ന്യൂ ഡൽഹി: കേന്ദ്ര റിസർവ് പൊലീസ് ഫോഴ്സ് സ്പോർട്സ് കോട്ടയിൽ നിയമനം നടത്തുന്നു. ആകെ 521 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികയിലേക്കാണ് നിലവിൽ നിയമനം നടത്തുന്നത്. പത്താം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. നവംബർ 11 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം.
അക്വാറ്റിക്സ്- 60, ആർച്ചറി -3, അത്ലറ്റിക്സ്- 101, ബാഡ്മിന്റൺ- 5, ബാസ്കറ്റ്ബോൾ -16, ബോഡി ബിൽഡിങ്- 11, ബോക്സിങ്- 20, ഫുട്ബോൾ- 22, ജിംനാസ്റ്റിക്സ് -12, ഹാൻഡ്ബോൾ -12, ഹോക്കി- 15, ജൂഡോ -16, കബഡി -27, കരാട്ടെ -17, ഷൂട്ടിങ്- 53, തായ്ക്വോണ്ടോ-14, വോളിബോൾ- 20
വാട്ടർ സ്പോർട്സ് -20, വെയ്റ്റ് ലിഫ്റ്റിങ് -19, വുഷു- 20, ഗുസ്തി -26, യോഗ -12 എന്നിങ്ങനെയാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒഴിവുകൾ.
ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാൻ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാൻ പത്താം ക്ലാസ് പാസായിരിക്കണം. അതിന് പുറമേ നിർദേശിച്ചിരിക്കുന്ന കായികനേട്ടങ്ങളും ഉണ്ടായിരിക്കണം. അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചവർ, ദേശീയ മത്സരങ്ങളിൽ മെഡൽ നേടിയവർ, ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ മികച്ച സ്ഥാനം നേടിയവർ, ജൂനിയർ ദേശീയതല മത്സരങ്ങളിൽ സ്വർണം അല്ലെങ്കിൽ വെള്ളി മെഡൽ നേടിയവർ തുടങ്ങിയവർക്ക് ഹെഡ് കോൺസ്റ്റബിൾ വിഭാഗത്തിൽ അപേക്ഷിക്കാം.
കോൺസ്റ്റബിൾ തസ്തികയിലേക്ക് ദേശീയതല മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവർ, സ്കൂൾ ദേശീയ കായിക മത്സരങ്ങളിൽ മെഡൽ നേടിയവർ, എന്നിവർക്ക് അപേക്ഷിക്കാം.
2024 സെപ്തംബർ 30 മുതൽ 2026 സെപ്തംബർ 30 വരെയുള്ള കായികനേട്ടങ്ങളാവും പരിഗണിക്കുക.




LEAVE A REPLY