോസസ് സർവർ – 92 ഒഴിവുകൾ
പത്താം ക്ലാസ്/തത്തുല്യ യോഗ്യത
സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിങ് ലൈസൻസ്
രണ്ട് വർഷത്തെ തടസ്സമില്ലാത്ത ഡ്രൈവിങ് പരിചയം.
പ്യുൺ /ഓർഡർലി/ഡാക് പീയോൺ തസ്തികയിൽ 142 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. എല്ലാ തസ്തികകളിലേക്കും 18 മുതൽ 27 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2026 ജൂൺ ഒന്നാണ് പ്രായം കണക്കാക്കുന്ന തീയതി. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും. തസ്തിക അനുസരിച്ച് എഴുത്തുപരീക്ഷ, വിവരണാത്മക പരീക്ഷ, ടൈപ്പിംഗ്/ഷോർട്ട്ഹാൻഡ് പരീക്ഷ, ഡ്രൈവിങ് ടെസ്റ്റ്, അഭിമുഖം എന്നിവയുണ്ടാകും. തെറ്റായ ഉത്തരത്തിന് 0.25 മാർക്ക് നെഗറ്റീവ് മാർക്കിങ്ങും ഉണ്ടായിരിക്കുന്നതാണ്.




LEAVE A REPLY