ഇന്ന് 2026 ഒക്ടോബർ 12 (1202 കന്നി 25) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ

കലണ്ടർ പ്രകാരം ഒക്ടോബർ 12 വർഷത്തിലെ 285-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 80 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 286)

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം

ലോക ആർത്രൈറ്റിസ് ദിനം

അന്താരാഷ്ട്ര നിരാശാ മുറവിളി ദിനം

ദേശീയ സമ്പാദ്യ ദിനം

ദേശീയ കർഷക ദിനം

ദേശീയ കിക്ക്-ബട്ട് ദിനം

ദേശീയ ഓൺലൈൻ ബാങ്കിംഗ് ദിനം

ദേശീയ മ്യൂസിയം ദിനം (ഇന്തോനേഷ്യ)

ദേശീയ ദിനം (സ്പെയിൻ)

ഭരണഘടനാ ദിനം (സിന്റ് മാർട്ടൻ)

ദേശീയ എഞ്ചിനീയർ ദിനം (ഉറുഗ്വേ)

തദ്ദേശീയ അമേരിക്കൻ ദിനം

പാചകപുസ്തക പ്രകാശന ദിനം

സ്വതന്ത്രചിന്താ ദിനം (യുഎസ്എ)

താങ്ക്സ്ഗിവിംഗ് ദിനം (കാനഡ)

കൊളംബസ് ദിനം (യുഎസ്എ)

ദേശീയ വീര ദിനം (ബഹാമാസ്)

തദ്ദേശീയ ജനത ദിനം (യുഎസ്എ)

ആരോഗ്യ, കായിക ദിനം (ജപ്പാൻ)

ദേശീയ ഗംബോ ദിനം (യുഎസ്എ)

പുകവലി വിരുദ്ധ ദിനം (അർമേനിയ)

ദേശീയ വെർമോണ്ട് ദിനം (യുഎസ്എ)

കാർഷിക പ്രദർശന ദിനം (നോർഫോക്ക് ദ്വീപ്)

ദേശീയ പൈതൃക ദിനം (ടർക്കുകളും കൈക്കോസ് ദ്വീപുകളും)

ദേശീയ പന്നിയിറച്ചി ദിനം (യുഎസ്എ)

ചരിത്ര സംഭവങ്ങൾ

  • 1285 – ബാപ്റ്റിസം വിസമ്മതിച്ചതിനാൽ 180 ജൂതൻമാരെ ജർമനിയിലെ മ്യൂനിച്ചിൽ തീയിട്ടു കൊന്നു.
  • 1609 – പ്രശസ്ത children Rhyme Three blind mice ലണ്ടനിൽ പ്രസിദ്ധീകരിച്ചു.
  • 1492 – ക്രിസ്റ്റഫർ കൊളംബസ് കിഴക്കൻ ഏഷ്യയാണെന്ന അനുമാനത്തില് ബഹാമാസില് കപ്പലിറങ്ങി.
  • 1823 – സ്കോട്ട്‌ലന്റുകാരനായ ചാള്സ് മക്കിന്റോഷ് ആദ്യത്തെ മഴക്കോട്ടുകള് വില്ക്കാനാരംഭിച്ചു.
  • 1850 – വനിതകൾക്കായുള്ള ആദ്യത്തെ മെഡിക്കൽ കോളേജ് അമേരിക്കയിലെ പെന്സില്‌വാനിയയില് സ്ഥാപിതമായി.
  • 1901 – USA പ്രസിഡണ്ട് (26th) തിയോഡോർ റൂസ് വെൽറ്റ് (1901-1909) പ്രസിസണ്ടിന്റെ ആസ്ഥാനമായ Executive Mansion നെ white house എന്ന് പുനർ നാമകരണം ചെയ്തു.
  • 1902 – വൈദ്യരത്നം പി എസ് വാര്യർ കോട്ടയ്ക്കൽ ആര്യ വൈദ്യശാല സ്ഥാപിച്ചു.
  • 1968 – ലാറ്റിൻ അമേരിക്കയിലെ ആദ്യ ഒളിമ്പിക്സ് മെക്സിക്കോയിൽ തുടങ്ങി.
  • 1979 – കോൺഗ്രസ് പിന്തുണയോടെ സി.എച്ച് മുഹമ്മദ്കോയ മുഖ്യമന്ത്രിയായി.
  • 1984 – ബ്രെട്ടൻ ബോംബ് സ്ഫോടനം - കൺസർവേറ്റീവ് യോഗത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 5 മരണം.
  • 1990 – മെക്സിക്കൻ കവി ഒക്ടോവിയ പാസ് സാഹിത്യ നോബൽ നേടി
  • 1994 – വീനസിലേക്കുള്ള നാസയുടെ മാഗെല്ലൻ മിഷൻ പരാജയപ്പെടുന്നു, സ്പേസ്‌ക്രാഫ്റ്റ് കത്തി നശിക്കുന്നു.
  • 1999 – പാകിസ്താനിൽ പർവേസ് മുഷാറഫ് നവാസ് ഷെറീഫിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചടക്കി.
  • 2005 – ഇന്ത്യയിൽ വിവരാവകാശനിയമം പ്രാബല്യത്തിലായി.
  • 2008 – അൽഫോൻസാമ്മയെ ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.
  • 2009 – ആണവായുധങ്ങൾ വഹിക്കാൻ കഴിയുന്ന പൃഥി 2 ഒറീസയിലെ ബാലസോറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

ജന്മദിനങ്ങൾ

ഡിമിത്രി ഡോൺസ്കോയ് – മോസ്കോയിലെ ഭരണാധിപൻ (ഗ്രാൻഡ് പ്രിൻസ്) ആയിരുന്നു ഡിമിത്രി ഡോൺസ്കോയ് (1350 ഒക്ടോബർ 12 – 1389 മേയ് 19),. ഡിമിത്രി ഇവാനോവിച് എന്നും പേരുണ്ട്. ഭരണാധികാരിയായിരുന്ന ഇവാൻ രണ്ടാമന്റെ (1326-59) മകനായി ജനിച്ചു.

അൻജ നിഡ്രിൻഗാസ് – പുലിറ്റ്സർ പുരസ്‌കാരം നേടിയ ജർമൻ ഫോട്ടോഗ്രാഫറായിരുന്നു അൻജ നിഡ്രിൻഗാസ് (12 ഒക്ടോബർ 1965 – 4 ഏപ്രിൽ 2014). 2014 ലെ അഫ്ഗാനിസ്താൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ ഇവർ സുരക്ഷാഉദ്യോഗസ്ഥന്റെ വെടിയേറ്റു മരിച്ചു.

സ്നേഹ – തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് സ്നേഹ (ജനനം 12 ഒക്ടോബർ 1981). ശരിയായ പേര് സുഹാസിനി എന്നാണെങ്കിലും പിന്നീട് സിനിമയിലെത്തിയതിനു ശേഷം സ്നേഹ എന്നാക്കുകയായിരുന്നു.2000 ൽ ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാളചിത്രത്തിൽ ഒരു സഹ നടിയുടെ വേഷത്തിൽ അഭിനയിച്ചിട്ടാണ് സ്നേഹ തന്റെ അഭിനയ ജീവിതം തുടങ്ങിയത്.രാധ ഗോപലത്തിലെ അഭിനയത്തിന് നന്ദി സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു.

ശിവരാജ് പാട്ടീൽ – 2004 മുതൽ 2008 വരെ ഭാരതത്തിൻ്റെ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവാണ് ശിവരാജ് വിശ്വനാഥ് പാട്ടീൽ എന്നറിയപ്പെടുന്ന ശിവരാജ് പാട്ടീൽ.(ജനനം: 12 ഒക്ടോബർ 1935) ഏഴു തവണ ലോക്സഭാംഗം, ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ, സ്പീക്കർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

നിദാ ഫാസ്ലി – ഉർദുവിലെ ഒരു പ്രസിദ്ധ കവിയും സിനിമാ ഗാനരചയിതാവുമായിരുന്നു നിദാ ഫാസ്ലി (ജനനം: 1938 ഒക്ടോബർ 12 - മരണം: 8 ഫെബ്രുവരി 2016).

ഹ്യൂ ജാക്ക്മാൻ – ഹ്യൂ ജാക്ക്മാൻ(ജനനം ഒക്ടോബർ 12, 1968) എമ്മി അവാർഡ്, ടോണി അവാർഡ് ജേതാവായ ഓസ്ട്രേലിയൻ‍ അഭിനേതാവാണ്. എക്സ്-മെൻ, കേറ്റ് & ലിയോപോൾഡ്, ദ പ്രസ്റ്റീജ്, ഓസ്ട്രേലിയ,വാൻഹെൽസിംഗ് തുടങ്ങിയവ അദ്ദേഹത്തിൻറെ മികച്ച ചിത്രങ്ങളാണ്.

സ്മരണകൾ

സുഖ്‌ദേവ് സിങ് കാങ് – പ്രമുഖ നിയമജ്ഞനും മുൻ കേരളാ ഗവർണറുമായിരുന്നു സുഖ്‌ദേവ് സിങ് കാങ്(15 മേയ് 1931 – 12 ഒക്ടോബർ 2012). കേരളത്തിന്റെ പതിന്നാലാം ഗവർണറായിരുന്നു സുഖ്‌ദേവ്‌സിങ് കാങ്. 1997 ജനുവരി 25 മുതൽ 2002 ഏപ്രിൽ 18 വരെയാണ് അദ്ദേഹം ഈ പദവിയിലിരുന്നത്. ഇ.കെ. നായനാർ, എ.കെ. ആന്റണി എന്നിവരായിരുന്നു ഈ കാലയളവിൽ മുഖ്യമന്ത്രിമാർ.

കാതറിൻ ബുർ ബ്ലോഡ്ഗെറ്റ് – അമേരിക്കൻ ശാസ്ത്രഗവേഷകയാണ് കാതറിൻ ബുർ ബ്ലോഡ്ഗെറ്റ് (ജനനം: 1898 ജനുവരി 10 - മരണം: 1979 ഒക്ടോബർ 12,) . 1926-ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി.യിൽ അവാർഡ് ലഭിക്കുന്ന ആദ്യ വനിതയാണിവർ. 1926-ൽ മാസ്റ്റേഴ്സ് ഡിഗ്രി ലഭിച്ചതിനുശേഷം ഇവർ ജെനെറൽ ഇലക്ട്രിക്കിൽ കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും അവിടെ ലോ റിഫ്ലക്റ്റൻസുള്ള ഇൻവിസിബിൾ ഗ്ലാസ്സ് കണ്ടുപിടിക്കുകയും ചെയ്തു.

എൻ.വി. കൃഷ്ണവാരിയർ – മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വമായിരുന്നു ഞെരൂക്കാവിൽ വാരിയത്ത് കൃഷ്ണവാരിയർ എന്ന എൻ.വി. കൃഷ്ണവാരിയർ (ജനനം: 1916 മെയ് 13, തൃശ്ശൂർ മരണം: 1989 ഒക്ടോബർ 12).

ഡെന്നിസ് റിച്ചി – ഡെന്നിസ് റിച്ചി (സെപ്റ്റംബർ 9 1941 - ഒക്ടോബർ 12 2011) സി എന്ന കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവായാണ് ഡെന്നിസ് റിച്ചി അറിയപ്പെടുന്നത്.

രാം മനോഹർ ലോഹ്യ – സ്വാതന്ത്ര്യ സമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനും സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമായ രാം മനോഹർ ലോഹിയ (ജനനം: 23 മാർച്ച് 1910 - മരണം: 1967 ഒക്ടോബർ 12). രാഷ്ട്രീയ തത്ത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം സ്വാതന്ത്ര്യസമര-സോഷ്യലിസ്റ്റ് രാഷ്ട്രീയരംഗത്ത് സജീവമായി പ്രവർത്തിച്ചു. രണ്ട് പ്രാവശ്യം പാർലമെൻറ് അംഗമായിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.