കോട്ടയം: ഗജരാജൻ പല്ലാട്ട് ബ്രഹ്‌മ ദത്തൻ ഇടിമിന്നലേറ്റ് ചെരിഞ്ഞു. ഇന്ന് വൈകിട്ടാണ് മിന്നലേറ്റ് ബ്രഹ്മദത്തന് ഗുരുതര പരിക്കേറ്റത്. ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണിത്. വീട്ടുപരിസരത്ത് തന്നെയാണ് തളച്ചിരുന്നത്. പിന്നീട് മൃഗഡോക്ടറെത്തി മരണം സ്ഥീരികരിച്ചു. അരുണാചൽ വനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഈ ആനയെ കൊണ്ടുവന്നത്. 25 വർഷമായി കേരളത്തിലുണ്ട്. ഏകദേശം 45 വയസാണ് പ്രായം.