തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ബിജെപി നേതാവിനെ ആരോഗ്യ വകുപ്പില്‍ നിയമിച്ചതില്‍ ഇടപെട്ട് മന്ത്രി കെ. മുരളീധരന്. സീ-മെറ്റില് സീനിയര്‍ സൂപ്രണ്ടായി നിയമിച്ച രതീഷ് ആര്. നായരെ പിരിച്ചുവിടാനാണ് മന്ത്രിയുടെ നിര്‍ദേശം. നിയമനം വിവാദമായതോടെയാണ് മന്ത്രിയുടെ ഇടപെടല്‍. ജൂലൈ മുതല്‍ ബിജെപി പെൻഷണേഴ്സ് സെല്ലിന്റെ കൺവീനറായി പ്രവര്‍ത്തിക്കുന്ന രതീഷ് ആര് നായരെയാണ് ആരോഗ്യ വകുപ്പിനു കീഴിലുള്ള സി-മെറ്റില് നിയമിച്ചത്. പ്രതിമാസം 34,180 രൂപ ശമ്പളത്തില്‍ നിയമിച്ചതിന്റെ സർക്കുലറും ഉത്തരവും പുറത്തുവന്നിരുന്നു. എന്‍ജിഒ സംഘിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു രതീഷ്.
More like this

അഭിമന്യു വധക്കേസ്: രഹസ്യവിചാരണ ആവശ്യപ്പെട്ട ഹര്‍ജിയില്‍ വിധി ഇന്ന്

എൻഐടി കാലിക്കറ്റിൽ സ്പോർട്സ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

കനത്ത മഴയ്ക്ക് പിന്നാലെ ദുരന്തങ്ങൾ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യത

LEAVE A REPLY