ന്യൂ ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനത പാർട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ താൻ നേരിട്ട് പങ്കെടുക്കില്ലെന്ന് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് വ്യക്തമാക്കി.

സമരത്തിന് പൂർണ്ണ പിന്തുണയുണ്ടെന്ന് അറിയിച്ച അദ്ദേഹം, എന്നാൽ എല്ലാ വിഷയങ്ങളിലും നിരന്തരം സമരത്തിന് ഇറങ്ങാൻ സാധിക്കില്ലെന്നും ഈ വിഷയം മുന്നോട്ട് കൊണ്ടുപോകാൻ സി.ജെ.പിക്ക് പൂർണ്ണ പ്രാപ്തിയുണ്ടെന്നും കൂട്ടിച്ചേർത്തു.

ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ മുംബൈയിൽ ആരംഭിക്കുന്ന സി.ജെ.പി പ്രതിഷേധം മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാറിന് പാർട്ടി നൽകിയിരുന്ന അന്ത്യശാസനം അവസാനിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. ജനാധിപത്യത്തെ സംരക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് അഭിജിത് ദീപ്കെയും വ്യക്തമാക്കി.