ആമസോണിന്റെ ഈ വർഷത്തെ ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026’ വിൽപന ഒക്ടോബർ 8 മുതൽ ആരംഭിക്കും. ഫ്ലിപ്പ്കാർട്ടിന്റെ ‘ബിഗ് ബില്യൺ ഡേയ്സും’ ഇതേ ദിവസം തന്നെയാണ് ആരംഭിക്കുന്നത്.
പ്രൈം അംഗങ്ങൾക്ക് ഇത്തവണ കൂടുതൽ ആനുകൂല്യങ്ങളാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്ബിഐ കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് 10 ശതമാനം തൽക്ഷണ കിഴിവും ലഭിക്കും.
ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ, ടെലിവിഷൻ, ഗൃഹോപകരണങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ആകർഷകമായ വിലക്കിഴിവ് ഉണ്ടായിരിക്കും. ബ്ലോക്ക്ബസ്റ്റർ ഡീൽസ്, എക്സ്ചേഞ്ച് ഓഫറുകൾ, നോ-കോസ്റ്റ് ഇ.എം.ഐ തുടങ്ങിയവയും ഈ വിൽപനയുടെ ഭാഗമാകും.
ഉൽപ്പന്നങ്ങൾ തമ്മിൽ താരതമ്യം ചെയ്യാനും മുൻകാല വില പരിശോധിക്കാനും സഹായിക്കുന്ന എ.ഐ അധിഷ്ഠിത ഷോപ്പിംഗ് സംവിധാനങ്ങളും ഇത്തവണ പ്ലാറ്റ്ഫോമിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഉത്സവകാല വിൽപനയോടനുബന്ധിച്ച് തങ്ങളുടെ വിതരണ ശൃംഖല ശക്തമാക്കാൻ ആമസോൺ 1.6 ലക്ഷത്തിലധികം സീസണൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 20 പുതിയ ഫുൾഫിൽമെന്റ് സെന്ററുകളും 150 ലാസ്റ്റ്-മൈൽ ഡെലിവറി സെന്ററുകളും ആമസോൺ പുതുതായി ആരംഭിച്ചിട്ടുണ്ട്.
കൂടാതെ, അതിവേഗ വിതരണ സേവനമായ ‘ആമസോൺ നൗ’ ദീപാവലിക്ക് മുന്നോടിയായി 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.




LEAVE A REPLY