സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണമെന്ന് കെ എസ് ഇ ബിയുടെ മുന്നറിയിപ്പ്. വൈകുന്നേരം 06:15 മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തുക.

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമാണ് ഇതിന് ഒരു പ്രധാന കാരണമായി പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ പീക്ക് ഡിമാൻഡ് 5496 മെഗാവാട്ടാണ്. ഇത് സാധാരണ വേനൽക്കാലങ്ങളിലെ ഡിമാൻഡിന് തുല്യമാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് നിലവിലെ ഡിമാൻഡ് ഏകദേശം 1200 മെഗാവാട്ടോളം കൂടിയിട്ടുണ്ടെന്നും കെ എസ് ഇ ബി അറിയിച്ചു.