കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തില്‍ ആശുപത്രിക്ക് ചികിത്സാപ്പിഴവ് ഉണ്ടായെന്ന റിപ്പോര്‍ട്ട് ശരിവച്ച് സംസ്ഥാനതല വിദഗ്ധ സമിതി. ജില്ലാതല വിദഗ്ദ സമിതിയുടെ കണ്ടെത്തലാണ് ആറു പേർ അടങ്ങുന്ന സമിതി അംഗീകരിച്ചത്. റിപ്പോർട്ട് പയ്യന്നൂർ പൊലീസിന് കൈമാറി. അനസ്തീഷ്യ നല്‍കിയ ഡോക്ടര്‍ മാത്രമാണ് നിലവില്‍ പ്രതിപ്പട്ടികയിലുള്ളത്. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്നതില്‍ പൊലീസാകും തീരുമാനമെടുക്കുക. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തീഷ്യ നൽകുന്നതിനിടെയായിരുന്നു എരമം സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏകമകന്‍ ദേവാൻഷ് ശൗര്യ മരിച്ചത്.