ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ

കലണ്ടർ പ്രകാരം ഒക്ടോബർ 01 വർഷത്തിലെ 274-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 91 ദിവസങ്ങൾ കൂടിയുണ്ട്. (അധിവർഷങ്ങളിൽ 275)

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം

ലോക സസ്യാഹാര ദിനം

അന്താരാഷ്ട്ര വൃദ്ധ ദിനം

അന്താരാഷ്ട്ര കാപ്പി ദിനം

അന്താരാഷ്ട്ര ഗൗച്ചർ ദിനം

അന്താരാഷ്ട്ര സംഗീത ദിനം

അന്താരാഷ്ട്ര റാക്കൂൺ അഭിനന്ദന ദിനം

ദേശീയ മുടി ദിനം

സിഡി പ്ലെയർ ദിനം

ദേശീയ ലെയ്‌സ് ദിനം

ദേശീയ ബുക്ക് ഇറ്റ്! ദിനം

ലിങ്കൺഷയർ ദിനം

വോൾഫ്രാം സിൻഡ്രോം ആഗോള അവബോധ ദിനം

ദേശീയ ഹരിത നഗര ദിനം

മോഡൽ ടി ദിനം

ജാപ്പനീസ് ചായ ദിനം (ജപ്പാൻ)

ദേശീയ ഫയർ പപ്പ് ദിനം (യുഎസ്എ)

സംരക്ഷക ദിനം (ഉക്രെയ്ൻ)

ഏകീകരണ ദിനം (കാമറൂൺ)

സേക്ക് ദിനം (ജപ്പാൻ)

ദേശീയ വൃദ്ധദിനം (കാനഡ)

കരസേനാ ദിനം (റഷ്യ)

ചുക്ക് ഭരണഘടനാ ദിനം (മൈക്രോനേഷ്യ)

യുഎസ്-റോക്ക് സഖ്യ ദിനം (യുഎസ്എ)

പാൻകാസില വിശുദ്ധ ദിനം (ഇന്തോനേഷ്യ)

അധ്യാപക ദിനം (ഉസ്ബെക്കിസ്ഥാൻ)

ദേശീയ കറുത്ത നായ ദിനം (യുഎസ്എ)

യുഎസ്-റോക്ക് സഖ്യ ദിനം (യുഎസ്എ)

ദേശീയ മത്തങ്ങ സുഗന്ധവ്യഞ്ജന ദിനം (യുഎസ്എ)

പ്രോസിക്യൂട്ടർ ദിനം (അസർബൈജാൻ)

സായുധ സേനാ ദിനം (ദക്ഷിണ കൊറിയ)

ദേശീയ ദിനം (ചൈന , ഹോങ്കോങ് , മക്കാവു)

ദേശീയ കവിതാ ദിനം (യുകെ,അയർലൻഡ്)

വീട്ടിൽ ഉണ്ടാക്കിയ കുക്കി ദിനം (യുഎസ്എ)

സ്വാതന്ത്ര്യദിനം (തുവാലു,നൈജീരിയ,പലാവു,സൈപ്രസ്)

അർബർ ദിനം (വടക്കൻ മരിയാന ദ്വീപുകൾ,ബൊളീവിയ)

ശിശുദിനം (ഗ്വാട്ടിമാല , എൽ സാൽവഡോർ,ശ്രീലങ്ക.

ചരിത്ര സംഭവങ്ങൾ

  • 1869 – ഓസ്ട്രിയ ലോകത്തിലെ ആദ്യത്തെ പോസ്റ്റ്കാർഡുകൾ പുറത്തിറക്കി.
  • 1880 – തോമസ് ആൽ‌വ എഡിസൺ ലോകത്തിലെ ആദ്യത്തെ വൈദ്യുത വിളക്കു നിർമ്മാണശാല സ്ഥാപിച്ചു.
  • 1891 – സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥാപിതമായി.
  • 1908 – ഫോർഡ് കമ്പനി അതിന്റെ പ്രശസ്തമായ മോഡൽ -ടി കാർ പുറത്തിറക്കി.
  • 1928 – സോവിയറ്റ് യൂണിയൻ ആദ്യത്തെ പഞ്ചവൽസര പദ്ധതി ആരംഭിച്ചു.
  • 1949 – മാവോ സേതൂങ്ങ്‌ ചൈനയെ ജനകീയ റിപബ്ലിക്കായി പ്രഖ്യാപിച്ചു.
  • 1960 – നൈജീരിയ, സൈപ്രസ്‌ എന്നീ രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി
  • 1961 – കിഴക്കൻ, പടിഞ്ഞാറൻ കാമറൂണുകൾ ഒന്നിച്ചു ചേർന്ന് റിപ്പബ്ലിക്ക് ഓഫ് കാമറൂൺ സ്ഥാപിതമായി
  • 1964 – ജപ്പാനിൽ ടോക്യോക്കും ഒസാകയ്ക്കുമിടയിൽ ഷിൻ‌കാൻസെൻ എന്ന അതിവേഗ റെയിൽ സർ‌വീസ് ആരംഭിച്ചു.
  • 1969 – കോൺകോർഡ് എന്ന ശബ്ദാതിവേഗ വിമാനം ആദ്യമായി ശബ്ദവേഗം ഭേദിച്ചു.
  • 1971 – അമേരിക്കയിലെ ഒർലാൻഡോയിൽ ഡിസ്നി വേൾഡ് പ്രവർത്തനമാരംഭിച്ചു
  • 1975 – മുഹമ്മദ് അലി ജോ ഫ്രേസിയറെ മനിലയിൽ വെച്ച് ബോക്‌സിങ്ങ് മൽസരത്തിൽ തോല്പിച്ചു
  • 2003 – ജപ്പാൻ അതിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ജാക്സാ രൂപീകരിച്ചു.
  • 2017 – അമേരിക്കയിലെ ലാസ് വേഗസ് നഗരത്തിൽ സംഗീത ഉത്സവത്തിനിടെ ഉണ്ടായ വെടിവെപ്പിൽ 58 പേർ മരിച്ചു.
  • 2017 – സ്പെയിനിലെ വടക്കു കിഴക്കൻ പ്രദേശമായ കാറ്റലോണിയ സ്വതന്ത്രരാജ്യമായി തീരണമോ എന്ന് നിശ്ചയിക്കാൻ ആയി കാറ്റലോണിയൻ പക്ഷക്കാർ ഹിതപരിശോധന നടത്തി.

ജന്മദിനങ്ങൾ

  • റാം നാഥ് കോവിന്ദ് – ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതി ആയിരുന്നു റാം നാഥ് കോവിന്ദ് (ജനനം: 1 ഒക്ടോബർ 1945). മുൻ ബിഹാർ ഗവർണറായിരുന്ന ഇദ്ദേഹം കാൺപൂരിൽനിന്നുള്ള ദലിത് നേതാവാണ്.2015-ൽ കെ.എൻ. ത്രിപാഠിയുടെ പിൻഗാമിയായി ബീഹാർ ഗവർണർ സ്ഥാനമേറ്റെടുത്ത കോവിന്ദിനെ 2017 ജൂണിൽ എൻ.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തു. എതിർസ്ഥാനാർത്ഥിയായിരുന്ന മുൻ ലോക്സഭാ സ്പീക്കർ മീര കുമാറിനെ തോല്പിച്ച് 2017 ജൂലൈ 25-ന് അദ്ദേഹം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.
  • എ.പി. ഉദയഭാനു – ഒരു പ്രമുഖ മലയാള പത്രപ്രവർത്തകനും സ്വാതന്ത്ര്യസമരസേനാനിയുമാണ് എ.പി. ഉദയഭാനു(1 ഒക്ടോബർ 1915 - 15 ഡിസംബർ 1999 ).
  • ഇഷർ അലുവാലിയ – ഒരു ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധയാണ് ഡോ. ഇഷർ അലുവാലിയ (ജനനം: 1 ഒക്ടോബർ 1945 - മരണം: 26 സെപ്റ്റംബർ 2020).1998 മുതൽ 2002 വരെ ദി ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കോണമിസ് റിലേഷൻസിലെ ഗവർണേഴ്സ് ബോർഡിന്റെ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവും ചെയർപേഴ്സണമായിരുന്നു. 2005 മുതൽ 2007 വരെ പഞ്ചാബ് സ്റ്റേറ്റ് പ്ലാനിങ് ബോർഡിന്റെ വൈസ് ചെയർപേഴ്സണായിരുന്നു.
  • ഗോവിന്ദപ്പ വെങ്കടസ്വാമി – പ്രശസ്തനായിരുന്ന ഒരു നേത്രശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു ഡോ. വി. എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഡോ. ഗോവിന്ദപ്പ വെങ്കടസ്വാമി (ഒക്ടോബർ 1, 1918- ജൂലൈ 7,2006).
  • ആനി ബസന്റ് – ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിച്ച് നാല്പതു വർഷത്തോളം ജീവിച്ച് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിച്ച ആംഗ്ലോ-ഐറിഷ് വനിത. (ജനനം 1847 ഒക്ടോബർ 1 -മരണം 1933 സെപ്റ്റംബർ 20)
  • എ.കെ. ഗോപാലൻ – ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ (ഒക്ടോബർ 1, 1904 - മാർച്ച് 22, 1977 ). എന്ന എ.കെ.ജി. കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
  • ബൊമൻ ഇറാനി – പ്രശസ്തനായ ‌ഇന്ത്യൻ ചലച്ചിത്ര താരമാണ് ബൊമൻ ഇറാനി (ജനനം - ഒക്ടോബർ 1 1962, മുംബൈ, മഹാരാഷ്ട്ര). ഹിന്ദി ചലച്ചിത്രങ്ങളിൽ ഒരു ഹാസ്യതാരമായും, സഹനടനായും, സ്വഭാവനടനായും അഭിനയിച്ച ഇറാനി ഒരു ഫോട്ടോഗ്രാഫറുംകൂടിയാണ്.
  • പി.ബി. അബ്ദുൾ റസാക്ക് – പതിമൂന്ന്, പതിനാല് കേരള നയമ സഭകളിൽ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച അംഗമായിരുന്നു പി.ബി. അബ്ദുൾ റസാക്ക് (01 ഒക്ടോബർ 1955 - 20 ഒക്ടോബർ 2018). മുസ്ലീം ലീഗ് കാസർഗോഡ് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു.
  • കാട്ടുമാടം നാരായണൻ – എഴുത്തുകാരൻ, നാടകഗവേഷകൻ, മന്ത്രവാദി എന്നീ നിലയിൽ പ്രശസ്തനായിരുന്നു കാട്ടുമാടം നാരായണൻ (ജനനം 1931 ഒക്ടോബർ 1). നാടകത്തെക്കുറിച്ചും മന്ത്രവാദത്തെക്കുറിച്ചും ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പൊന്നാനിക്ക് അടുത്ത് വന്നേരി എന്ന ഗ്രാമമാണ് ഇദ്ദേഹത്തിന്റെ സ്വദേശം.
  • ചുനക്കര രാജൻ – കേരളത്തിലെ ഒരു കലാകാരനായിരുന്നു ചുനക്കര രാജൻ (ജനനം ഒക്ടോബർ 1, 1955 - മരണം ജൂൺ 3, 2014). ഓണാട്ടു കരയിലെ കാളകെട്ടുകളിലെ കാളത്തലകൾ നിർമ്മിച്ചിരുന്നവരിൽ പ്രധാനിയായിരുന്നു അദ്ദേഹം.
  • ചുനക്കര രാജൻ – കേരളത്തിലെ ഒരു കലാകാരനായിരുന്നു ചുനക്കര രാജൻ (ജനനം ഒക്ടോബർ 1, 1955 - മരണം ജൂൺ 3, 2014). ഓണാട്ടു കരയിലെ കാളകെട്ടുകളിലെ കാളത്തലകൾ നിർമ്മിച്ചിരുന്നവരിൽ പ്രധാനിയായിരുന്നു അദ്ദേഹം.
  • ജിമ്മി കാർട്ടർ – ജിമ്മി കാർട്ടർ എന്നറിയപ്പെടുന്ന ജെയിംസ് ഏൾ കാർട്ടർ, ജൂനിയർ (ജനനം: ഒക്ടോബർ 1, 1924) 1977 മുതൽ 1981 വരെ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടായിരുന്നു.2002-ൽ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു.
  • പനമ്പിള്ളി ഗോവിന്ദമേനോൻ – കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയും ഭരണകർത്താവുമായിരുന്നു പനമ്പിള്ളി ഗോവിന്ദ മേനോൻ. (ഒക്ടോബർ 1, 1906 - മേയ് 23, 1970)
  • ജോസഫ് വടക്കൻ – കേരളത്തിലെ രാഷ്ട്രീയ-സന്നദ്ധ പ്രവർത്തകനായ ഒരു ക്രിസ്ത്യൻ പാതിരിയായിരുന്നു ഫാദർ വടക്കൻ എന്ന പേരിൽ പ്രശസ്തനായ ജോസഫ് വടക്കൻ (1 ഒക്ടോബർ 1919 – 28 ഡിസംബർ 2002).
  • ജോർജ് വിയ – ജോർജ് വിയ (ജനനം: 1 ഒക്ടോബർ 1966) ലൈബീരിയയിൽ നിന്നുള്ള ഫുട്ബോൾ താരമാണ്. ആഫ്രിക്കൻ വൻ‌കരയിൽ നിന്നുള്ള എക്കാലത്തെയും മികച്ച ഫുട്ബോളറായി വിലയിരുത്തപ്പെടുന്നു.
  • ജെറോം എസ്. ബ്രൂണർ – ഒരു അമേരിക്കൻ മനഃശാസ്ത്രജ്ഞനാണ് ജെറോം സെയ്മോർ ബ്രൂണർ (ജനനം: ഒക്ടോബർ 1, 1915). അദ്ദേഹം മനഃശാസ്ത്ര പാഠ്യപദ്ധതിയിലെ കോഗ്നിറ്റീവ് സൈക്കോളജിയിലും കോഗിനിറ്റീവ് പഠനരീതിയിലും ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്.
  • ജെറോം എസ്. ബ്രൂണർ – ഒരു അമേരിക്കൻ മനഃശാസ്ത്രജ്ഞനാണ് ജെറോം സെയ്മോർ ബ്രൂണർ (ജനനം: ഒക്ടോബർ 1, 1915). അദ്ദേഹം മനഃശാസ്ത്ര പാഠ്യപദ്ധതിയിലെ കോഗ്നിറ്റീവ് സൈക്കോളജിയിലും കോഗിനിറ്റീവ് പഠനരീതിയിലും ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്.
  • പോൾ ഡ്യൂക്കാസ് – അധ്യാപകൻ, നിരൂപകൻ എന്നീ നിലകളിലും അറിയപ്പെടുന്നഫ്രഞ്ച് സംഗീത രചയിതാവായിരുന്നു പോൾ ഡ്യൂക്കാസ് (1 ഒക്ടോബർ 1865 - 17 മെയ് 1935). പ്രചാരം നേടിയ ലാ അപ്രെന്റി സോഴ് സിയർ (ദ് സോഴ് സറേഴ് സ് അപ്രെന്റിസ്) എന്ന ഓർക്കസ് ട്രാസംഗീതത്തിന്റെ (1897) രചനയിലൂടെയാണ് ഡ്യുക്കാ പ്രശസ്തിയിലെത്തിയത്.
  • ജേസൺ മക്ല്വെയ്ൻ – ഓട്ടിസം എന്ന മാനസികവൈകല്യമുള്ള ഒരു പ്രശസ്ത അമേരിക്കക്കാരനാണ് "ജേ-മാക്" എന്ന ഓമനപ്പേരിലറിയപ്പെടുന്ന ജേസൺ മക്ല്വെയ്ൻ (ജനനം: ഒക്ടോബർ 1, 1987). 2006ലെ ഒരു ഹൈസ്കൂൾ ബാസ്കറ്റ്ബോൾ കളിയിൽ നാലുമിനിറ്റിൽ 20 പോയിന്റ് സ്കോർ ചെയ്തതോടെ മക്ല്വെയ്ൻ ദേശീയ മാധ്യമശ്രദ്ധ നേടി.
  • ശിവാജി ഗണേശൻ – തമിഴ് ചലച്ചിത്ര രംഗത്തെ ഒരു ഐതിഹാസിക നടനായിരുന്നു ശിവാജി ഗണേശൻ (ഒക്ടോബർ 1, 1927 - ജൂലൈ 21, 2001). ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ തമിഴ് ചലച്ചിത്ര രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വച്ച ശിവാജിക്ക് 1959 ൽ കെയ്‌റോ, ഈജിപ്തിൽ വച്ച് നടന്ന ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
  • സിദ്ദിഖ് – മലയാളചലച്ചിത്രവേദിയിലെ നടനും സീരിയൽ അഭിനേതാവുമാണ് സിദ്ദിഖ് (ജനനം 1 ഒക്ടോബർ 1962). തന്റെ ആദ്യകാല ജീവിതം മിമിക്രിയിലൂടെയും നാടകത്തിലൂടെയും തുടങ്ങിയ സിദ്ദിഖ് പിന്നീട് അറിയപ്പെടുന്ന ഒരു നടനാവുകയായിരുന്നു. അടുത്ത കാലത്തെ സിനിമകളിൽ സിദ്ദിഖ് വില്ലൻ വേഷങ്ങളിലും നന്നായി തിളങ്ങിയിരുന്നു.
  • വിനീത് ശ്രീനിവാസൻ – മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ (ജനനം ഒക്ടോബർ 1, 1984). ചലച്ചിത്രനടൻ ശ്രീനിവാസന്റെ മകനാണ്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശിയാണ്.2008ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
  • രമേഷ് പിഷാരടി – ഒരു മലയാളചലച്ചിത്ര സംവിധായകനും, നടനും, സ്റ്റേജ് കലാകാരനുമാണ് രമേഷ് പിഷാരടി (ജനനം: 1 ഒക്ടോബർ 1981). 2008-ൽ പുറത്തിറങ്ങിയ 'പോസിറ്റീവ്' എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്ത് പ്രവേശിച്ചത്. ചലച്ചിത്ര ലോകത്ത് എത്തുന്നതിന് മുൻപ് സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ 'കൊച്ചിൻ സ്റ്റാലിയൻസി'ൽ രമേഷ് പിഷാരടി പ്രവർത്തിച്ചിട്ടുണ്ട്.

സ്മരണകൾ

  • എറിക് ഹോബ്സ്ബാം – വിഖ്യാതനായ ബ്രിട്ടീഷ് ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമായിരുന്നു എറിക് ഹോബ്സ്ബാം (9 ജൂൺ 1917 – 1 ഒക്ടോബർ 2012).
  • ഖാലിദ് – പ്രമുഖനായ ഒരു മലയാള നോവലിസ്റ്റാണ് ഖാലിദ്.(10 ഒക്ടോബർ 1930 - 1 ഒക്ടോബർ 1994). 1988-ൽ നോവൽ രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.
  • എ.ജെ. ജോൺ – പ്രസിദ്ധനായ ഒരു കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും അഭിഭാഷകനുമായിരുന്നു എ.ജെ. ജോൺ (ജനനം: 1893 ജൂലൈ 18 - മരണം: 1 ഒക്ടോബർ 1957).
  • വില്യം കള്ളെൻ – 1840 മുതൽ 1860 വരെ തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും റെസിഡന്റായിരുന്ന ബ്രിട്ടീഷ് സൈനികനായിരുന്നു മേജർ ജെനറൽ വില്യം കള്ളെൻ (ജനനം: 1785 മരണം: 1 ഒക്ടോബർ 1862).
  • വിൽഹെം ഡിൽഥെയ് – ജർമൻ തത്ത്വചിന്തകനായിരുന്നു വിൽഹെം ഡിൽഥെയ് (ജനനം: നവംബർ 19, 1833 - മരണം: 1 ഒക്ടോബർ 1911). ഇദ്ദേഹത്തിന്റെ പ്രധാന സംഭാവന മാനവികശാസ്ത്രങ്ങളുടെ വിജ്ഞാനസിദ്ധാന്താധിഷ്ഠിത വിശകലനമാണ്. വിൽഹെം ഡിൽഥെയുടെ വീക്ഷണങ്ങളിൽ കാന്റ്, ഹെഗൽ, ഷെല്ലിങ് (Schelling), ഫ്രീഡ്രിക്ക് ഷ്ലയർമാഖർ തുടങ്ങിയവരുടെ സ്വാധീനം ദൃശ്യമാണ്.