ആലപ്പുഴ : ഹൗസ്ബോട്ടിൽ നിന്ന് വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ പുന്നമട സ്റ്റാർട്ടിങ് പോയിൻറിലാണ് അപകടം. തമിഴ്നാട് തിരുനൽവേലിയിൽ നിന്നുള്ള സംഘത്തിലെ അംഗമായ സുഗൻ ആണ് മരിച്ചത്. റെഡ് കാസ്റ്റിൽ വാരാഹരി എന്ന ബോട്ടിലെ യാത്രക്കിടെയാണ് കുട്ടി വെള്ളത്തിൽ വീണത്.