കോഴിക്കോട്: നല്ലളം പോലീസ് സ്റ്റേഷന് പരിധിയിലെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും സ്വർണ്ണം മോഷണം നടത്തിയ പ്രതി വെസ്റ്റ് ബംഗാള്‍ സ്വദേശി ഹബീബ് അലി (35) യെ നല്ലളം പോലീസ് പിടികൂടി.
ചെറുവണ്ണൂര്‍ കൊളത്തറയില്‍ പ്രവര്‍ത്തിക്കുന്ന ഇഷാര്ത്ത് ഗോള്‍ഡ് സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയില്‍ ജീവനക്കാരനായ പ്രതി കഴിഞ്ഞ കുറെ മാസങ്ങളായി ആഭരണ നിർമാണത്തിനായി ഏല്‍പ്പിച്ച സ്വർണ്ണത്തിൽ നിന്നും 215 ഗ്രാം സ്വർണ്ണം മോഷണം നടത്തി നാട് വിടുകയായിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിന്റെ മാനേജിങ്ങ് പാർട്ട്ണറായ ഖാസി മൈദുല്‍ ഇസ്ലാമിന്റെ പരാതിയില്‍ നല്ലളം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ വെസ്റ്റ് ബംഗാളിലെ ഹൌറ ജില്ലയിലെ കജൂട്ടിയിലെ വീട്ടില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നല്ലളം പോലീസ് സ്റ്റേഷൻ സബ്ബ് ഇന്‍സ്പെക്ടര്‍ അരുണ്‍ വി.ആര്, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ സതീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷഫീന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
More like this

ചലച്ചിത്ര അക്കാദമിക്ക് നാഥനായി; ചെയർമാൻ നടൻ രവീന്ദ്രൻ; വൈസ് ചെയർമാൻ നടി പ്രിയങ്ക നായർ

താൽക്കാലിക ആശ്വാസം; വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകി സർക്കാർ

നെടുമ്പാശ്ശേരി വാഹനാപകടക്കേസ്; പ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

LEAVE A REPLY