തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇന്ധനവിലയിൽ വർധനവ്. നയാര എന‍ർജി പമ്പുകളിലാണ് പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് ലിറ്ററിന് മൂന്ന് രൂപയും വർധിപ്പിച്ചത്. ഇതോടെ നയാര പമ്പുകളിൽ പെട്രോളിന് ലിറ്ററിന് 120 രൂപയും ഡീസലിന് 106.55 രൂപയുമായി. രാജ്യത്തെ ഒരു ലക്ഷത്തിൽപരം പെട്രോൾ പമ്പുകളിൽ 6,967 പമ്പുകളാണ് നയാര ഓപ്പറേറ്റ് ചെയ്യുന്നത്. എന്നാൽ പൊതുമേഖലാ എണ്ണ കമ്പനികളുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

മേയ് മാസത്തിൽ നാലുതവണയാണ് കമ്പനികൾ ഇന്ധനവില വർധിപ്പിച്ചത്. പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 7.35 രൂപയും 7.53 രൂപയും വർധിപ്പിച്ചിരുന്നു. പിന്നീട് യുദ്ധത്തിനു ഇടവേളയുണ്ടാവുകയും ക്രൂഡ് ഓയിൽ വില കുറയുകയും ചെയ്തിരുന്നു. എന്നാൽ ഹോർമുസുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുകയാണ്..

സംസ്ഥാനത്ത് വീണ്ടും ഇന്ധനവിലയിൽ വർധനവ്. നയാര എന‍ർജി പമ്പുകളിലാണ് പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് ലിറ്ററിന് മൂന്ന് രൂപയും വർധിപ്പിച്ചത്. ഇതോടെ നയാര പമ്പുകളിൽ പെട്രോളിന് ലിറ്ററിന് 120 രൂപയും ഡീസലിന് 106.55 രൂപയുമായി. രാജ്യത്തെ ഒരു ലക്ഷത്തിൽപരം പെട്രോൾ പമ്പുകളിൽ 6,967 പമ്പുകളാണ് നയാര ഓപ്പറേറ്റ് ചെയ്യുന്നത്. എന്നാൽ പൊതുമേഖലാ എണ്ണ കമ്പനികളുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

മേയ് മാസത്തിൽ നാലുതവണയാണ് കമ്പനികൾ ഇന്ധനവില വർധിപ്പിച്ചത്. പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 7.35 രൂപയും 7.53 രൂപയും വർധിപ്പിച്ചിരുന്നു. പിന്നീട് യുദ്ധത്തിനു ഇടവേളയുണ്ടാവുകയും ക്രൂഡ് ഓയിൽ വില കുറയുകയും ചെയ്തിരുന്നു. എന്നാൽ ഹോർമുസുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുകയാണ്.