കൊല്‍ക്കത്ത: ഇന്ത്യയും ബ്രസീലും തമ്മില്‍ കൊല്‍ക്കത്തയില്‍ വെച്ച് നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് വിജയം. 4-0-നാണ് ബ്രസീല്‍ മത്സരം വിജയിച്ചത്.
ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്കായിരുന്നു മുന്നിട്ടു നിന്നിരുന്നത്. രണ്ടാം പകുതിയില്‍ 58-ാം മിനിറ്റിലും എസ്ട്രാ ടൈമിലും സാമുവല്‍ ലിനോ ഗോള്‍ നേടി.28-ാം മിനിറ്റില്‍ എസ്റ്റാവോ വില്ലിയനാണ് ആദ്യ ലക്ഷ്യം കണ്ടത്. 42-ാം മിനിറ്റില്‍ പെഡ്രോയും ഗോള്‍ കണ്ടെത്തി.
ഏഴാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിന്റെ ഒരു ഷോട്ട് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു തടുത്തിടുകയും ചെയ്തു. ഒരു കോര്‍ണര്‍ കിക്കില്‍ ഗോള്‍ കണ്ടെത്താനുള്ള ഇന്ത്യയുടെ അവസരം പാഴാകുന്നതും മത്സരത്തില്‍ കണ്ടു.




LEAVE A REPLY