ന്യൂ ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ ഇൻഡ്യ സഖ്യത്തിന്റെ മാർച്ച് ഡൽഹി പോലീസ് തടഞ്ഞു. ഇതോടെ എം.പിമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതേസമയം, സഖ്യത്തിലെ പ്രമുഖ നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി.
മോദി രാജ്യത്തെ ജനാധിപത്യത്തെ തകര്‍ക്കുകയാണെന്നും ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മടങ്ങിപ്പോകണമെന്നും രാഷ്ട്രപതിയോട് ആവശ്യപ്പെട്ടതായി രാഹുൽ ഗാന്ധി പറഞ്ഞു. തെളിവുണ്ടോയെന്ന് രാഷ്ട്രപതി ചോദിച്ചു. തെളിവുകള്‍ നല്‍കാമെന്ന് അറിയിച്ചതായും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ രാഷ്ട്രപതി ഉള്‍ക്കൊണ്ടുവെന്നാണ് കരുതുന്നതെന്നും രാഹുല്‍ പറഞ്ഞു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, സിപിഐ എം നേതാവ് എം എ ബേബി, സിപിഐ നേതാവ് കെ. രാജ, തൃണമൂൽ കോൺഗ്രസ് എം.പി. അഭിഷേക് ബാനർജി, ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്, ജയറാം രമേശ് തുടങ്ങിയവ പത്തോളം നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടത്.
പാർലമെൻ്റ് സെൻട്രൽ ഹാളിലെ യോഗത്തിന് ശേഷം എംപിമാർ സംഘമായി രാഷ്ട്രപതി ഭവനിലേക്ക് യാത്ര തിരിക്കുകയായിരുന്നു. എന്നാൽ പാർലമെൻ്റ് കവാടത്തിന് മുന്നിൽവെച്ച് എംപിമാരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. മാർച്ചിന് അനുമതി നിഷേധിക്കുകയും ചെയ്തു. ഇതോടെ എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഗ്യാനേഷ് രാജിവെയ്ക്കണമെന്നാ ഇൻഡ്യാ സഖ്യം പ്രതിനിധികൾ രാഷ്ട്രപതി ഭവനിലേക്ക് പ്രവേശിച്ചത്.




LEAVE A REPLY