തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. gad.kerala.gov.in എന്ന വെബ്സൈറ്റിലാണ് ഞായറാഴ്ച പാക് അനുകൂല സന്ദേശങ്ങളും പാകിസ്ഥാൻ പതാകയും പ്രത്യക്ഷപ്പെട്ടത്. ‘Team BlackLeets’ എന്ന പേരിലുള്ള സംഘമാണ് ഹാക്കിങ്ങിന് പിന്നിലെന്ന് വെബ്സൈറ്റിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.