പാലക്കാട്: പാലക്കാട് വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ മേനോന്‍പ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോണ്‍ കുമാറിന്റെ മക്കളായ ജെന്നിഫര്‍ ജൂലിയറ്റ് (5), റോബിന് ക്രിസ്റ്റഫര്‍ (3) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ അബദ്ധത്തില്‍ വാട്ടര്‍ ടാങ്കില്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
More like this

ചിറയിൻകീഴ് കയ്യാങ്കളിയില്‍ ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ്; രമ്യക്കും സജിത്തിനും താക്കീത്

വയനാട്ടിലെ ആൻ്റോയുടെ വസതിയിൽ വൻ മദ്യശേഖരം; പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ നിർമിത മദ്യം

കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് സാധാരണയിലും നാല് ഡിഗ്രി വരെ താപനില ഉയർന്നേക്കാം

LEAVE A REPLY