കണ്ണൂർ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ച് സ്വകാര്യ ബസ്. രാവിലെ 9ന് കണ്ണൂർ താവക്കരയിൽ ആണ് അപകടം ഉണ്ടായത്. പാനൂർ സ്വദേശി ആവണി, ചെറുപറമ്പ് സ്വദേശി സ്നേഹ എന്നിവർക്ക് പരുക്കേറ്റു. ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ബി എസ് സി വിദ്യാർത്ഥികളാണ് ഇരുവരും. കണ്ണൂർ-വടകര റൂട്ടിൽ ഓടുന്ന ഐവാൻ ബസ്സാണ് ഇടിച്ചത്. ഡ്രൈവർ ആദർശിനെയും കണ്ടക്ടറെയും കസ്റ്റഡിയിലെടുത്തു. ബസ് അമിത വേഗതയിൽ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു.
More like this

‘വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ്’; ജാഗ്രതാ നിർദേശവുമായി പൊലീസ്

ആന്റോ അഗസ്റ്റിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൂമ്പാറ–മരഞ്ചാട്ടി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

LEAVE A REPLY