കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ രാസ ലഹരിയുമായി യുവാവ് പോലീസിന്റെ പിടിയിലായി. പെരുമണ്ണ മാറാടി ജംഷീർ (34)ആണ് പിടിയിലായത്.
മെഡിക്കൽ കോളേജ് പോലീസ് നടത്തിയ പരിശോധനക്കിടെ പൊലീസിനെ കണ്ട് ഓടി
രക്ഷപ്പെടാൻ ശ്രമിച്ച ജംഷീറിനെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ജംഷീൻ്റെ പക്കൽ നിന്നും വിപണിയിൽ ഏകദേശം മുപ്പത്തിഅയ്യായിരം രൂപ വിലമതിക്കുന്ന 8.2ഗ്രാം എംഡി എം എ പൊലീസ് കണ്ടെടു
ത്തു. കുറ്റിക്കാട്ടൂർ പൂവാട്ടുപറമ്പ് പെരുമണ്ണ ഭാഗങ്ങളിൽ ലഹരിമരുന്ന് വിൽപ്പന നടത്തു
ന്ന പ്രധാനിയാണ് പോലീസിന്റെ പിടിയിലായ ജംഷീർ.