ലൈറ്റ്-ഗേറ്റഡ് അയോണ്‍ ചാനലുകൾ, ഒപ്റ്റോജെനറ്റിക്സ് എന്നിവയിലെ കണ്ടുപിടുത്തങ്ങൾക്ക് കാള്‍ ഡീസെറോത്ത്, പീറ്റര്‍ ഹെഗമാന്‍, ജോര്‍ജ് നാഗല്‍ എന്നിവര്‍ക്ക് 2026ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം. ന്യൂറോ സയൻസ് രംഗത്തെ സംഭാവനകൾക്കാണ് മൂന്ന് ശാസ്ത്രജ്ഞരെയും 2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിനായി തിരഞ്ഞെടുത്തത്. തലച്ചോറിലെ പ്രത്യേക നാഡീവ്യൂഹങ്ങളെ ചെറിയ ലൈറ്റുകൾ ഉപയോഗിച്ച് ഉദ്ദീപിപ്പിക്കാൻ സഹായിക്കുന്ന ‘ഓപ്റ്റോജെനറ്റിക്സ്’ എന്ന വിപ്ലവകരമായ സാങ്കേതികവിദ്യയ്ക്ക് അടിത്തറയിട്ട പ്രോട്ടീനായ ‘ലൈറ്റ്-ഗേറ്റഡ് അയോൺ ചാനലുകളെക്കുറിച്ചുള്ള’ ഗവേഷണത്തിനാണ് ഇവർക്ക് അംഗീകാരം ലഭിച്ചത്.
തലച്ചോറിലെ പ്രത്യേക സർക്യൂട്ടുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഈ കണ്ടുപിടുത്തം ശാസ്ത്രജ്ഞരെ സഹായിച്ചിട്ടുണ്ടെന്ന് നൊബേൽ കമ്മിറ്റി അംഗമായ അബ്ദുൽ അൽ മനീറ വ്യക്തമാക്കി. അന്ധത, വിഷാദം, ലഹരിക്ക് അടിമപ്പെടൽ, ഡിമെൻഷ്യ തുടങ്ങിയ വിവിധ അവസ്ഥകൾക്കുള്ള ചികിത്സയ്ക്ക് ഈ ഗവേഷണം പുതിയ വഴികൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂറോ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ലൈറ്റ്-ഗേറ്റഡ് അയോൺ ചാനലുകളുടെ പങ്കിനെക്കുറിച്ചാണ് ഡീസെറോത്ത്, ഹെഗമാന്‍, നാഗല്‍ എന്നിവർ ഗവേഷണം നടത്തിയത്. തലച്ചോറിലെ പ്രത്യേക നാഡീവ്യൂഹങ്ങളെ ചെറിയ ലൈറ്റുകൾ ഉപയോഗിച്ച് കൃത്യമായി ഉത്തേജിപ്പിക്കാൻ ഗവേഷകരെ സഹായിക്കുന്ന ഓപ്റ്റോജെനറ്റിക്സ് വിദ്യയ്ക്ക് ഈ പഠനങ്ങൾ അടിത്തറയിട്ടു. പ്രത്യേക നാഡീ സർക്യൂട്ടുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വ്യക്തമാക്കാൻ ഈ സാങ്കേതികവിദ്യ സഹായകമായിട്ടുണ്ട്.
ഈ വർഷം പ്രഖ്യാപിക്കുന്ന ആറ് നൊബേൽ സമ്മാനങ്ങളിൽ ആദ്യത്തേതാണ് വൈദ്യശാസ്ത്രത്തിനുള്ള പുരസ്കാരം. വിവിധ മേഖലകളിൽ വ്യക്തികളും സംഘടനകളും നടത്തുന്ന മികച്ച സംഭാവനകളെയാണ് ഓരോ സമ്മാനവും ആദരിക്കുന്നത്.
ഫിസിക്സിനുള്ള നൊബേൽ സമ്മാനം ചൊവ്വാഴ്ച സ്റ്റോക്ക്ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രഖ്യാപിക്കും. സബ്അറ്റോമിക് ലോകത്തിന്റെ സ്വഭാവവിശേഷങ്ങൾ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയുന്നത്ര വലുപ്പമുള്ള സംവിധാനത്തിൽ നിരീക്ഷിക്കാൻ സഹായിച്ച ജോൺ ക്ലാർക്ക്, മിഷേൽ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവരാണ് കഴിഞ്ഞ വർഷം ഈ പുരസ്കാരം പങ്കിട്ടത്.
കെമിസ്ട്രിക്കുള്ള നൊബേൽ സമ്മാനം ബുധനാഴ്ച സ്റ്റോക്കോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രഖ്യാപിക്കും. വാതകങ്ങൾക്കും മറ്റ് രാസവസ്തുക്കൾക്കും ഒഴുകാൻ പര്യാപ്തമായ വലിയ ഇടങ്ങളുള്ള മോളിക്യുലാർ ബിൽഡിംഗ് ബ്ലോക്കുകൾ വികസിപ്പിച്ചെടുത്ത സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ യാഗി എന്നിവർക്കായിരുന്നു കഴിഞ്ഞ വർഷത്തെ പുരസ്കാരം.
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം വ്യാഴാഴ്ച സ്റ്റോക്കോമിലെ സ്വീഡിഷ് അക്കാദമി പ്രഖ്യാപിക്കും. ഡിസ്റ്റോപിയൻ പ്രമേയങ്ങൾക്കും ശക്തമായ രചനകൾക്കും പേരുകേട്ട ഹംഗേറിയൻ നോവലിസ്റ്റ് ലാസ്ലോ ക്രാസ്നഹോർകൈയ്ക്കാണ് കഴിഞ്ഞ വർഷം ഈ പുരസ്കാരം ലഭിച്ചത്.
നൊബേൽ സമാധാന സമ്മാനം വെള്ളിയാഴ്ച ഒസ്ലോയിലെ നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിക്കും. രാജ്യത്തെ സ്വേച്ഛാധിപത്യ ഭരണാധികാരിയെ വെല്ലുവിളിച്ച് വെനസ്വേലയിൽ ശക്തമായ സാമൂഹിക മുന്നേറ്റം കെട്ടിപ്പടുത്ത മരിയ കൊരിന മച്ചാഡോയ്ക്കാണ് കഴിഞ്ഞ വർഷം ഈ പുരസ്കാരം ലഭിച്ചത്.
അടുത്ത ആഴ്ച തിങ്കളാഴ്ച സ്റ്റോക്കോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ മെമ്മോറിയൽ സമ്മാനം പ്രഖ്യാപിക്കും.




LEAVE A REPLY