കൊല്ലം: ശ്രീറാം വെങ്കിട്ടരാനമ് പുതിയ ചുമതല നൽകി സർക്കാർ. കാഷ്യു കോർപ്പറേഷൻ എംഡി യായാണ് പുതിയ നിയമനം. ഇതിൻ്റെ ഉത്തരവ് ഇന്ന് ഇറങ്ങും. സെപ്തംബറിൽ ഐഎഎസ് ഉദ്യോഗസ്ഥർക്കുണ്ടായ സ്ഥലം മാറ്റത്തിൽ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്ന് വനം വകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു.
ഇതിന് പിന്നാലെ ഒരു മാസം പിന്നിടും മുന്നേയാണ് വീണ്ടും മാറ്റമുണ്ടായിരിക്കുന്നത്. കശുവണ്ടി വ്യവസായത്തെ നിലനിർത്തുകയാണ് ഇതിലൂടെ ലക്ഷ്യമെന്ന് മന്ത്രി ഷിബു ബേബി കൊല്ലത്ത് പറഞ്ഞു. കശുവണ്ടി മേഖല തഴച്ച് വളരും എന്ന അഭിപ്രായം തനിക്ക് ഇല്ലയെന്നും തൊഴിലാളികൾക്കു ഗുണം ഉണ്ടാകുന്ന വിധത്തിലുള്ള മാറ്റമാണ് ലക്ഷ്യമെന്നുമാണ് മന്ത്രിയുടെ വാദം.




LEAVE A REPLY