ഇന്ന് 2026 സെപ്റ്റംബർ 18 (1202 കന്നി 2) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ

കലണ്ടർ പ്രകാരം സെപ്റ്റംബർ 18 വർഷത്തിലെ 261-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 104 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 262)

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം

ലോക മുള ദിനം

ലോക ജല നിരീക്ഷണ ദിനം

അന്താരാഷ്ട്ര ഗ്രനേച്ച് ദിനം

ദേശീയ വ്യാപാരി ദിനം

ദേശീയ ബഹുമാന ദിനം

അന്താരാഷ്ട്ര തുല്യ വേതന ദിനം

അന്താരാഷ്ട്ര ഇ-ബുക്ക് വായന ദിനം

റൈസ് ക്രിസ്പീസ് ട്രീറ്റ്സ് ദിനം

ആദ്യ പ്രണയ ദിനം

കൈറോപ്രാക്റ്റിക് സ്ഥാപക ദിനം

പിറ്റ്-ഹോപ്കിൻസ് സിൻഡ്രോം അവബോധ ദിനം

ദേശീയ റെഡ് വെൽവെറ്റ് കേക്ക് ദിനം

ദേശീയ എച്ച്ഐവി/എയ്ഡ്‌സ്, വാർദ്ധക്യ അവബോധ ദിനം (യുഎസ്എ)

സ്വാതന്ത്ര്യദിനം (ചിലി)

നാവിക ദിനം (ക്രൊയേഷ്യ)

ദേശീയ വീരദിനം (അംഗോള)

ദേശീയ ചീസ്ബർഗർ ദിനം (യുഎസ്എ)

ദേശീയ സംഗീത ദിനം (അസർബൈജാൻ)

ഒകിനാവയിലെ ദ്വീപ് ഭാഷാ ദിനം (ജപ്പാൻ)

ദേശീയ കൺകഷൻ അവബോധ ദിനം (യുഎസ്എ)

വ്യോമസേന ദിനം (യുഎസ്എ)

ജ്യോതിശാസ്ത്ര ദിനം (അർമേനിയ)

ദേശീയ യുദ്ധത്തടവുകാരൻ/മിയ തിരിച്ചറിയൽ ദിനം (യുഎസ്എ)

മരിച്ച മോട്ടോർ സൈക്കിൾ യാത്രക്കാരുടെ അനുസ്മരണ ദിനം (ഉക്രെയ്ൻ)

ചരിത്ര സംഭവങ്ങൾ

1180 – ഫിലിപ്പ് അഗസ്റ്റസ് ഫ്രാൻസിന്റെ രാജാവായി.

1502 – തന്റെ നാലാമത്തേയും അവസാനത്തേതുമായ പര്യവേഷണയാത്രയിൽ ക്രിസ്റ്റഫർ കൊളംബസ് കോസ്റ്റാറിക്കയിലെത്തി.

1759 – ബ്രിട്ടീഷുകാർ ക്യൂബെക് നഗരം പിടിച്ചടക്കി.

1793 – ജോർജ്ജ് വാഷിങ്ടൺ ക്യാപിറ്റോൾ കെട്ടിടത്തിന്റെ ആദ്യ തറക്കല്ലിട്ടു.

1800 – പഴശ്ശിരാജയുടെ മിന്നലാക്രമണ തന്ത്രത്തെ നേരിടുന്നതിൽ താൻ നിസ്സഹായനാണ് ആർതർ വെല്ലസ്ലി സന്ദേശം അയച്ചു.

1851 – ന്യൂയോർക്ക് ടൈംസ് എന്നു പിന്നീടു പേരുമാറ്റിയ ദ് ന്യൂയോർക്ക് ഡെയ്‌ലി ടൈംസ് പ്രസിദ്ധീകരണം ആരംഭിച്ചു.

1906 – സുനാമിയും ടൈഫൂണും മൂലം ഹോങ്കോങ്ങിൽ പതിനായിരത്തോളം പേർ മരണപ്പെട്ടു.

1915 – വാഗ്ഭടാനന്ദ ഗുരുവിന്റെ നേതൃത്വത്തിൽ ആത്മവിദ്യാസംഘം കണ്ണൂരിൽ രൂപീകൃതമായി.

1919 – നെതർലാന്റിൽ സ്ത്രീകൾക്ക് വോട്ടവകാശം സിദ്ധിച്ചു.

1922 – ഹംഗറി ലീഗ് ഓഫ് നേഷൻസിൽ അംഗമായി.

1934 – സോവ്യറ്റ് യൂണിയൻ ലീഗ് ഓഫ് നേഷൻസിൽ അംഗമായി.

1943 – രണ്ടാം ലോകമഹായുദ്ധം: ഡാനിഷ് ജൂതന്മാരെ നാടുകടത്താൻ ഹിറ്റ്ലർ ഉത്തരവിട്ടു.

1962 – റ്വാണ്ട, ബറുണ്ടി, ജമൈക്ക എന്നീ രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായി.

1973 – പൂർ‌വ്വജർമ്മനിയും പശ്ചിമജർമ്മനിയും ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായി.

1984 – ബലൂണിൽ അറ്റ്ലാന്റിക് സമുദ്രം താണ്ടി ജോ കിറ്റിങർ ചരിത്രം സൃഷ്ടിച്ചു.

1988 – ബർമ്മ അതിന്റെ ഭരണഘടന അസാധുവാക്കി. ജനാധിപത്യവാദികൾക്കെതിരെയുള്ള സൈനികാക്രമണത്തിൽ ആയിരക്കണക്കിനു പേർ മരിച്ചു.

2006 – അനുഷ അൻസാരി ബഹിരാകാശത്തേക്ക് യാത്രയായി. ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി ആണ് അനുഷ അൻസാരി

2016 – കാശ്മീരിലെ ഉറി കരസേന താവളത്തിൽ പാക് ഭീകരാക്രമണത്തിൽ 18 സൈനികർക്ക് വീരമൃത്യു.

ജന്മദിനങ്ങൾ

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ – പച്ച മലയാള‌ പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന കവിയായിരുന്നു കേരളവ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (18 സെപ്റ്റംബർ 1864 - 22 ജനുവരി 1913). നിമിഷകവി എന്ന പേരിലും അറിയപ്പെടുന്നു. രാമവർമ്മ എന്നായിരുന്നു അദ്ദേഹത്തിന്റെ സ്മാരകമായി ഒരു കലാശാല സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു.

എം.എം. ബഷീർ – സാഹിത്യനിരൂപകനും കാലിക്കറ്റ് സർവകലാശാലാ മലയാള പഠനവകുപ്പ് മുൻ മേധാവിയുമായിരുന്നു എം.എം. ബഷീർ (ജനനം: 1940 സെപ്റ്റംബർ 18). മുപ്പതിലധികം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.2022-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിക്കുകയുണ്ടായി.

അക്ഷയ് കപൂർ – ഹിന്ദി ചലച്ചിത്ര വേദിയിലെ ഒരു പ്രമുഖ നടനാണ് അക്ഷയ് കപൂർ (ജനനം: 1980 സെപ്റ്റംബർ 18 ). മുംബൈയിൽ ജനിച്ച ഇദ്ദേഹത്തിന്റെ യഥാർഥ പേര് രാജീവ് എന്നാണ്.

പണ്ഡരീ ഭായ് – കർണാടകയിൽ ജനിച്ച പ്രശസ്തയായ ദക്ഷിണേന്ത്യൻ നടിയാണ്‌ പണ്ഡരീ ഭായ്(18 സെപ്റ്റംബർ 1928 – 29 ജനുവരി 2003). 1950, 60, 70 കാലഘട്ടത്തിൽ തമിഴ് കന്നട സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു അവർ. കന്നട സിനിമകളിലെ ആദ്യ നായിക നടിയായി പണ്ഡരീ ഭായിയെ കരുതുന്നു.

ആഗ്നസ് ഡി മില്ലെ – അമേരിക്കൻ നൃത്തസംവിധായികയായിരുന്നു ആഗ്നസ് ഡി മില്ലെ (ജനനം: 1905 സെപ്റ്റംബർ 18 - മരണം: 7 ഒക്ടോബർ 1993) . 1905-ൽ ന്യൂയോർക്കിലെ ഒരു തിയെറ്റർ കുടുംബത്തിൽ ജനിച്ചു. പിതാവ് നാടകകൃത്തും തിരക്കഥാകൃത്തും ആയിരുന്നു.

ആലിസൺ ലോഹ്മാൻ – ആലിസൺ മരിയൻ ലോഹ്മാൻ (ജനനം: സെപ്റ്റംബർ 18, 1979) ഒരു അമേരിക്കൻ നടിയാണ്. 2002ൽ പുറത്തിറങ്ങിയ വൈറ്റ് ഒലീൻഡർ എന്ന ചിത്രത്തിൽ ആസ്ട്രിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും മാച്ച്സ്റ്റിക് മെൻ (2003), വെയർ ദ ട്രൂത്ത് ലൈസ് (2005), ദ ബിഗ് വൈറ്റ് (2005), നൌസിക്ക ഓഫ് ദ വാലി ഓഫ് ദ വിൻഡ് (2005), ഫ്ലിക്ക (2006) തുടങ്ങിയ ചിത്രങ്ങളിൽ അഭിനിയിക്കുകയും ചെയ്തു.

എം. ഗോവിന്ദൻ – “`കവിയും നിരൂപകനും സാംസ്കാരിക പ്രവർത്തകനും ഒരു റാഡിക്കൽ ഹ്യൂമനിസ്റ്റുമായിരുന്നു എം. ഗോവിന്ദൻ (ജനനം: 1919 സെപ്റ്റംബർ 18 – മരണം: 23 ജനുവരി 1989). മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ അദ്ദേഹം നവസാഹിതി, ഗോപുരം, സമീക്ഷ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു.

ഗഗനേന്ദ്രനാഥ് ടാഗൂർ – ഒരു ബംഗാളി ചിത്രകാരനാണ് ഗഗനേന്ദ്രനാഥ് ടാഗൂർ (ജനനം: 1867 സെപ്റ്റംബർ 18 - മരണം: 1938 ഫെബ്രുവരി 14). നാടകാഭിനയവും പുസ്തക പാരായണവുമായി കഴിഞ്ഞ ഇദ്ദേഹം ഇളയസഹോദരൻ അബനീന്ദ്രനാഥ ടാഗൂർ ചിത്രകാരനെന്ന നിലയിൽ പ്രശസ്തനായശേഷമാണ് ഈ രംഗത്തേയ്ക്കു കടന്നു വന്നത്.

ജെയിംസ് ഗന്ദോൾഫീനി* – “`ഏറെ അവാർഡുകൾ നേടിയ ദി സൊപ്രാനോസ് എന്ന എച്ച്. ബി. ഓ. തുടർസീരിയലിൽ അമേരിക്കൻ മാഫിയാ ക്രൈം ബോസ് ടോണി സൊപ്രാനോയുടെ കഥാപാത്രത്തെ അഭിനയിച്ച് പ്രശസ്തനായ വ്യക്തിയാണ് ജെയിംസ് ജോസഫ് ഗന്ദോൾഫീനി, ജൂണിയർ (സെപ്റ്റംബർ 18, 1961 – ജൂൺ 19, 2013)

മാർക്ക് ഷട്ടിൽവർത്ത് മാർക്ക് റിച്ചാർഡ് ഷട്ടിൽവർത്ത് (ജനനം സെപ്റ്റംബർ 18, 1973) ഒരു സൗത്താഫ്രിക്കൻ വ്യവസായിയും, സ്വന്തമായി ചെലവുകൾ വഹിച്ചു കൊണ്ടുള്ള രണ്ടാമത്തെ ബഹിരാകാശ വിനോദ സഞ്ചാരിയും, ബഹിരാകാശത്തെത്തിയ ആദ്യത്തെ ആഫ്രിക്കക്കാരനുമാണ്‌. ഇദ്ദേഹം ആണു കാനോനിക്കൽ എന്ന കമ്പനിയുടെ സ്ഥാപകൻ

മോഹിത് ശർമ* – മോഹിത് മഹിപാൽ ശർമ (ജനനം: 18 സെപ്റ്റംബർ 1988, ബല്ലാബ്ഗഢ്, ഹരിയാന) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറും, വലംകൈയ്യൻ ബാറ്റ്സ്മാനുമാണ് അദ്ദേഹം.

ലാൻസ് ആംസ്ട്രോങ് – മുൻ അമേരിക്കൻ സൈക്ലിംഗ് താരമാണ് ലാൻസ് എഡ്വാർഡ് ആംസ്ട്രോങ്ങ്. ഉത്തേജക മരുന്ന് സ്വയം ഉപയോഗിച്ചതിനും മറ്റുള്ളവരെ ബലാത്കാരത്തിലും അല്ലാതെയും മരുന്നടിക്കാൻ നിർബന്ധിതരാക്കിയതിനും 2012 ഒക്ടോബർ 22ന് അന്താരാഷ്ട്ര സൈക്ലിങ് യൂണിയൻ (യു.സി.ഐ.) ഇദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി.

വിഷ്ണുവർധൻ – കന്നട ചലച്ചിത്രരംഗത്തെ ഒരു നടനും ഗായകനുമായിരുന്നു വിഷ്ണുവർദ്ധൻ (സെപ്റ്റംബർ 18, 1949 - ഡിസംബർ 30 2009) കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം.

ശബാന ആസ്മി – ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രനടിയും സാമൂഹ്യപ്രവർത്തകയുമാണ് ശബാന ആസ്മി (ജനനം: സെപ്റ്റംബർ 18, 1950). സമാന്തരസിനിമാരംഗത്താണ് ഈ കലാകാരി കൂടുതൽ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി മികച്ച നടിക്കുള്ള ദേശീയപുരസ്കാരം അഞ്ച് തവണ ഇവരെ തേടിയെത്തുകയുണ്ടായി.

സാമുവൽ ജോൺസൺ – ഡോക്ടർ ജോൺസൺ എന്നും അറിയപ്പെടുന്ന സാമുവൽ ജോൺസൺ (18 സെപ്റ്റംബർ 1709 [O.S. 7 സെപ്റ്റംബർ]– 13 ഡിസംബർ 1784) ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു.

സ്മരണകൾ

ടി.കെ. ഗോവിന്ദറാവു – ആദ്യ മലയാളി ചലച്ചിത്രപിന്നണിഗായകനും പ്രശസ്ത കർണാടക സംഗീതജ്ഞനുമായിരുന്നു തൃപ്പൂണിത്തുറ കൃഷ്ണറാവു ഗോവിന്ദറാവു എന്ന ടി.കെ. ഗോവിന്ദറാവു (1 ഏപ്രിൽ 1929 - 18 സെപ്റ്റംബർ 2011).

ഭഗവാൻ ദാസ് – ഭഗവാൻ ദാസ് (1869 ജനുവരി 12 - 1958 സെപ്റ്റംബർ 18) ഒരു ഇന്ത്യൻ തിയോസഫിസ്റ്റും എഴുത്തുകാരനും വിദ്യാഭ്യാസവിചക്ഷണനുമായിരുന്നു.അദ്ദേഹത്തിന്‌ 1955-ൽ, ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകപ്പെട്ടു

ലെയൻഹാർട് ഓയ്ലർ – ഒരു സ്വിസ്സ് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനുമായിരുന്നു ലെയൻഹാർട് ഓയ്ലർ (ജനനം: 1707 ഏപ്രിൽ 15 - മരണം: 1783 സെപ്റ്റംബർ 18).

ആലീസ് ഡൺബാർ നെൽസൺ – ആലീസ് ഡൺബാർ നെൽസൺ(ജൂലൈ 19, 1875 – സെപ്റ്റംബർ 18, 1935) ഒരു അമേരിക്കൻ കവിയും പത്രപ്രവർത്തകയും രാഷ്ട്രീയപ്രക്ഷോഭകാരിയും ആയിരുന്നു. തെക്കൻ സംസ്ഥാനങ്ങളിൽ അമേരിക്കൻ ആഭ്യന്തര യുദ്ധശേഷം വന്ന ആദ്യസ്വതന്ത്രതലമുറയുടെ പ്രതിനിധിയായിരുന്നു.

കാതറീൻ ആനി പോർട്ടർ – കാതറീൻ ആനി പോർട്ടർ (ജീവിതകാലം : മേയ് 15, 1890 - സെപ്റ്റംബർ 18, 1980) അമേരിക്കക്കാരിയായ ഒരു പുലിറ്റ്സർ പുരസ്കാര ജേതാവ്, ലേഖിക, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, രാഷ്ട്രീയ പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയായിരുന്നു

കെ. നീലകണ്ഠര് പണ്ടാരത്തിൽ – ഒന്നും, രണ്ടും കേരളനിയമസഭകളിൽ നെടുമങ്ങാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എൻ. നീലകണ്ഠര് പണ്ടാരത്തിൽ (1 മാർച്ച് 1917 - 18 സെപ്റ്റംബർ 2007).

കെൻ നോർട്ടൻ – അമേരിക്കൻ ഹെവിവെയ്റ്റ് ബോക്സറായിരുന്നു കെൻ നോർട്ടൻ.(ജന:ഓഗസ്റ്റ് 9, 1943 – സെപ്റ്റം: 18, 2013).ജോ ഫ്രേസിയർക്കു ശേഷം ബോക്സിങ് ഇതിഹാസമായ മുഹമ്മദ് അലിയെ അദ്ദേഹത്തിന്റെ ഉച്ചസ്ഥായിലുള്ള കായിക ജീവിതത്തിനിടയ്ക്ക് പരാജയപ്പെടുത്തിയിട്ടുള്ള രണ്ടാമത്തെ ബോക്സറുമാണ് നോർട്ടൺ.

തൊയൊത്തോമി ഹിദെയോഷി – തൊയൊത്തോമി ഹിദെയോഷി (1536 ഫെബ്രുവരി 2 - 1598 സെപ്റ്റംബർ 18) ജപ്പാനിലെ മുൻ ഭരണാധികാരിയായിരുന്നു. ഒരു നൂറ്റാണ്ടോളം കാലം നിലനിന്ന അരാജകത്വം അവസാനിപ്പിച്ച് ഇദ്ദേഹം 16-ആം നൂറ്റാണ്ടിൽ ജപ്പാനിൽ ഏകീകൃത ഭരണം നടപ്പിലാക്കി. ഒരു സാധാരണ സൈനികന്റെ മകനായി 1537-ൽ ജനിച്ചു (ജനനം 1536-ൽ ആയിരുന്നെന്നും അഭിപ്രായമുണ്ട്).

മുഹമ്മദ് ഹിദായത്തുള്ള – മുഹമ്മദ് ഹിദായത്തുള്ള (17 ഡിസംബർ 1905 - 18 സെപ്റ്റംബർ 1992) സ്വതന്ത്ര ഇന്ത്യയുടെ ആക്ടിംഗ് രാഷ്ട്രപതിയായി രണ്ടു തവണ സേവനം അനുഷ്ടിച്ച വ്യക്തിയാണ്‌.

വെളിയം ഭാർഗവൻ – കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ കമ്യൂണിസ്റ്റ് നേതാവാണ് വെളിയം ഭാർഗവൻ (മേയ് 1928 - 18 സെപ്റ്റംബർ 2013). കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായി 2010 നവംബർ 14-വരെ പ്രവർത്തിച്ചിരുന്നു. അനാരോഗ്യം മൂലം തന്നെ ഒഴിവാക്കണമെന്ന് വെളിയം ആവശ്യപ്പെട്ടതിനെത്തുടർന്ന് സെക്രട്ടറി സ്ഥാനം സി.കെ. ചന്ദ്രപ്പന് നൽകി.