കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തില്‍ ആശുപത്രിക്ക് ചികിത്സാപ്പിഴവ് ഉണ്ടായെന്ന റിപ്പോര്‍ട്ട് ശരിവച്ച് സംസ്ഥാനതല വിദഗ്ധ സമിതി. ജില്ലാതല വിദഗ്ദ സമിതിയുടെ കണ്ടെത്തലാണ് ആറു പേർ അടങ്ങുന്ന സമിതി അംഗീകരിച്ചത്. റിപ്പോർട്ട് പയ്യന്നൂർ പൊലീസിന് കൈമാറി. അനസ്തീഷ്യ നല്കിയ ഡോക്ടര്‍ മാത്രമാണ് നിലവില്‍ പ്രതിപ്പട്ടികയിലുള്ളത്. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്നതില്‍ പൊലീസാകും തീരുമാനമെടുക്കുക. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തീഷ്യ നൽകുന്നതിനിടെയായിരുന്നു എരമം സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏകമകന് ദേവാൻഷ് ശൗര്യ മരിച്ചത്.
More like this

അമിത് ഷായ്ക്ക് എതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ്

കെപിസിസിക്ക് വീണ്ടും കുരുക്ക്: ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റിൽ വക്കീൽ നോട്ടീസ്; ഏഴ് ദിവസത്തിനകം പരസ്യമായി മാപ്പ് പറയണം

പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം; ഭിക്ഷാടകനെ മർദിച്ച് കൊന്നു; 5 പേർ കസ്റ്റഡിയിൽ

LEAVE A REPLY