ആലപ്പുഴ: ജി സുധാകരന് ജീര്‍ണ്ണിച്ച നേതാവാണെന്ന് ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന് വ്യക്തമാക്കി. പിണറായി വിജയന് ആണ് തിരുത്തല്‍ രേഖ അടങ്ങിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ജീര്‍ണ്ണിച്ച നേതാവായതുകൊണ്ടാണ് ജി സുധാകരന് പാര്‍ട്ടിവിട്ടത്. അനാവാശ്യ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് പരിഗണിക്കേണ്ടതില്ല. സുധാകരന് അടഞ്ഞ അധ്യായമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സുധാകരനെ കുറിച്ച് സംസാരിച്ച് കൂടുതല്‍ അവസരവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്ഥാനവും നല്‍കേണ്ടെന്നും, അദ്ദേഹത്തിന്റെ വിഷയം പൂര്‍ണ്ണമായും അവസാനിപ്പിച്ചതാണെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി.
യോഗത്തിൽ തിരുത്തല്‍ രേഖ അടങ്ങിയ മാര്‍ഗരേഖ പിണറായി വിജയന് അവതരിപ്പിച്ചു. എം.വി. ഗോവിന്ദനെതിരായ ശാസന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആലപ്പുഴയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും, സാമുദായിക സംഘടനകളോട് പാര്‍ട്ടി അകന്നുപോയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
എസ്.എന്‍.ഡി.പി, കെ.പി.എം.എസ് സംഘടനകളുടെ പേരെടുത്ത് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇരു വിഭാഗങ്ങള്‍ക്കും ശക്തമായ സ്വാധീനമുള്ള ജില്ലയായിട്ടും അവരെ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നും, അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് തോല്‍വി ഗൗരവതരമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആലപ്പുഴ, കുട്ടനാട്, കായംകുളം ഏരിയ കമ്മറ്റികളിലെ വിഭാഗീയത പരിഹരിക്കാനും യോഗത്തിൽ നിര്‍ദേശം നൽകി. സിപിഐഎമ്മിന്റെ ആദ്യ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിനാണ് ആലപ്പുഴയില്‍ ഇന്ന് തുടക്കമായത്.




LEAVE A REPLY