തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അക്കാദമി ചെയർമാനായി നടൻ രവീന്ദ്രനെയും വൈസ് ചെയർമാനായി പ്രിയങ്ക നായരെയും തെരഞ്ഞെടുത്തു. നടൻ സലിം ഹസ്സന്, യുവ സംവിധായകൻ ജോഫിന്‍ ടി ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാവും. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം വി ഗിരീഷ്കുമാർ, സലിം ഹസ്സന്, ബി രാകേഷ്, സജീവന് അന്തിക്കാട്, ജോഫിന്‍ ടി ചാക്കോ, സക്കരിയ, ആർഎസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂര്‍ ജോസ്, എ കബീർ, സാബു ശങ്കര്‍ ഷെര്‍ഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തി ജനറല്‍ കൗണ്‍സിലും പുനഃസംഘടിപ്പിച്ചു.
ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. സംഗീത നാടക, ലളിതകല അക്കാദമികൾക്ക് ഇതുവരെ ചെയർമാനെ കണ്ടെത്തിയിട്ടില്ല.




LEAVE A REPLY