വടകര: വടകര പെരുവാട്ടുംതാഴെ മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള ദേശീയപാതയിലെ സർവീസ് റോഡ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ 2026 സെപ്റ്റംബർ 28 രാവിലെ 10 മണി മുതൽ സെപ്റ്റംബർ 30 വരെ വാഹന ഗതാഗതത്തിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി കോഴിക്കോട് റൂറൽ പോലീസ് അറിയിച്ചു.

പ്രവൃത്തി നടക്കുന്ന സമയത്ത് ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് താഴെപ്പറയുന്ന റൂട്ടുകളിൽ മാറ്റം ഉണ്ടായിരിക്കും:

▶️ കണ്ണൂർ, നാദാപുരം ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ — പെരുവാട്ടുംതാഴെ അശോക ഹോസ്പിറ്റലിന് സമീപം സർവീസ് റോഡിലേക്ക് പ്രവേശിച്ച് പുതിയ യൂ ടേൺ ഭാഗത്തേക്ക് പോകണം.

▶️ കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ — കരിമ്പനപാലം–എടോടി വഴി പുതിയ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കണം.

▶️ തുണി വിപണന മേഖല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ — നടുവിൽ സ്റ്റേഡിയം ഭാഗത്ത് നിന്ന് ലിങ്ക് റോഡിലൂടെ പഴയ സ്റ്റാൻഡിലെത്തി തുടർന്ന് സർവീസ് റോഡിലേക്ക് പോകണം.

▶️ പയ്യോളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ — കരിമ്പനപാലം–എടോടി വഴി ലിങ്ക് റോഡിലേക്ക് പ്രവേശിച്ച് പുതിയ സ്റ്റാൻഡ് ഭാഗത്തേക്ക് പോകണം.

▶️ നാദാപുരം, തലശ്ശേരി ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ — പുതിയ സ്റ്റാൻഡിൽ നിന്ന് മടങ്ങുമ്പോൾ കരിമ്പനപാലം–എടോടി വഴി പെരുവാട്ടുംതാഴെ ഭാഗത്തേക്ക് പോകണം.

▶️ തിരുവള്ളൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ — നാരായണ നഗർ ഭാഗത്തേക്ക് പ്രവേശിച്ച് യൂ ടേൺ വഴി തിരികെ പോകണം.

▶️ കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലേക്ക് പോകേണ്ട ലോഡ് വാഹനങ്ങൾ — പഴയ ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്ന് ബസുകൾക്ക് അനുവദിച്ചിരിക്കുന്ന റൂട്ടിലൂടെ പോകണം.

  • യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കുകയും സാധ്യമെങ്കിൽ ബദൽ മാർഗങ്ങൾ ഉപയോഗിക്കുകയും ചെയ്യുക.
  • അടിയന്തര സേവന വാഹനങ്ങൾ കടന്നുപോകുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കാൻ എല്ലാവരും സഹകരിക്കുക.