കള്ളക്കേസില്‍ കുടുക്കിയതെന്ന് പ്രതികരണം
തൃശ്ശൂർ: കാപ്പ കേസില്‍ കരുതല്‍ തടങ്കലിലായിരുന്ന തിരുവനന്തപുരം കോര്പ്പേറഷന് കൗണ്‍സിലര്‍ ആര് സുഗതന് ജയില്‍ മോചിതനായി. വിയ്യൂർ ജയിലിനു പുറത്ത് ഷാളണിയിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ സുഗതനെ സ്വീകരിച്ചത്.
ബിജെപി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഒപ്പം നിന്ന സംഘടനയ്ക്കും പ്രവർത്തകർക്കും നന്ദിയെന്നും സുഗതൻ പ്രതികരിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണ്. പൊതുജനങ്ങൾക്കായി സമരം ചെയ്തതിനാണ് തന്നെ കള്ളക്കേസിൽ കുടുക്കിയത്. ജനങ്ങൾക്ക് വേണ്ടി ഇനിയും ജയിൽവാസം അനുഭവിക്കാൻ തയ്യാറാണെന്നും സുഗതന് മാധ്യമങ്ങളോടു പറഞ്ഞു. കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന്, 119 ദിവസങ്ങൾക്കു ശേഷമാണ് സുഗതന് ജയിൽ മോചിതനാകുന്നത്.




LEAVE A REPLY