കോഴിക്കോട്: നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും സ്വർണ്ണം മോഷണം നടത്തിയ പ്രതി വെസ്റ്റ് ബംഗാള്‍ സ്വദേശി ഹബീബ് അലി (35) യെ നല്ലളം പോലീസ് പിടികൂടി.
ചെറുവണ്ണൂര്‍ കൊളത്തറയില്‍ പ്രവര്‍ത്തിക്കുന്ന ഇഷാര്‍ത്ത് ഗോള്‍ഡ് സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയില്‍ ജീവനക്കാരനായ പ്രതി കഴിഞ്ഞ കുറെ മാസങ്ങളായി ആഭരണ നിർമാണത്തിനായി ഏല്‍പ്പിച്ച സ്വർണ്ണത്തിൽ നിന്നും 215 ഗ്രാം സ്വർണ്ണം മോഷണം നടത്തി നാട് വിടുകയായിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിന്റെ മാനേജിങ്ങ് പാർട്ട്ണറായ ഖാസി മൈദുല്‍ ഇസ്ലാമിന്റെ പരാതിയില്‍ നല്ലളം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ വെസ്റ്റ് ബംഗാളിലെ ഹൌറ ജില്ലയിലെ കജൂട്ടിയിലെ വീട്ടില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നല്ലളം പോലീസ് സ്റ്റേഷൻ സബ്ബ് ഇന്‍സ്പെക്ടര്‍ അരുണ്‍ വി.ആര്‍, അസിസ്റ്റന്‍റ് സബ്ബ് ഇന്‍സ്പെക്ടര്‍ സതീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷഫീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
More like this

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഐഎം പ്രവര്‍ത്തകരായ 3 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്

കുറ്റിച്ചിറയില്‍ യുഡിഎഫിന് നിറം മങ്ങിയ ജയം

വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

LEAVE A REPLY