കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ സംരക്ഷിച്ച് പൊലീസിന്റെ എഫ്ഐആർ. സുഹൈലിന്റെ പേര് പോലും രേഖപ്പെടുത്താതെയാണ് അപകടത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപകടമുണ്ടാക്കിയ കാർ ഓടിച്ചയാളുടെ പേര് UNKNOWN എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ചെന്ന് സുഹൈൽ പറഞ്ഞിട്ടും എഫ്ഐആറിൽ അതേക്കുറിച്ച് യാതൊരു പരാമർശവുമില്ല.
നെടുമ്പാശേരി വിഐപി റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് ഞായർ പുലർച്ചെ 1.45ഓടെയായിരുന്നു അപകടം. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. രേഖകൾ പ്രകാരം ഞായറാഴ്ച രാവിലെ 6.59നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്ഐആർ വൈകിപ്പിച്ചതും പ്രതിയെ സംരക്ഷിക്കാനും പഴുതുകളുണ്ടാക്കാനുമാണെന്നും ആരോപണമുണ്ട്.
കാറിന്റെ നമ്പര്‍ മാത്രമാണ് എഫ്ഐആറില്‍ ഉള്ളത്. ‘പ്രതിയുടെ പ്രവർത്തി മൂലം’ എന്ന് തുടങ്ങുന്ന എഫ്ഐആറില്‍ പ്രതി മദ്യപിച്ച് വാഹനം ഓടിച്ചതാണ് പ്രവർത്തി എന്ന് രേഖപ്പെടുത്തിയിട്ടില്ല. മദ്യപാനം സംശയിക്കുന്നതായി പോലും ഒരു വാക്കും എഫ്ഐആറില്‍ ഇല്ല. പ്രതി മൂന്ന് ബാറുകളില്‍ കയറി കുടിച്ചിരുന്നു എന്നായിരുന്നു കണ്ടെത്തല്‍. ഇയാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതിന് ശേഷം അഡള്‍ട്ട് ജയിലിലേക്ക് അയക്കാതെ ബോർസ്റ്റൽ ഹോമിലേക്ക് അയച്ചതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 21 വയസുവരെ ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്ന പ്രതികള ബോര്‍സ്റ്റല്‍ ഹോമില്‍ അയക്കാമെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം.
11 ന് പുലർച്ചെയാണ് നെടുമ്പാശേരിയിൽ വിമാനത്താവളത്തിനടുത്ത് അത്താണിയിൽ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചുള്ള അപകടത്തിൽ മൂന്ന് പേരുടെ ജീവൻ പൊലിഞ്ഞത്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരണമടഞ്ഞത്.
ഇജാസ് കർണാടക സ്വദേശിയാണ്. ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്. മരണമടഞ്ഞ മൂന്നുപേരും തൃക്കാക്കര സുക്കോയ എന്ന ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ്. എയർപോർട്ട് ഭാഗത്തുള്ള കടയിൽ നിന്ന് ചായ കുടിച്ചതിനു ശേഷം എയർപോർട്ട് ഭാഗത്ത് നിന്നും അത്താണി ഭാഗത്തേയ്ക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.




LEAVE A REPLY