പശ്ചിമേഷ്യയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത് ഇറാന്‍. ഏഴ് ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്നാണ് ഇറാൻ അറിയിച്ചത്. ഹോർമുസ് തുറക്കുന്നതിനും തയ്യാറാണെന്ന് ഇറാൻ അറിയിച്ചു.

തങ്ങള്‍ മുന്നോട്ട് വച്ച സമാധാന പദ്ധതി അമേരിക്ക അംഗീകരിച്ചാല്‍ ഏഴു ദിവസത്തിനകം ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാമെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കിയത്.

ഇറാൻ്റെ ഉപാധികൾ തള്ളി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ട്രൂത്ത് സോഷ്യലിൽ ഹോർമുസ് കടലിടുക്കിനെ ട്രംപ് കടലിടുക്ക് എന്ന് ചിത്രീകരിച്ചും പ്രകോപനം

മേരിക്ക കരാർ അംഗീകരിച്ചാലും തങ്ങളുടെ ആണവ പദ്ധതികളിലോ അവകാശങ്ങളിലോ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. യുദ്ധം കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ മേഖലയിലെ സുരക്ഷയും സൈനിക സഹകരണവും ചർച്ച ചെയ്യുന്നതിനായി സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങളിലെ പ്രതിരോധ തലവന്മാർ റിയാദിൽ കൂടിക്കാഴ്ച നടത്തി.