കോഴിക്കോട്: കനത്ത മഴയെ തുടർന്ന് മരങ്ങൾ കടപുഴകി വീണ് വീട് തകർന്നു. പനങ്ങാട് കൈതച്ചാലിലാണ് സംഭവം. അപകടത്തിൽ ദമ്പതികൾക്ക് പരുക്കേറ്റു. കാപ്പിയിൽ ഭാസ്കരന്റെ വീടിന് മുകളിലേക്കാണ് ഇവരുടെ പറമ്പിലെ പ്ലാവും കമുകും കടപുഴകി വിണത്. വീടിൻ്റെ ഓടും പൊട്ടിവീണു.
സംഭവത്തിൽ ഭാസ്ക്കരനും ഭാര്യ പ്രേമയ്ക്കും തലക്കും കാലിനുമാണ് പരുക്കേറ്റത്. ഇരുവരെയും നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൊഴിലുറപ്പ് തൊഴിലാളിയായ പ്രേമ ഉച്ചക്ക് വീട്ടിൽ ഭക്ഷണം കഴിക്കാൻ വന്നപ്പോഴാണ് അപകടമുണ്ടായത്. പ്രദേശത്ത് ഉച്ചയോടെ നല്ല ഇടിമിന്നലുണ്ടായിരുന്നു.




LEAVE A REPLY