ഇന്ന് 2026 ഒക്ടോബർ 05 (1202 കന്നി 18) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ
കലണ്ടർ പ്രകാരം ഒക്ടോബർ 05 വർഷത്തിലെ 278-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 87 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 279
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
എഞ്ചിനീയേഴ്സ് ദിനം (ബൊളീവിയ)
താങ്ക്സ്ഗിവിംഗ് ദിനം (സെന്റ് ലൂസിയ)
സംസ്ഥാന ഭാഷാ ദിനം (താജിക്കിസ്ഥാൻ)
ദേശീയ ആപ്പിൾ ബെറ്റി ദിനം (യുഎസ്എ)
ദേശീയ റോഡ് ഐലൻഡ് ദിനം (യുഎസ്എ)
റോക്കി മൗണ്ടൻ ഓയ്സ്റ്റർ ദിനം (യുഎസ്എ)
ലോക പീഡന പ്രതിരോധ ദിനം (നീല ഷർട്ട് ദിനം)
അന്താരാഷ്ട്ര വേശ്യാവൃത്തി നിരോധന ദിനം
ചിക് സ്പൈ ഡേ
വ്രാനെക് ലോക ദിനം
പിഎഫ്ഐസി അവബോധ ദിനം
ആഗോള ജെയിംസ് ബോണ്ട് ദിനം
ഗാർഹിക പീഡനത്തിനെതിരായ ഐക്യദിനം
ദേശീയ ഡോൾഫിൻ ദിനം (ഇന്ത്യ)
ലോക ആവാസ ദിനം
ലോക അധ്യാപക ദിനം
ലോക വാസ്തുവിദ്യാ ദിനം
ലോക മെനിഞ്ചൈറ്റിസ് ദിനം
ദേശീയ ചരക്ക് ദിനം
ദേശീയ കഥപറച്ചിൽ ദിനം
നാഷണൽ ഗെറ്റ് ഫങ്കി ദിനം
ചുംബന ഗുസ്തി ദിനം
റിപ്പബ്ലിക് ദിനം (പോർച്ചുഗൽ)
ഭരണഘടനാ ദിനം (വനുവാട്ടു)
ടെറിട്ടറി ദിനം (ക്രിസ്മസ് ദ്വീപ്)
വിദ്യാഭ്യാസ ദിനം (കിരിബതി)
തൊഴിലാളി ദിനം (ഓസ്ട്രേലിയ)
ശിശു ആരോഗ്യ ദിനം (യുഎസ്എ)
സായുധ സേനാ ദിനം (ഇന്തോനേഷ്യ)
ചരിത്ര സംഭവങ്ങൾ
1921 –ആദ്യമായി ഒരു റേഡിയോ സ്റ്റേഷൻ തുടർച്ചയായി പ്രക്ഷേപണം ആരംഭിച്ചു.അമേരിക്കയിലെ ന്യൂജേഴ്സി നൊവാർക്ക് എന്നിവിടങ്ങളിലെ ഡബ്ലിയു.ജെ.ഇസഡ് സ്റ്റേഷനാണ് ഈ നേട്ടം കൈവരിച്ചത്.
1962 – ബീറ്റിൽസ് ഗായകസംഘം അവരുടെ ആദ്യത്തെ പ്രശസ്ത ആൽബം ‘ലവ് മി ഡൂ’ പുറത്തിറക്കി
1864 – ഇന്ത്യയിലെ കൊൽക്കത്തയിൽ കൊടുങ്കാറ്റിനെത്തുടർന്ന് അറുപതിനായിരത്തോളം പേർ മരിച്ചു.
1918 – ശ്രീനാരായണഗുരു തൻറെ ശിഷ്യന്മാരായിരുന്ന ബോധാനന്ദൻ,സത്യവൃതൻ, ഹനുമാൻ ഗിരി രാമാനന്ദൻ, ശങ്കരാനന്ദ എന്നിവരോടൊപ്പം ശ്രീലങ്കയിൽ എത്തി. ഗുരു ആദ്യമായി കാവി വസ്ത്രം ധരിച്ചത് ഇവിടെവച്ചാണ്..1989 – ജസ്റ്റിസ് എം.ഫാത്തിമാ ബീവിയെ സുപ്രിം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രിം കോടതിയിലെ ആദ്യ വനിതാ ജഡ്ജി
2009 – ഗംഗ ഡോൾഫിനെ ഇന്ത്യയുടെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചു.
1910 – പോർച്ചുഗൽ റിപ്പബ്ലിക്ക് ആയി.
ജന്മദിനങ്ങൾ
കാഞ്ച ഐലയ്യ – ഇന്ത്യയിലെ ഒരു സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥകാരനുമാണ് കാഞ്ച ഐലയ്യ (ജനനം: 5 ഒക്ടോബർ 1952). ഇന്ത്യൻ ജാതിവ്യവസ്ഥക്കെതിരായ ദലിത് മുന്നേറ്റത്തിൻറെ സൈദ്ധാന്തികൻ. ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനാണ്. ആദ്യത്തെ ദലിത്ബഹുജൻ ആനുകാലികമായ നലുപുവിൻറെ അമരക്കാരിലൊരാൾ.
കെ. ഈച്ചരൻ – ഒന്നാം കേരളാ നിയമസഭയിൽ ചിറ്റൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനാണ് കെ. ഈച്ചരൻ (05 ഒക്ടോബർ 1910 - 23 മേയ് 1982)
കേറ്റ് വിൻസ്ലെറ്റ് – കേയ്റ്റ് എലിസബത്ത് വിൻസ്ലെറ്റ് (ജ: 5 ഒക്ടോബർ, 1975) ഒരു ഇംഗ്ലീഷ് നടിയാണ്. മൂന്ന് അക്കാഡമി ഫിലിം അവാർഡുകൾ, പുരസ്കാരങ്ങൾ ഉൾപ്പെടെ അക്കാഡമി, എമ്മി, ഗ്രാമി, പുരസ്കാരങ്ങൾ നേടിയ ചുരുക്കം ചില അഭിനേത്രികളിൽ ഒരാളാണ് കേയ്റ്റ്.
കൽപ്പന – മലയാളചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് കൽപ്പന എന്നറിയപ്പെടുന്ന കൽപ്പന രഞ്ജനി (ജനനം: ഒക്ടോബർ 5, 1965 - മരണം: ജനുവരി 25, 2016).മലയാളചലച്ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളാണ് കൽപ്പന പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്. തനിച്ചല്ല ഞാൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.
രാമലിംഗസ്വാമികൾ – പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആത്മീയാചാര്യന്മാരിൽ പ്രമുഖനായിരുന്നു വള്ളാളർ എന്നറിയപ്പെടുന്ന രാമലിംഗർ അഥവാ രാമലിംഗസ്വാമികൾ (ഒക്ടോബർ 5, 1823 - ജനുവരി 30, 1874).
റോബർട്ട് ഗൊദാർദ് – റോക്കെട്രി (Rocketry) എന്നാ ശാസ്ത്ര ശാഖയുടെ പിതാവാണ് റോബർട്ട് ഗൊദാർദ് (ജനനം ഒക്ടോബർ 5, 1882 - മരണം ഓഗസ്റ്റ് 10, 1945). ദ്രാവക ഇന്ധനം അടിസ്ഥാനമാക്കി ആദ്യത്തെ റോക്കറ്റ് നിർമിച്ചത് ഇദ്ദേഹമാണ്. റോക്കറ്റുകളുടെ പിതാവ് എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.
അദിൽ ഹുസൈൻ – അസമിൽനിന്നുള്ള ഒരു ഒരു ഇന്ത്യൻ സ്റ്റേജ് , ടെലിവിഷൻ, സിനിമാ നടനാണ് അദിൽ ഹുസൈൻ (ജനനം 5 ഒക്ടോബർ 1963). തദ്ദേശീയ മുഖ്യധാരാ ഹിന്ദി സിനിമകളിലും ആർട്ട് ഹൗസ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ലൈഫ് ഓഫ് പൈ, ദി റിലക്ടന്റ് ഫണ്ടമെന്റലിസ്റ്റ് മുതലായ അന്താരാഷ്ട്ര സിനിമകളിൽ പ്രവർത്തിച്ചിട്ടുമുണ്ട്.
വി. വൈത്തിലിംഗം – വി വൈത്തിലിംഗം (ജനനം 5 ഒക്ടോബർ 1950) ഒരു ആണ് ഇന്ത്യൻ പുതുച്ചേരി സ്പീക്കർ നിയമസഭാമന്ദിരം മുൻ ആർ രാഷ്ട്രീയക്കാരൻ മുഖ്യമന്ത്രി ഓഫ് പുതുച്ചേരി .
ഷൈജു അന്തിക്കാട് – `മലയാള നാടക-ചലച്ചിത്ര സംവിധായകനും തിരക്കതാകൃത്തുമാണ് ഷൈജു അന്തിക്കാട്' (ജനനം 1976 ഒക്ടോബർ 5). തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് ആണ് സ്വദേശം.
എഡ്വാർഡ് പി. ജോൺസ് – എഡ്വാർഡ് പി. ജോൺസ് (ജനനം : ഒക്ടോബർ 5, 1950) ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. അദ്ദേഹത്തിൻറെ 2003 ലെ “The Known World” ഫിക്ഷൻ നോവലുകൾക്കുള്ള പുലിറ്റസർ പുരസ്കാരവും ഇൻറർനാഷണൽ IMPAC ഡബ്ലിൻ ലിറ്റററി അവാർഡും നേടിയിട്ടുണ്ട്.
എഡ്വേഡ് ഡെറ്റെയ്ൽ – എഡ്വേഡ് ഡെറ്റെയ്ൽ ഫ്രഞ്ച് ചിത്രകാരനായിരുന്നു. 1848 ഒക്ടോബർ. 5-ന് പാരിസിൽ ജനിച്ചു. പ്രസിദ്ധചിത്രകാരനായ മെഷണിയറിന്റെ കീഴിലാണ് പരിശീലനം നടത്തിയത്.
എം. വിജയകുമാർ – കേരളത്തിലെ മുൻ നിയമകാര്യ മന്ത്രിയുമാണ് എം. വിജയകുമാർ (ജനനം: 1950 ഒക്ടോബർ 5).
സ്മരണകൾ
കെ.കെ. ഉഷ – 2000-2001 ൽ കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായിരുന്നു കെ.കെ. ഉഷ (ജനനം ജൂലൈ 3 1939. ). കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായ ആദ്യ മലയാളി വനിതയാണ് കെ.കെ. ഉഷ.1979-ൽ കേരള ഹൈക്കോടതിയിൽ ഗവണ്മെന്റ് പ്ലീഡറായി നിയമിതയായി. 1991 ഫെബ്രുവരി 25 മുതൽ ജൂലൈ 3 2001 വരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയും 2000-2001ൽ ചീഫ് ജസ്റ്റീസുമായിരുന്നു.
മേരി ഫൗസ്റ്റീന കൊവാൾസ്ക – റോമൻ കത്തോലിക്കാ സഭയിലെ ഒരു മിസ്റ്റിക്കും ദാർശനികയും കന്യാസ്ത്രീയും ആയിരുന്നു വിശുദ്ധ മേരി ഫൗസ്റ്റീന കൊവാൾസ്ക. (ഓഗസ്റ്റ് 25, 1905 - ഒക്ടോബർ 5, 1938)
കൈക്കുളങ്ങര രാമവാര്യർ – പ്രാചീന കാവ്യശാസ്ത്രങ്ങൾക്കു സുഗ്രഹവും ലളിതവുമായ വ്യാഖ്യാനങ്ങൾ ചമച്ച പ്രമുഖ സംസ്കൃതഭാഷാപണ്ഡിതനും, അദ്ധ്യാപകനുമായിരുന്നു കൈക്കുളങ്ങര രാമവാര്യർ (1832 ആഗസ്ററ് 22 -1897 ഒക്ടോബര് 5).ഓലയിൽ എഴുതിയ തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം ആയിരുന്നു പിഴവുകൾ തീർത്ത് രാമവാരിയർ ആദ്യം കടലാസിലേക്ക് പകർത്തിയത്.വിദ്യരത്നപ്രഭ എന്ന അച്ചുകൂടത്തിലാണ് രാമവാരിയരുടെ ആദ്യകാലകൃതികൾ പുറത്തിറങ്ങിയത്.അമരകോശത്തിന്റെ ബാലപ്രിയാ വ്യാഖ്യാനം, അഷ്ടാംഗഹൃദയത്തിന്റെ സാരാർത്ഥ ദർപ്പണ വ്യാഖ്യാനം, നൂതനസിദ്ധരൂപം, ബാലപ്രബോധനം, സമാസചക്രം, ലക്ഷ്മണോപദേശം,എന്നിവയുടെ വ്യാഖ്യാനങ്ങളും രാമവാരിയർ രചിച്ചു. കൂടാതെ 108 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന വാഗാനന്ദലഹരി, നാൽപ്പതിൽപ്പരം പദ്യങ്ങളൂള്ള വാമദേവസ്തവവും അദ്ദേഹം രചിച്ചിട്ടുണ്ട്.
വെളുത്തേരി കേശവൻ വൈദ്യർ –മലയാളകവിയും ആയുർവേദ വൈദ്യരുമായിരുന്നു വെളുത്തേരി കേശവൻ വൈദ്യർ (1839 -1896 ഒക്ടോബർ 5) . തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരം വൈദ്യനായി നിയമിതനാവുകയും കുവലയാനന്ദ തർജമയുടെ പേരിൽ രാജാവിന്റെ കൈയിൽനിന്നും വീരശൃംഖല നേടുകയും ചെയ്തിട്ടുണ്ട്
കോൺവാലിസ് പ്രഭു – ഒരു ബ്രിട്ടിഷ് സൈന്യാധിപനും കൊളോനിയൽ ഭരണകർത്താവുമായിരുന്നു കോൺവാലിസ് പ്രഭു എന്നറിയപ്പെടുന്ന ചാൾസ് കോൺവാലിസ് (ജനനം: 1738 ഡിസംബർ 31 - മരണം: 5 ഒക്ടോബർ 1805).
എ.കെ. പിള്ള – കേരളത്തിലെ അറിയപ്പെടുന്ന അഭിഭാഷകനും പത്രാധിപരും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു ഏ.കെ പിള്ള അഥവാ ബാരിസ്റ്റർ ഏ.കെ.പിള്ള (1893ഏപ്രിൽ 16 - 1948 ഒക്ടോബർ 5).
സ്റ്റീവ് ജോബ്സ് – ആപ്പിൾ ഇൻകോർപ്പറേറ്റഡിന്റെ സഹസ്ഥാപകനും മുൻ സി.ഇ.ഒയുമാണ് സ്റ്റീവൻ പോൾ ജോബ്സ് എന്ന സ്റ്റീവ് ജോബ്സ് (ഫെബ്രുവരി 24, 1955 – ഒക്ടോബർ 5 2011). പേഴ്സണൽ കമ്പ്യൂട്ടർ എന്ന ആശയം ജനകീയമാക്കിയതും ആപ്പിൾ കമ്പനിക്ക് തുടക്കമിട്ടതും ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്നാണ്. നെക്സ്റ്റ് ഐ, പിക്സാർ എന്നീ പ്രശസ്ത കമ്പനികളുടെയും സ്ഥാപകനാണ് ജോബ്സ്.
സെയ്മൂർ ക്രേ – സെയ്മൂർ ക്രേ (ജനനം: 28 സെപ്റ്റംബർ 1925 - മരണം: 5 ഒക്ടോബർ 1996) സൂപ്പർ കമ്പ്യൂട്ടറുകളുടെ പിതാവായാണ് സെയ്മൂർ ക്രേ എന്ന കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ അറിയപ്പെടുന്നത്




LEAVE A REPLY