തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ബിജെപി നേതാവിനെ ആരോഗ്യ വകുപ്പില്‍ നിയമിച്ചതില്‍ ഇടപെട്ട് മന്ത്രി കെ. മുരളീധരന്‍. സീ-മെറ്റില്‍ സീനിയര്‍ സൂപ്രണ്ടായി നിയമിച്ച രതീഷ് ആര്‍. നായരെ പിരിച്ചുവിടാനാണ് മന്ത്രിയുടെ നിര്‍ദേശം. നിയമനം വിവാദമായതോടെയാണ് മന്ത്രിയുടെ ഇടപെടല്‍. ജൂലൈ മുതല്‍ ബിജെപി പെൻഷണേഴ്‌സ് സെല്ലിന്റെ കൺവീനറായി പ്രവര്‍ത്തിക്കുന്ന രതീഷ് ആര്‍ നായരെയാണ് ആരോഗ്യ വകുപ്പിനു കീഴിലുള്ള സി-മെറ്റില്‍ നിയമിച്ചത്. പ്രതിമാസം 34,180 രൂപ ശമ്പളത്തില്‍ നിയമിച്ചതിന്റെ സർക്കുലറും ഉത്തരവും പുറത്തുവന്നിരുന്നു. എന്‍ജിഒ സംഘിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു രതീഷ്.