തിരുവനന്തപുരം: സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതിചെയ്യുന്ന ഭൂമി റവന്യൂ വകുപ്പ് നാളെ അളക്കും. രണ്ട് സർവ്വേ നമ്പറുകളിലായി കിടക്കുന്ന എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് സർക്കാരിന്റെ അടിയന്തര നടപടി. ​നാളെ രാവിലെ പത്തിനാണ്സർവ്വേ നടപടികൾ ആരംഭിക്കുന്നത്. ഈ സമയത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാലാ രജിസ്ട്രാർക്കും സിപിഐസംസ്ഥാന സെക്രട്ടറിക്കും റവന്യൂ അധികൃതർ നോട്ടീസ് അയച്ചു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗവുമായ ആർ.എസ്. ശശികുമാറിന്റെ ഹർജിയിലാണ് നടപടി. ​1977-ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് എകെജി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാൽ ഈ ഭൂമിയിൽ ഗവേഷണ കേന്ദ്രം തുടങ്ങുന്നതിന് പകരം സംസ്ഥാന കമ്മിറ്റി ഓഫീസ് സിപിഐഎം നിർമിച്ചത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.