കൊച്ചി: റോഡിന്റെ തമ്പുരാനല്ല ബസ് ഡ്രൈവറെന്ന് ഹൈക്കോടതി. നഗരത്തില്‍ അമിത വേഗമല്ല, അശ്രദ്ധയാണ് പ്രശ്നം. റോഡുകള്‍ കൊലക്കളങ്ങള്‍ ആക്കരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ബസ് ജീവനക്കാരുടെ അതിക്രമവുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം. ഭാരവാഹനങ്ങൾ തന്നിഷ്ടം പോലെയാണ് റോഡിൽ സഞ്ചരിക്കുന്നത്. റോഡ് സുരക്ഷയ്ക്കായുള്ള നടപടികൾ പാലിക്കാത്തതിലും ഹൈക്കോടതിക്ക് അതൃപ്തി അറിയിച്ചു.