തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെയുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങളിൽ പ്രതികരണവുമായി ഷാനിമോൾ ഉസ്മാൻ രംഗത്ത്. ‘മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണം’ എന്നായിരുന്നു വിഷയത്തിൽ ഷാനിമോൾ ഉസ്മാന്റെ പ്രതികരണം. താൻ പറഞ്ഞതിൽ എല്ലാ കാര്യങ്ങളുമുണ്ടെന്നും അവർ വ്യക്തമാക്കുകയുണ്ടായി.
ഇതിനുപുറമെ, പാർട്ടിയുടെ മുഖം വികൃതമാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്ന് ദീപ്തി മേരി വർഗ്ഗീസും വ്യക്തമാക്കി. കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ടെങ്കിലും അടൂർ പ്രകാശ് ഉന്നയിച്ച വിഷയത്തെക്കുറിച്ച് കൃത്യമായ വിവരമില്ലെന്നും അവർ കൂട്ടിച്ചേർത്തു.




LEAVE A REPLY