തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമത്തില്‍ നിന്നും നീക്കി മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ ഒ ജെ ജനീഷ്. മന്ത്രിയുടെ ഔദ്യോഗിക പേജിൽ പ്രതിഷേധത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെടുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നതിനാലാണ് വീഡിയോ നീക്കിയതെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ കൂടിയായ മന്ത്രി ഒ.ജെ ജനീഷ് വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വീഡിയോ നീക്കിയതെന്നാണ് സൂചന. അമിത്ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധത്തില്‍ തെറ്റില്ലെന്നായിരുന്നു ഒ ജെ ജനീഷ് പ്രതികരിച്ചത്.
വീഡിയോ നീക്കിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമല്ലെന്നും ജനീഷ്. മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് വീഡിയോ നീക്കിയതുമായി ബന്ധപ്പെട്ട് വിവാദമുയർന്ന സാഹചര്യത്തിലാണ് വിശദീകരണം. പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിച്ചുവെന്നതായിരുന്നു മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് കാരണം. എന്നാല്‍ പ്രതിഷേധത്തില്‍ തെറ്റില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നിലപാട്. പക്ഷെ, അധ്യക്ഷന്‍ തന്നെ വീഡിയോ നീക്കിയത് സംഘടനയില്‍ ആശയക്കുഴപ്പത്തിന് വഴിവെച്ചു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കിയതോടെ ഒ ജെ ജനീഷിനെ പരിഹസിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. അകാലത്തില്‍ പൊലിഞ്ഞ ഓജെയുടെ പോസ്റ്റിന് ആദരാഞ്ജലികളെന്ന് പി എം ആര്‍ഷോ കുറിച്ചു.




LEAVE A REPLY