തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറുമണിക്ക് വിധിയെഴുത്ത് അവസാനിക്കും. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ 38 വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
38 തദ്ദേശ വാര്‍ഡുകളില്‍ 8 ഇടങ്ങളിലെ ജനപ്രതിനിധികൾ പിന്നീടുവന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എമാര്‍ ആയതോടെ ഒഴിവ് വന്നതാണ്. ജില്ലാ പഞ്ചായത്ത് മുതല്‍ കോര്പ്പറേഷന് വാര്‍ഡുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. സുധീര്‍ഷാ പാലോട്-വാമനപുരം, സി വി ശാന്തകുമാര്‍- അടൂര്‍, വിനു ജോബ്-ചങ്ങനാശ്ശേരി, ദീപക് ജോയ്- തൃപ്പൂണിത്തുറ, സുമേഷ് അച്യുതന്- ചിറ്റൂര്‍, ടി എം ശശി- ആലത്തൂര്‍, ഫാത്തിമ തഹ്ലിയ- പേരാമ്പ്ര, ഉഷ വിജയൻ- മാനന്തവാടി എന്നിവര്‍ എംഎല്‍എമാര്‍ ആയതോടെയാണ് ഒഴിവുകൾ വന്നത്.
സുധീര്‍ ഷാ പാലോട് രാജിവെച്ച കല്ലറ ഡിവിഷന്, സി വി ശാന്തകുമാര്‍ എംഎല്‍എയായതോടെ രാജിവെച്ച അരുവാപ്പുറം പഞ്ചായത്തിലെ കല്ലേലി വാര്‍ഡ്, വിനു ജോബ് എംഎല്‍എ ആയതോടെ രാജിവെച്ച കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിഞ്ഞാനം വാര്‍ഡ്, കൊച്ചി കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ ദീപക് ജോയി തൃപ്പൂണിത്തുറ എഎല്‍എ ആയപ്പോള്‍ ഒഴിഞ്ഞ അയ്യപ്പന്‍കാവ്, ഫാത്തിമ തെഹ്ലിയ എംഎല്‍എ ആയപ്പോള്‍ ഒഴിഞ്ഞ കോഴിക്കോട് കുറ്റിച്ചിറ ഡിവിഷന്, പാലക്കാട് ചിറ്റൂര്‍ എംഎല്‍എയായ സുമേഷ് അച്യുതന് ഒഴിഞ്ഞ പുരുത്തിക്കാവ് വാര്‍ഡ്, ആലത്തൂരില്‍ നിന്ന് ജയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എം ശശി രാജി വെച്ച പല്ലശ്ശന ഡിവിഷൻ, വയനാട് മാനന്തവാടി മണ്ഡലത്തില്‍ നിന്നും ഉഷ വിജയന് ജയിച്ചതോടെ ഒഴിഞ്ഞ മാനന്തവാടി ബ്ലോക്കിലെ പള്ളിക്കല്‍ വാര്‍ഡ് എന്നിവിടങ്ങിൽ വോട്ടെടുപ്പ് നടക്കും. കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലെയും മട്ടന്നൂര്‍, ചിറ്റൂര്‍-തത്തമംഗലം, ചാലക്കുടി നഗരസഭകളിലേയും ഓരോ വാര്‍ഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ ഓരോ വാര്‍ഡുകളിലെയും ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവടങ്ങളിലുമാണ് നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.




LEAVE A REPLY