കോഴിക്കോട്: കോഴിക്കോട്ട് വ്യാജ രേഖകളുമായി മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ. പിടിയിലായത് റാബി ഷേക്ക് (27), ഭാര്യ റൗഷനരാ ബീഗം (38), പപ്പിയ (22) എന്നിവർ. കൊൽക്കത്ത മേൽവിലാസത്തിലെ വ്യാജ ആധാർ, പാൻ കാർഡ്, ഇലക്ഷൻ ഐഡി എന്നിവ കണ്ടെത്തി. പ്രതികൾ ഇന്ത്യയിലെത്തിയത് എട്ടുമാസം മുൻപ്. കോഴിക്കോട് എത്തിയത് 4 മാസം മുൻപ്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.