ഇന്ന് 2026 സെപ്റ്റംബർ 2 (1202 ചിങ്ങം 17) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ*

കലണ്ടർ പ്രകാരം സെപ്റ്റംബർ 2 വർഷത്തിലെ 245-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 120 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 246)

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം

  • ലോക നാളികേര ദിനം
  • ടിബറ്റൻ ജനാധിപത്യ ദിനം
  • കലണ്ടർ ക്രമീകരണ ദിനം
  • ബൈസൺ-ടെൻ യെൽ ഡേ
  • സ്പാൽഡിംഗ് ബേസ്ബോൾ ദിനം
  • ആഗോള പ്രതിഭാ ഏറ്റെടുക്കൽ ദിനം
  • പട്രോളിംഗ് പോലീസ് ദിനം (റഷ്യ)
  • നോട്ടറി ദിനം (ഉക്രെയ്ൻ)
  • ദേശീയ ദിനം (വിയറ്റ്നാം)
  • തദ്ദേശീയ സാക്ഷരതാ ദിനം (ഓസ്ട്രേലിയ)
  • റഷ്യൻ ഗാർഡ് യൂണിറ്റുകളുടെ ദിനം (റഷ്യ)
  • ദേശീയ ബ്ലൂബെറി പോപ്‌സിക്കിൾ ദിനം (യുഎസ്എ)

ചരിത്ര സംഭവങ്ങൾ

1666 – 10000 കെട്ടിടങ്ങളെ ചാമ്പലാക്കിയ ലണ്ടനിലെ മഹാ അഗ്നിബാധ ഉണ്ടായി.

1752 – ബ്രിട്ടനിലെ കാലഗണനാ സമ്പ്രദായം ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗേറിയൻ കലണ്ടറിലേക്ക് മാറിയപ്പോൾ 12 ദിവസം അപ്രത്യക്ഷമായി.

1832 – കാന്ത ശക്തി ഉപയോഗിച്ച് വായുവിൽ പൊങ്ങിനിന്ന് ലെവിറ്റേറ്റിങ് തീവണ്ടി ജപ്പാനിൽ പരീക്ഷണ ഓട്ടം നടത്തി.

1945 – വിയറ്റ്നാം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1945 -രണ്ടാം ലോകമഹായുദ്ധത്തിന്റെ ഔദ്യോഗിക അവസാനം.

1946 – നെഹ്റു പ്രധാനമന്ത്രിയായി ഇടക്കാല സർക്കാർ രൂപീകരിച്ചു.

1957 – കേരളത്തിൽ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരി ആവിഷ്കരിച്ച വിദ്യാഭ്യാസബിൽ പാസായി.

1969 -ഏഷ്യൻ ആന്റ് പസഫിക് കോക്കനറ്റ് കമ്മ്യൂണിറ്റി സ്ഥാപിതമായി.

1970 – കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം രാഷ്ട്രപതി വി.വി ഗിരി ഉദ്ഘാടനം ചെയ്തു.

1982 – എറണാകുളം വൈപ്പിനിൽ ഉണ്ടായ മദ്യ ദുരന്തത്തിൽ 59 മരണം നടന്നു.

1991 –എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നീ ബാൾട്ടിക് സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം യുണൈറ്റഡ് സ്റ്റേറ്റ്സ് അംഗീകരിച്ചു.

2009 -ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രി ആയിരുന്ന വൈ‌.എസ്. രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.

ജന്മദിനങ്ങൾ

  • ടി.കെ. മാധവൻ – ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു ടി.കെ. മാധവൻ (സെപ്റ്റംബർ 2, 1885 – ഏപ്രിൽ 27, 1930). വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകൻ അദ്ദേഹമായിരുന്നു.
  • സുരേഖ യാദവ് – ആദ്യമായി തീവണ്ടി ഓടിച്ച ഏഷ്യൻ വനിതയാണ് സുരേഖ യാദവ് (ജനനം:1965 സെപ്റ്റംബർ 2). 1988-ൽ ഇന്ത്യൻ റെയിൽവേയ്ക്കുവേണ്ടി തീവണ്ടി ഓടിച്ചുകൊണ്ടാണ് ‘ഏഷ്യയിലെ ആദ്യത്തെ വനിതാ എഞ്ചിൻ ഡ്രൈവർ എന്ന പദവി ഇവർ സ്വന്തമാക്കിയത്.
  • ഡി. ബെഞ്ചമിൻ – ഒരു മലയാള സാഹിത്യ നിരൂപകനും അദ്ധ്യാപകനുമാണ് പ്രൊഫ. ഡി.ബെഞ്ചമിൻ (ജനനം : 2 സെപ്റ്റംബർ 1948). നോവൽ സാഹിത്യ പഠനങ്ങൾ എന്ന കൃതിക്ക് 1996 ലെ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
  • വിക്ടർ ലീനസ് – കേരളത്തിലെ ഒരു പത്രപ്രവർത്തകനും കഥാകൃത്തുമായിരുന്നു വിക്ടർ ലീനസ് (സെപ്റ്റംബർ 2 1946-ഫെബ്രുവരി 1992). വിക്ടർ ലീനസ് കുറച്ചു കഥകൾ മാത്രം എഴുതി.
  • വിൽഹെം ഓസ്റ്റ് വാൾഡ് -ഫ്രിഡ്രിഷ് വിൽഹെം ഓസ്റ്റ് വാൾഡ് (2 September 1853 – 4 April 1932) എന്ന വിൽഹെം ഓസ്റ്റ് വാൾഡ് റഷ്യൻ ജർമ്മൻ രസതന്ത്രശാസ്ത്രജ്ഞൻ ആയിരുന്നു. 1909ൽ അദ്ദേഹത്തിനു രസതന്ത്രത്തിൽ നോബൽസമ്മാനം ലഭിച്ചു.
  • ഇഷാന്ത് ശർമ – ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു വലം കൈയ്യൻ അതിവേഗ ബൗളറാണ്‌ ഇശാന്ത് ശർമ(ജനനം:സെപ്റ്റംബർ 2 1988,ഡൽഹി,ഇന്ത്യ). ഇദ്ദേഹത്തിന്റെ ശരാശരി പന്തെറിയൽ വേഗം 145 കിലോമീറ്റർ/മണിക്കൂർ(90 മൈൽസ്/മണിക്കൂർ) ആണ്‌.

സ്മരണകൾ

  • കിടങ്ങൂർ രാമൻ ചാക്യാർ – അപൂർവ്വമായ മന്ത്രാങ്കം കൂത്ത് അരനൂറ്റാണ്ടോളം കെട്ടിയാടിയ പ്രമുഖ കൂത്ത് – കൂടിയാട്ടം കലാകാരനായിരുന്നു കുട്ടപ്പ ചാക്യാർ എന്ന കിടങ്ങൂർ രാമൻ ചാക്യാർ (ജനനം ജനുവരി 19, 1927 – മരണം 2015 സെപ്റ്റംബർ 02). കൂടിയാട്ടം, അങ്കുലീയാംഗം, മന്ത്രാങ്കം, മത്തവിലാസം കൂത്ത്, ബ്രഹ്മചാരി കൂത്ത് എന്നിവ നടത്തുന്നതിൽ പ്രഗല്ഭനായിരുന്നു.
  • ജെ.ആർ.ആർ. റ്റോൾകീൻ- ജോൺ റൊണാൾഡ് റൂവൽ റ്റോൾകീൻ സി.ബി.ഇ (ജനുവരി 3 1892 – സെപ്റ്റംബർ 2 1973) ഒരു ഇംഗ്ലീഷ് ഫിലോളജിസ്റ്റും എഴുത്തുകാരനും സർ‌വ്വകലാശാല അദ്ധ്യാപകനുമായിരുന്നു.
  • തോമസ് ടെൽഫെഡ് – സ്കോട്ടിഷ് ഗതാഗത എഞ്ചിനീയറും ആർടെക്കുമായിരുന്നു തോമസ് ടെൽഫെഡ് (ജനനം: 9 ഓഗസ്റ്റ് 1757 – മരണം: 2 സെപ്റ്റംബർ 1834) .
  • ഹെൻട്രി ഓസ്റ്റിൻ ഡോബ്സൻ- ഹെൻട്രി ഓസ്റ്റിൻ ഡോബ്സൻ (1840 ജനുവരി 18 – 1921 സെപ്റ്റംബർ 2) ഇംഗ്ലീഷ് കവിയും ഗദ്യകാരനുമായിരുന്നു.
  • ഹോ ചി മിൻ – വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയെ പരാജയപ്പെടുത്തുന്നതിനു നേതൃത്വം നൽകിയ വിപ്ലവകാരിയും, രാജ്യതന്ത്രജ്ഞനും യുദ്ധാനന്തരം സ്വതന്ത്ര് വിയറ്റ്നാമിന്റെ പ്രധാനമന്ത്രിയും പ്രസിഡൻറും ആയിരുന്നു. ഹോ ചി മിൻ (മേയ് 19, 1890 – സെപ്റ്റംബർ 2, 1969).
  • വിഷ്ണു സഖാറാം ഖാണ്ഡേക്കർ – വിഷ്ണു സഖാറാം ഖാണ്ഡേക്കർ (ജനുവരി 19, 1898 – സെപ്റ്റംബർ 2, 1976), ഒരു മറാഠി സാഹിത്യകാരനായിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ജനിച്ചു. ഇദ്ദേഹം ആകെ 16 നോവലുകളും, ആറ് നാടകങ്ങളും, 250-ഓളം ചെറുകഥകളും, 50 ദൃഷ്ടാന്ത കഥകളും, 100 ഉപന്യാസങ്ങളും, 200-ലധികം നിരൂപണങ്ങളും രചിച്ചിട്ടുണ്ട്.
  • വീരേന്ദ്രനാഥ് ചഥോപാധ്യായ – സായുധവിപ്ലവത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ പുറത്താക്കി സ്വതന്ത്ര ഇന്ത്യയെ സൃഷ്ടിക്കാൻ പ്രവർത്തനങ്ങൾ നടത്തിയ പ്രമുഖരിലൊരാളായിരുന്നു വീരേന്ദ്രനാഥ് ചഥോപാധ്യായ (ജനനം 31 ഒക്ടോബർ 1880 – മരണം 02 സെപ്റ്റംബർ 1937).
  • വൈ‌.എസ്. രാജശേഖര റെഡ്ഡി – ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന യെടുഗുരി സന്തിന്തി രാജശേഖര റെഡ്ഡി (ജൂലൈ 8, 1949 – സെപ്റ്റംബർ 2, 2009) വൈ‌.എസ്. ആർ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്നു.
  • സി.എസ്. മുരളി ബാബു – ഒരു മലയാളനാടക – ചെറുകഥാകൃത്തും ഡോക്യുമെൻററി സംവിധായകനുമാണ് സി.എസ്. മുരളി ബാബു (മരണം :2 സെപ്റ്റംബർ 2013). മുരളിയുടെ അമേച്വർ, പ്രൊഫഷണൽ, റേഡിയോ നാടകങ്ങൾ നിരവധി പുരസ്കാരങ്ങൾ നേടി. ഡോക്യുമെൻററി, ഷോർട്ട്ഫിലിം, സീരിയൽരംഗങ്ങളിലും പ്രവർത്തിച്ചു.
  • ബർണാഡ് ക്രിസ്ത്യൻ – ആദ്യമായി ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ശാസ്ത്രക്രിയാവിദഗ്ധനും ഭിഷഗ്വരനുമായിരുന്നു ബർണാഡ് ക്രിസ്ത്യൻ ((ജനനം നവംബർ 8, 1922 -മരണം സെപ്റ്റംബർ 2, 2001).