ഇന്ന് 2026 സെപ്റ്റംബർ 17 (1202 കന്നി 1) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ
കലണ്ടർ പ്രകാരം സെപ്റ്റംബർ 17 വർഷത്തിലെ 260-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 105 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 261)
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
💠ഇന്ന് വിശ്വകർമ്മ ജയന്തി
💠സിടിഎക്സ് അവബോധ ദിനം
💠ലോക രോഗി സുരക്ഷാ ദിനം
💠അന്താരാഷ്ട്ര കൺട്രി സംഗീത ദിനം
💠ലീ സിൻഡ്രോം അവബോധ ദിനം
💠ദേശീയ ടേബിൾ ഷഫിൾബോർഡ് ദിനം
💠ദേശീയ സ്കൂൾ ബാക്ക്പാക്ക് അവബോധ ദിനം
💠അധ്യാപക ദിനം (ഹോണ്ടുറാസ്)
💠ദേശീയ ഹുവാസോ ദിനം (ചിലി)
💠രോഗി സുരക്ഷാ ദിനം (ഉക്രെയ്ൻ)
💠ദേശീയ ഐക്യദിനം (ബെലാറസ്)
💠മെലില്ല ദിനം (സ്പെയിൻ)
💠സിബിറാക് ദിനം (പോളണ്ട്)
💠ദേശീയ പ്രൊഫഷണൽ ഹൗസ് ക്ലീനേഴ്സ് ദിനം
💠ദേശീയ വീരദിനം (അംഗോള)
💠ദത്തെടുക്കൽ ദിനം (ഉക്രെയ്ൻ)
💠ദേശീയ പാവ്പാ ദിനം (യുഎസ്എ)
💠സിക്വിജോർ ദിനം (ഫിലിപ്പീൻസ്)
💠റെഡ് ക്രോസ് ദിനം (ഇന്തോനേഷ്യ)
💠രക്ഷാപ്രവർത്തക ദിനം (ഉക്രെയ്ൻ)
💠ദേശീയ ഗതാഗത ദിനം (ഇന്തോനേഷ്യ)
💠ദേശീയ വളർത്തു പക്ഷി ദിനം (യുഎസ്എ)
💠മറാത്ത്വാഡ വിമോചന ദിനം (മഹാരാഷ്ട്ര)
💠ദേശീയ മോണ്ടെ ക്രിസ്റ്റോ ദിനം (യുഎസ്എ)
💠ഓസ്ട്രേലിയൻ പൗരത്വ ദിനം(ഓസ്ട്രേലിയ)
💠ദേശീയ ആപ്പിൾ ഡംപ്ലിംഗ് ദിനം (യുഎസ്എ)
💠ഭരണഘടനാ ദിനം (പൗരത്വ ദിനം) (യുഎസ്എ)
ചരിത്ര സംഭവങ്ങൾ
🌐1914 – ആൻഡ്രൂ ഫിഷർ മൂന്നാമതും ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി.
🌐1947 – ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ചേർത്തു.
🌐1948 – നൈസാം കീഴടങ്ങുകയും ഹൈദ്രാബാദിന്റെ ഭരണം ഭാരത സർക്കാറിനു വിട്ടു കൊടുക്കുകയും ചെയ്തു.
🌐1956 – ഭാരത സർക്കാർ എണ്ണ പരീക്ഷണം ലക്ഷ്യമാക്കി ഒ.എൻ.ജി.സി രൂപീകരിച്ചു.
🌐1978 – ഇസ്രായേൽ ഈജിപ്ത് സമാധാനക്കരാറായ ക്യാമ്പ് ഡേവിഡ് സന്ധി ഒപ്പിട്ടു.
🌐1983 – വാനിസ വില്യംസ് ആദ്യത്തെ കറുത്ത മിസ് അമേരിക്ക ആയി.
🌐1996 – കേരളത്തിൽ ആദ്യത്തെ മൊബൈൽ ഫോൺ സർവീസ് ആരംഭിച്ചു.
🌐2006 – അലാസ്കയിലെ "നാലു ശിഖര പർവതം " എന്നറിയപ്പെടുന്ന അഗ്നിപർവതം10,000 വർഷത്തിനു ശേഷം പുകഞ്ഞു തുടങ്ങി.
🌐2016 – ന്യൂജേഴ്സിയിലെ കടൽത്തീര പാർക്ക്, മാൻഹട്ടൻ എന്നിവിടങ്ങളിൽ രണ്ട് ബോംബുകൾ പൊട്ടിത്തെറിച്ചു. മാൻഹട്ടൻ ബോംബാക്രമണത്തിൽ മുപ്പത്തിയൊന്ന് പേർക്ക് പരിക്കേറ്റു.
🌐2017 – ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ അണക്കെട്ടും ലോകത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമായ സർദാർ സരോവർ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിച്ചു.
🌐2020 – നിയമസഭാംഗം എന്ന നിലയിൽ മുന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 50 വർഷം തികച്ചു.
ജന്മദിനങ്ങൾ
നരേന്ദ്ര മോദി – ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയനേതാവുമാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി (ജനനം സെപ്റ്റംബർ 17, 1950.). ഇദ്ദേഹത്തിന് ലഭിച്ച ബഹുമതികൾ അനവധിയാണ് ... ഇ-രത്ന പുരസ്കാരം - കംപ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രി - ഇന്ത്യാ ടുഡേ സർവ്വേ പ്രകാരം, 2007, അമുസ്ലീങ്ങളായ വിശിഷ്ടവ്യക്തികൾക്ക് നൽകുന്ന സൗദി അറേബ്യയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് അബ്ഡുൾ അസീസ് അൽ സൗദ് -2016, അഫ്ഗാനിസ്ഥന്റെ പരമോന്നത ബഹുമതിയായ സ്റ്റേറ്റ് ഓർഡർ ഓഫ് ഖാസി അമീർ അമനുള്ള ഖാൻ - 2016 , പാലസ്തീനിന്റെ പരമോന്നത ബഹുമതിയായ ഗ്രാന്റ് കോളർ ഓഫ് ദ് സ്റ്റേറ്റ് ഓഫ് പാലസ്തീൻ - 2018 , യു.എ.ഇ-യുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് സയീദ് - 2019 , റഷ്യയുടെ പരമോന്നത ബഹുമതിയായ ഓർഡ്ർ ഓഫ് സെയിന്റ് ആൻഡ്രൂ - 2019 ,വിദേശ പൗരന്മാർക്ക് നൽകുന്ന മാലിദ്വീപിന്റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഡിസ്റ്റിങ്വിഷ്ഡ് റൂൾ ഒഫ് ഇസ്സുദീൻ - 2019, ബഹറിനിന്റെ മൂന്നാമത്തെ വലിയ ബഹുമതിയായ കിംഗ് ഹംദ് ഓർഡർ ഓഫ് റിനൈസെൻസ് - 2019 എന്നിങ്ങനെ നിരവധി ബഹുമതികൾ ലഭിച്ച വ്യക്തിയാണ് അദ്ദേഹം.
കെ.ജി. മാരാർ – കെ. ഗോവിന്ദ മാരാർ (1934 സെപ്റ്റംബർ 17 - 1995 ഏപ്രിൽ 25) കേരളത്തിലെ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായിരുന്നു.കേരള രാഷ്ട്രീയത്തിൽ ഇദ്ദേഹം സജീവമായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
അനന്ത് പൈ – ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ വിദഗ്ദ്ധനും, അമർചിത്രകഥ എന്നറിയപ്പെടുന്ന പുരാണ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള ചിത്രകഥകളുടെ സ്രഷ്ടാവുമാണ് അനന്ത് പൈ(17 സെപ്റ്റംബർ 1929 - 24 ഫെബ്രുവരി 2011).
എം.എഫ്. ഹുസൈൻ – ഇന്ത്യയിലെ പ്രശസ്തനായ ആധുനികചിത്രകാരനായിരുന്നു മഖ്ബൂൽ ഫിദാ ഹുസൈൻ (എം.എഫ് ഹുസൈൻ) (സെപ്റ്റംബർ 17 1915 - ജൂൺ 9 2011).
ഐ.കെ. കുമാരൻ – മയ്യഴി വിമോചനസമര നേതാവ്. (1903 സെപ്റ്റംബർ 17 - ജൂലൈ 26 1999) കേരളത്തിലെ സ്വാതന്ത്രസമരചരിത്രത്തിൽ ഒരു സുവർണ്ണ അദ്ധ്യായം അദ്ദേഹം രചിച്ചു. മയ്യഴി ഗാന്ധി എന്ന പേരിലും അറിയപ്പെടുന്നു.മയ്യഴിയുടെ വിമോചനത്തിന് നേതൃത്വം നല്കിയ മഹാജനസഭയുടെ നേതാവ് ഐ.കെ. കുമാരനായിരുന്നു.
ധന്യ മേരി വർഗീസ് – ഒരു മലയാളചലച്ചിത്രനടിയാണ് ധന്യ മേരി വർഗീസ് (ജനനം: 1985 സെപ്റ്റംബർ 17) .ആദ്യമായി ധന്യ അഭിനയിക്കുന്നത് തിരുടി എന്ന ചിത്രത്തിൽ 2006ലാണ്. മലയാളത്തിലെ അരങ്ങേറ്റം നന്മ എന്ന ചലച്ചിത്രത്തിലായിരുന്നു.ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട സിനിമ തലപ്പാവ് ആയിരുന്നു.
പെരിയാർ ഇ.വി. രാമസ്വാമി നായ്കർ – സാമൂഹ്യപരിഷ്കർത്താവായ ഇ.വി.രാമസ്വാമി 1879 സെപ്റ്റംബർ 17-ന് ഈറോഡിൽ ജനിച്ചു. യുക്തിവാദിയായ അദ്ദേഹം വിദ്യാഭ്യാസാനന്തരം സാമൂഹ്യപ്രവർത്തകനായി.
ലാംബ്രറ്റ് മസ്ക്രിനാസ് – എഴുത്തുകാരൻ, പത്ര പ്രവർത്തകൻ, സ്വാതന്ത്യ സമര സേനാനിയുമാണ് ലാംബ്രറ്റ് മസ്ക്രിനാസ് (ജനനം: 1914 സെപ്റ്റംബർ 17 - മരണം: 27 ജൂൺ 2021). സാഹിത്യ - വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.
ലാൽഗുഡി ജയരാമൻ – ഇന്ത്യയിലെ കർണാടകസംഗീത വാഗ്ഗേയകാരനും വയലിനിസ്റ്റും ആണ് ലാൽഗുഡി ജയരാമൻ (ജനനം: സെപ്റ്റംബർ 17, 1930 - മരണം ഏപ്രിൽ 22, 2013).ലാൽഗുഡി ജയരാമൻ, ടി.എൻ. കൃഷ്ണൻ, എം.എസ്. ഗോപാലകൃഷ്ണൻ എന്നിവർ കർണ്ണാടകസംഗീതത്തിലെ 'വയലിൻ ത്രയങ്ങൾ' എന്നറിയപ്പെടുന്നു.
ഴാങ് ക്ലോദ് കാരി – ഫ്രഞ്ച് സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമാണ് ഴാങ് ക്ലോദ് കാരി (ജനനം: സെപ്റ്റംബർ 17, 1931 - മരണം: ഫെബ്രുവരി 8, 2021) . ലൂയി ബുനുവലുമായി നിരവധി സിനിമകളിൽ സഹകരിച്ചു പ്രവർത്തിച്ചു. ബഹുമാനസൂചകമായി അക്കാദമി പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
വില്യം ഗോപാലവ – സിലോണിന്റെ അവസാനത്തെ ഗവർണർ ജനറലും, 1972-ൽ ശ്രീലങ്ക, റിപ്പബ്ലിക് ആയതിനു ശേഷം രാജ്യത്തിന്റെ ആദ്യത്തെ (നോൺ എക്സിക്യുട്ടീവ്) പ്രസിഡണ്ടുമാണ് വില്യം ഗോപാലവ(സെപ്റ്റംബർ 17 1897 - ജനുവരി 31 1981). 1962 മുതൽ 1972 വരെ 10 വർഷമാണ് ഇദ്ദേഹം സിലോണിന്റെ ഗവർണർ ജനറലായി സ്ഥാനം വഹിച്ചിരുന്നത്.
സ്മരണകൾ:
ഹിൽഡെഗാർഡ് വോൺ ബിൻജെൻ – പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ക്രൈസ്തവസന്യാസിനിയും എഴുത്തുകാരിയും ബഹുമുഖപ്രതിഭയുമായിരുന്നു ബിഞ്ചനിലെ ഹിൽഡഗാർഡ് അഥവാ വിശുദ്ധ ഹിൽഡഗാർഡ് (1098 – 17 സെപ്തംബർ 1179).
അന്ന മൽഹോത്ര – ഐഎഎസ് നേടിയ ആദ്യ വനിത, ആദ്യ വനിതാ സബ്കല്ടർ, മദ്രാസ് സർക്കാരിന്റെ ആദ്യ വനിതാ സെക്രട്ടറി, കേന്ദ്ര സർക്കാർ സെക്രട്ടറിയായി നിയമിക്കപ്പെട്ട ആദ്യ വനിത തുടങ്ങിയ റെക്കോർഡുകൾക്ക് ഉടമയാണു മലയാളിയായ അന്ന മൽഹോത്ര (ജൂലൈ 17, 1927 - സെപ്റ്റംബർ 17, 2018).
തിരു. വി. കല്യാണസുന്ദരം – ഒരു തമിഴ് ഭാഷാ പണ്ഡിതനും എഴുത്തുകാരനും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു തിരു. വി. ക എന്ന തൂലികാനാമത്തിൽ പ്രശസ്തനായ തിരുവാരൂർ വിരുത്താചല കല്യാണസുന്ദരം (ഓഗസ്റ്റ് 26, 1883 – സെപ്റ്റംബർ 17, 1953).
പി.കെ. അബ്ദുൾ ഖാദിർ – കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തെ രണ്ടാം കേരള നിയമസഭയിൽ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനാണ് പി.കെ. അബ്ദുൾ ഖാദിർ (17 മാർച്ച് 1921 - 17 സെപ്തംബർ 1971).
സുധീർ – മലയാളചലച്ചിത്ര അഭിനേതാവാണ് സുധീർ (മരണം: 17 സെപ്റ്റംബർ 2004). 95 ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സത്യത്തിന്റെ നിഴലിൽ എന്ന ചിത്രത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.
ഹെൻറി ഫോക്സ് താൽബോട്ട് – ഫോട്ടോഗ്രാഫിയുടെ സങ്കേതം വികസിപ്പിച്ചെടുത്ത ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ ആണ് വില്യം ഹെൻറി ഫോക്സ് താൽബോട്ട് (11 February 1800–17 September 1877).
കാൾ പോപ്പർ – ഇരുപതാം നൂറ്റാണ്ടിലെ ഒരു ബ്രിട്ടീഷ് ദാർശനികനാണ് കാൾ പോപ്പർ (ജനനം: ജൂലൈ 28, 1902 - മരണം: സെപ്റ്റംബർ 17, 1994,). ശാസ്ത്രയുക്തിയുടെ വഴികളെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളുടെ പേരിലും, അതീന്ദ്രിയജ്ഞാനത്തേയും ചരിത്രപരമായ അനിവാര്യതകളേയും ആശ്രയിച്ച് പ്ലേറ്റോ മുതൽ ഹേഗലും മാർക്സും വരെയുള്ളവർ മുന്നോട്ടുവച്ച സാമൂഹ്യ-രാഷ്ട്രീയദർശനങ്ങളുടെ വിമർശനത്തിന്റെ പേരിലും അദ്ദേഹം അറിയപ്പെടുന്നു.
ക്യാപ്റ്റൻ രാജു – ഒരു മലയാള ചലച്ചിത്രനടനായിരുന്നു ക്യാപ്റ്റൻ രാജു എന്ന സ്റ്റേജ് നാമത്തിൽ കൂടുതൽ അറിയപ്പെട്ടിരുന്ന രാജു ഡാനിയേൽ (ജീവിതകാലം: 27 ജൂൺ 1950 - 17 സെപ്റ്റംബർ 2018).
ജോസ് ചിറമ്മൽ – ആധുനികാനന്തരമലയാളനാടകവേദിയുടെ പ്രതിഷ്ഠാപകനായ സംവിധായകനായണ് ജോസ് ചിറമ്മൽ (ജനനം: 1953 ജനുവരി 1, മരണം: 2006 സെപ്റ്റംബർ 17).നാടക ചരിത്രകാരനായ യുജിൻ വാൻ ഇർവിൻ 1992-ൽ പുറത്തിറക്കിയ "ദി പ്ലേ ഫൂൾ റവല്യൂഷൻ, തിയറ്റർ ആന്റ് ലിബറേഷൻ ഇൻ ഏഷ്യ" എന്ന ഗ്രന്ഥത്തിൽ ജോസ് ചിറമ്മലിനെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്.
തകഴി കുട്ടൻപിള്ള – കേരളത്തിലെ പ്രശസ്ത കഥകളി സംഗീതജ്ഞനായിരുന്നു തകഴി കുട്ടൻപിള്ള (മരണം 2007 സെപ്റ്റംബർ 17). കഥകളി സംഗീതത്തിന്റെ തെക്കൻ ശീലിന്റെ ഉപജ്ഞാതാവായിരുന്നു തകഴി കുട്ടൻപിള്ള. പ്രമുഖ കഥകളി കലാകാരന്മാരുമൊത്ത് കുട്ടൻപിള്ള ഇന്ത്യയിലും വിദേശത്തും നിരവധി കഥകളി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.




LEAVE A REPLY