കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ കുറ്റിച്ചിറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന്റെ ഫര്‍സീന അറയ്ക്കല്‍ 436 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. കുറ്റിച്ചിറയിലെ ലീഡ് കുറവ് പരിശോധിക്കുമെന്ന് ലീഗ്.

ഫാത്തിമ തഹ്ലിയ 2274 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച കുറ്റിച്ചിറ വാർഡിൽ ഫർസീന അറയ്ക്കിലിന് ലഭിച്ചത് 436 വോട്ട് മാത്രം. ഭൂരിപക്ഷം എങ്ങനെ കുറഞ്ഞുവെന്ന് പരിശോധിക്കും. വോട്ടിങ്ങ് ശതമാനം കുറഞ്ഞതാണ് ലീഡ് കുറയാൻ കാരണമെന്ന് ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി ടി ഇസ്മയിൽ പറഞ്ഞു.