ഇന്ന് 2026 ഒക്ടോബർ 13 (1202 കന്നി 26) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ
കലണ്ടർ പ്രകാരം ഒക്ടോബർ 13 വർഷത്തിലെ 286-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 79 ദിവസങ്ങൾ കൂടിയുണ്ട്. (അധിവർഷങ്ങളിൽ 287)
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
കേരള സംസ്ഥാന കായിക ദിനം
ദേശീയ നോ ബ്രാ ദിനം
ദേശീയ എം & എം ദിനം
ദേശീയ തലച്ചോറ് പരിശീലന ദിനം
അന്താരാഷ്ട്ര പ്ലെയിൻ ലാംഗ്വേജ് ദിനം
അന്താരാഷ്ട്ര ദുരന്ത സാധ്യതാ ലഘൂകരണ ദിനം
അന്താരാഷ്ട്ര സ്യൂട്ടപ്പ് ദിനം
അന്താരാഷ്ട്ര പരാജയ ദിനം
മണ്ടത്തര ദിനം
സ്വന്തം ബിസിനസ്സ് ദിനം
ലോക ത്രോംബോസിസ് ദിനം
ഇംഗ്ലീഷ് ഭാഷാ ദിനം
നല്ല സമരിയൻ ദിനം
അമേരിക്കൻ നാവികസേനയുടെ ജന്മദിനം
മെറ്റാസ്റ്റാറ്റിക് സ്തനാർബുദ അവബോധ ദിനം
ദുരന്തസാധ്യതാ ലഘൂകരണത്തിനുള്ള ഉദ്ദേശ്യ ദിനം
മിലിട്ടറി ഹൈഡ്രോഗ്രാഫർ ദിനം (റഷ്യ)
അർബർ ദിനം (ഗുവാം)
ഹെഡ്സ്പേസ് ദിനം (ഓസ്ട്രേലിയ)
പാരാമെഡിക്സ് ദിനം (പോളണ്ട്)
വിയറ്റ്നാമീസ് സംരംഭക ദിനം (വിയറ്റ്നാം)
ദേശീയ യോർക്ക്ഷയർ പുഡ്ഡിംഗ് ദിനം (യുഎസ്എ)
ദേശീയ ഹെർപ്പസ് അവബോധ ദിനം (യുഎസ്എ)
മെറ്റാസ്റ്റാറ്റിക് സ്തനാർബുദ അവബോധ ദിനം (യുഎസ്എ , കാനഡ)
റെയിൽവേ ജീവനക്കാരുടെ ദിനം (അസർബൈജാൻ)
ചരിത്ര സംഭവങ്ങൾ
- 1492 –
ക്രിസ്റ്റഫർ കൊളംബസ് ബഹാമാസിൽ കപ്പലിറങ്ങി. - 1773 –
ചാൾസ് മെസ്സിയെർ വേൾപൂൾ ഗാലക്സി കണ്ടെത്തി. - 1775 –
യുണൈറ്റഡ് സ്റ്റേറ്റ്സ് കോണ്ടിനെന്റൽ കോൺഗ്രസ് കോണ്ടിനെന്റൽ നേവി (ഇപ്പോഴത്തെ യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി) സ്ഥാപിക്കാൻ ഉത്തരവിട്ടു.. - 1792 –
വാഷിങ്ങ്ടൺ ഡീ സി യിൽ വൈറ്റ് ഹൌസിന്റെ മൂലക്കല്ല് സ്ഥാപിക്കപ്പെട്ടു. - 1884 –
ഗ്രീൻവിച്ചിലൂടെ കടന്നു പോകുന്ന സാങ്കല്പിക രേഖയെ പൂജ്യം ഡിഗ്രി രേഖാംശം ആയി നിജപ്പെടുത്തി. - 1923 –
ടർക്കിയുടെ പുതിയ തലസ്ഥാനമായി അങ്കാര പ്രഖ്യാപിക്കപ്പെട്ടു. ഇന്ന് `ഇസ്താംബൂൾഎന്നറിയപ്പെടുന്ന കോൺസ്റ്റന്റിനോപോൾ ആയിരുന്നു പഴയ തലസ്ഥാനം. - 1972 –
മോസ്ക്കോയിൽ ഏറോഫ്ലോട്ട് ഇല്യൂഷൻ-62 വിമാനം തകർന്ന് 176 പേർ മരണമടഞ്ഞു. - 1976 –
ബൊളീവിയൻ ചരക്ക് വിമാനം സാന്താക്രൂസിലെ തിരക്കേറിയ നിരത്തിൽ തകർന്നുവീണു നൂറിലധികം മരണം. - 1999 –
കേന്ദ്രത്തിൽ വാജ്പേയി സർക്കാർ അധികാരത്തിൽ വന്നു. - 2010 –
ചിലിയിലെ കോപ്പിയാപ്പോ സനോസെ ഖനിയിൽ കുടുങ്ങിപ്പോയ 33 പേരെയും രക്ഷപെടുത്തി. - 2010 –
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം ദേശീയ വന്യജീവി ബോർഡ് ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചു.
ജന്മദിനങ്ങൾ
മാർഗരറ്റ് താച്ചർ – യുണൈറ്റഡ് കിങ്ഡത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു മാർഗരറ്റ് താച്ചർ (ഒക്ടോബർ 13, 1925 – ഏപ്രിൽ 8, 2013).
അശോക് കുമാർ – ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു മികച്ച നടനായിരുന്നു അശോക് കുമാർ (ഒക്ടോബർ 13, 1911 – ഡിസംബർ 10, 2001).1980-90 കളിൽ വളരെ കുറച്ച മാത്രം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കൂടാതെ ചില ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു. 1997 ൽ അഭിനയിച്ച ആംഖോം മൈൻ തും ഹോ എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. അഭിനയം കൂടാതെ അദ്ദേഹം ഒരു ചിത്രകാരനും, ഒരു ഹോമിയോപ്പതി ഡോക്ടറും കൂടിയാണ്.
ജോസ്ഫീൻ ഫോഡോർ – ജോസ്ഫീൻ ഫോഡോർ (1789 ഒക്ടോബർ 13-1793 - 10 ഓഗസ്റ്റ് 1870), ജോസ്ഫീൻ ഫോഡോർ-മെയിൻവില്ലെ എന്ന പേരിൽ അറിയപ്പെടുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് സംഗീതകലാകാരി (soprano) ആയിരുന്നു.
ഗോദവർമ്മ രാജ – കേരള സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു ജി.വി. രാജ എന്ന ലഫ്. കേണൽ. പി. ആർ. ഗോദവർമ്മ രാജ (ഒക്ടോബർ 13, 1908 - ഏപ്രിൽ 30, 1971).
മണവാളൻ ജോസഫ് – ഒരു മലയാള നാടക-ചലച്ചിത്രനടനായിരുന്നു മണവാളൻ ജോസഫ് (ജനനം 13 ഒക്ടോബർ 1927 - മരണം 23 ജനുവരി 1986). മണവാളൻ എന്ന നാടകത്തിലെ ഇദ്ദേഹത്തിന്റെ ഹാസ്യനായകവേഷം പ്രേക്ഷകപ്രീതി നേടുകയും തുടർന്ന് പേരിനൊപ്പം ഈ നാടകത്തിന്റെ പേര് കൂടി ചേർത്ത് അറിയപ്പെട്ടു തുടങ്ങുകയുമായിരുന്നു. നീലക്കുയിൽ എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തെത്തിയ ജോസഫ് മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ജോൺ ഗ്രിഗ്സ് തോംസൺ – അമേരിക്കൻ ബീജഗണിത ശാസ്ത്രജ്ഞനാണ് ജോൺ ഗ്രിഗ്സ് തോംസൺ (ജനനം: 1932 ഒക്ടോബർ 13) . പരിമിത ഗ്രൂപ്പ് സിദ്ധാന്തത്തിൽ (Finite group theory) നടത്തിയ ഗവേഷണങ്ങൾ 1970-ലെ ഫീൽഡ്സ് മെഡലിന് തോംസണിനെ അർഹനാക്കി.
നാൻസി കെരിഗൻ – നാൻസി ആൻ കെരിഗൻ (ജനനം ഒക്ടോബർ 13, 1969) ഒരു അമേരിക്കൻ നടിയും മുൻ ഫിഗർ സ്കേറ്ററും ആണ്.1991-ലെ വേൾഡ് ചാമ്പ്യൻഷിപ്പിലും 1992- ലെ വിന്റർ ഒളിമ്പിക്സിലും, 1992 വേൾഡ് ചാമ്പ്യൻഷിപ്പിലും വെങ്കല മെഡലുകൾ, 1994 ഒളിമ്പിക്സിലും വെള്ളി മെഡലുകൾ എന്നിവ നേടുകയും ചെയ്ത 1993- ലെ യു.എസ് ദേശീയ ഫിഗർ സ്കേറ്റിംഗ് ചാംപ്യനുമായിരുന്നു.
മെലിൻഡ ഡില്ലൻ – മെലിൻഡ റൂത്ത് ഡില്ലൻ (ജനനം: ഒക്ടോബർ 13, 1939) ഒരു അമേരിക്കൻ അഭിനേത്രിയാണ്. ഹൂസ് അഫ്രൈഡ് ഓഫ് വിർജീനിയ വൂൾഫ്? എന്ന ബ്രോഡ്വേ നാടകത്തിലൂടെ അരങ്ങേറ്റം കുറിച്ച അവർക്ക് 1963 ലെ ടോണി അവാർഡ് നാമനിർദ്ദേശം ലഭിക്കുകയും ക്ലോസ് എൻകൌണ്ടേഴ്സ് ഓഫ് ദ തേർഡ് കൈൻഡിലെ (1977) ജിലിയൻ ഗൈലർ എന്ന കഥാപാത്രം, അബ്സെൻസ് ഓഫ് മാലിസ് (1981) എന്ന ചിത്രത്തിലെ തെരേസ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന്റെ പേരിൽ മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിനും നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
നുസ്റത്ത് ഫത്തേ അലി ഖാൻ – പ്രശസ്ത കവ്വാലി ഗായകനും ,സംഗീതജ്ഞനുമായിരുന്ന നുസ്രത്ത് ഫത്തെഹ് അലിഖാൻ പാകിസ്താനിലെ ഫൈസലാബാദിൽ സംഗീതവിദ്വാനായ ഫത്തെഹ് അലിഖാന്റെ പുത്രനായി ജനിച്ചു. (13 ഒക്ടോ: 1948 – 16 ഓഗസ്റ്റ് 1997).
സ്മരണകൾ
മത്തായി ചാക്കോ – കേരളത്തിലെ ഒരു പൊതു പ്രവർത്തകനും പതിനൊന്നും പന്ത്രണ്ടും കേരള നിയമ സഭകളിലെ അംഗവുമായിരുന്നു മത്തായി ചാക്കോ (12 മെയ് 1959 - 13 ഒക്ടോബർ 2006).
സിസ്റ്റർ നിവേദിത – സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്നു സിസ്റ്റർ നിവേദിത (ഒക്ടോബർ 28, 1867 - ഒക്ടോബർ 13, 1911). സ്വാമിനി നിവേദിത എന്നും അറിയപ്പെടുന്നു.
വി.പി. കൃഷ്ണൻ – മലയാളം ചലച്ചിത്ര പത്രാധിപരായിരുന്നു വി പി കൃഷ്ണൻ (ജനനം 2 മെയ് 1930 - 13 ഒക്ടോബർ 1996)
കിഷോർ കുമാർ – ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു ഗായകനും ഹാസ്യനടനുമായിരുന്നു കിശോർ കുമാർ (ഓഗസ്റ്റ് 4, 1929 – ഒക്ടോബർ 13, 1987) . ആഭാസ് കുമാർ ഗാംഗുലി എന്നാണ് യഥാർത്ഥ പേര്.
ഗസ് ഹാൾ – അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവും, അദ്ധ്യക്ഷ്യനുമായിരുന്നു അർവ്വോ കുസ്റ്റാ ഹാൾബർഗ് എന്ന ഗസ് ഹാൾ (ജനനം ഒക്ടോബർ 8, 1910 - മരണം ഒക്ടോബർ 13, 2000). നാലുതവണ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കു് മത്സരിച്ചു.
വാൾട്ടർ എച്ച് ബ്രാറ്റെയിൻ – വില്യം ഷോക്ലി , ജോൺ ബാർഡീൻ എന്നിവരോടൊപ്പം ട്രാൻസിസ്റ്ററിന് ജന്മം കൊടുത്ത ശാസ്ത്രജ്ഞനാണ് വാൾട്ടർ എച്ച്. ബ്രാറ്റെയിൻ(ഒക്ടോബർ 10, 1902 – ഒക്ടോബർ 13, 1987).
തച്ചിബാനാ അക്കേമി – ജാപ്പനീസ് കവിയും പണ്ഡിതനും ആയിരുന്നു എച്ചിസെൻ പ്രവിശ്യയിൽ ജനിച്ച തച്ചിബാനാ അക്കേമി (1812 – ഒക്ടോ:13, 1868) സ്വദേശത്തു മാത്രം അറിയപ്പെട്ടിരുന്ന അക്കേമിയെ പ്രശസ്തനായ ഹൈക്കു കവി മസവോക്കാ ഷികിയുടെ ലേഖനങ്ങളാണ് പുറംലോകത്തിനു പരിചയപ്പെടുത്തിയത്.




LEAVE A REPLY