ദുബൈ: ഫ്ളൈ ദുബൈ വിമാനത്തില്‍ ആക്രമണത്തിന് ഇരയായി ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത്ത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍.
അക്രമിയെ കീഴ്പ്പെടുത്താന്‍ മച്ചാര്‍ കാട്ടിയ അസാമാന്യ ധൈര്യത്തേയും ജനങ്ങളുടെ ജീവന്‍ രക്ഷിച്ച ഉത്തരവാദിത്ത ബോധത്തേയും ശൈഖ് ഹംദാന്‍ പ്രശംസിച്ചു.
ചികിത്സയിലുള്ള ആശുപത്രിയിൽ എത്തിയാണ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മച്ചാറിനെ കണ്ടത്. യു എ ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും കൂടിയാണ് ശൈഖ് ഹംദാന്‍.
രാജ്യത്തെ ഭരണകര്‍ത്താക്കൾ എല്ലാവരും താങ്കളുടെ ധീരതയെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം സ്മിത്ത് മച്ചാറിനെ അറിയിച്ചു. ‘താങ്കള്‍ നമ്മുടെ രാജ്യത്തിന്റെ ഭാഗമാണ് എന്നതില്‍ സന്തോഷമുണ്ട്. രാജ്യത്തിന്റെ ധീരചരിത്രത്തിന്റെ ഭാഗമാണ് താങ്കള്‍. സമാധാനത്തിനും മനുഷ്യരെ ചേര്‍ത്തു നിര്‍ത്തലിനുമാണ് യു എ ഇ നിലകൊള്ളുന്നത്.
രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുന്ന സ്മിത്ത് മച്ചാറിന്റെ ധീരതയേയും ഉത്തരവാദിത്ത ബോധത്തേയും അഭിനന്ദിക്കുന്നുവെന്നും’ ശൈഖ് ഹംദാന്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.
വിമാനത്തിലെ ആക്രമണത്തിന് ശേഷം സൗദി അറേബ്യയിലെ തബൂക്കിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്മിത്ത് മച്ചാറിനെ കഴിഞ്ഞ ദിവസമാണ് ദുബൈയിൽ എത്തിച്ചത്.




LEAVE A REPLY